ADVERTISEMENT

നിർമിത ബുദ്ധി ( ആർട്ടിഫിഷ്യൽ ഇന്റലിജൻസ്) സാങ്കേതികവിദ്യയിൽ പ്രവർത്തിക്കുന്ന ലോകത്തെ ആദ്യ മദർഷിപ് പുറത്തിറക്കി ചൈന. നാവികരില്ലാത്ത ഈ കപ്പൽ ആർട്ടിഫിഷ്യൽ ഇന്റലിജൻസിൽ അധിഷ്ഠിതമായ നിർണയസംവിധാനം ഉപയോഗിച്ചാണു മുന്നോട്ടു നീങ്ങുന്നത്. അനേകം ഡ്രോണുകളെ വഹിക്കാനുള്ള ശേഷിയും ഈ നൂതന കപ്പലിനുണ്ട്. മാരിടൈം ഗവേഷണത്തിനായാണു തങ്ങൾ ഈ കപ്പൽ പുറത്തിറക്കിയതെന്ന് ചൈന പറഞ്ഞു. സമുദ്രത്തിലെ വിവരശേഖരണമാണ് ഇതു കൊണ്ട് ചൈന മുന്നിൽകാണുന്ന പ്രധാന ലക്ഷ്യം. ദുരന്തനിവാരണം, പരിസ്ഥിതി നിരീക്ഷണം എന്നിവയാണു പ്രധാന അജൻഡ. എന്നാൽ, സൈനിക ആവശ്യത്തിനായി ഉപയോഗിക്കപ്പെടാനുള്ള സാധ്യതയും നിരീക്ഷകർ പങ്കുവയ്ക്കുന്നു.

 

ഷൂ ഹയ് യൂൻ എന്നു പേരുള്ള കപ്പലിന് 290 അടി നീളവും 45 അടി വീതിയും 20 അടി ആഴവുമാണുള്ളത്. ആകാശത്ത് ഉപയോഗിക്കാവുന്ന ഡ്രോണുകൾക്കു പുറമെ കടലിനടിയിലേക്ക് അയയ്ക്കാവുന്ന സബ്മേഴ്സിബിൾ ഡ്രോൺ, കടലിൽ ഉപയോഗിക്കാവുന്ന ഡ്രോണുകൾ തുടങ്ങിയവയും ഈ കപ്പൽ വഹിക്കും. ചൈനയിലെ കപ്പൽനിർമാണ കമ്പനിയായ സിഎസ്എസ്‌സി ഹുഹാങ് വെൻചോങ് ഷിപ്പിങ് എന്ന കമ്പനിയാണു ഷൂ ഹയ് യൂൻ പുറത്തിറക്കിയത്. ചൈനയിലെ സതേൺ മറൈൻ സയൻസസ് ആൻഡ് എൻജിനീയറിങ് ഗ്വാങ്ഡോങ് ലബോറട്ടറി വികസിപ്പിച്ച മൊബൈൽ ഓഷൻ സ്റ്റീരിയോ ഒബ്സർവിങ് സിസ്റ്റമെന്ന ആർട്ടിഫിഷൽ ഇന്റലിജൻസ് സംവിധാനത്തിലാണു കപ്പൽ പ്രവർത്തിക്കുന്നത്. വിദൂരത്തി

 

∙ തെക്കൻ ചൈനാക്കടലിലേക്ക് പുതിയ ആയുധം?

 

ദശാബ്ദങ്ങളായി തയ്‌വാനുമായുള്ള ചൈനയുടെ പ്രശ്നങ്ങൾ ഇപ്പോൾ യുദ്ധത്തിന്റെയും ആക്രമണോത്സുകതയുടെയും സ്വഭാവം കൈവരിച്ചുവരുന്നതായി നിരീക്ഷകർ അഭിപ്രായപ്പെടുന്നു. ഏതു നിമിഷവും യുദ്ധമുണ്ടാകുമെന്ന കണക്കുകൂട്ടലിൽ ജാഗരൂകരായി ദിവസങ്ങൾ തള്ളിനീക്കുകയാണു തയ്‌വാൻ. യുഎസും സഖ്യകക്ഷികളും പ്രശ്നത്തിൽ പരോക്ഷമായി ഭാഗഭാക്കാതായതോടെ തെക്കൻ ചൈനക്കടൽ അക്ഷരാർഥത്തിൽ കുറച്ചുനാളായി തീപിടിച്ച അവസ്ഥയിലാണ്. കടലിൽ തങ്ങളുടെ ആധിപത്യം ഉറപ്പിക്കാനായി ചൈന പല കളികളും കളിക്കുന്നുണ്ട്. കംബോഡിയയിൽ നാവികത്താവളം ഉൾപ്പെടെ തെക്കൻ ചൈനാക്കടലുമായി ബന്ധമുള്ള തന്ത്രപ്രധാന മേഖലകളിൽ തങ്ങളുടെ ശക്തികേന്ദ്രങ്ങൾ സ്ഥാപിക്കാനും അവർ ശ്രമിക്കുന്നുണ്ട്.

 

വിവരശേഖരണത്തിനെന്ന വ്യാജേന ചൈന ഇപ്പോൾ ഈ ആർട്ടിഫിഷ്യൽ ഇന്റലിജൻസ് കപ്പൽ ഇറക്കുന്നത് തെക്കൻ ചൈനാക്കടലിലെ നിരീക്ഷണങ്ങൾക്കായിരിക്കാമെന്നു വിദഗ്ധർ പറയുന്നു. മേയിലാണ് കപ്പലിനെക്കുറിച്ചുള്ള വിവരങ്ങൾ ആദ്യമായി പുറത്തുവിടുന്നത്. ഈ വർഷം അവസാനത്തോടെ കപ്പൽ ചൈനീസ് നാവികസേനയുടെ ഭാഗമായി മാറുമെന്നാണു പ്രതീക്ഷ. ആളുകളില്ലാ കപ്പലുകൾ, ഡ്രോണുകൾ തുടങ്ങിയ പുതിയകാലത്ത് സൈന്യങ്ങളുടെ ഏറ്റവും ശ്രദ്ധ നേടുന്ന മേഖലയാണ്. ചൈന ഈ മേഖലയിൽ വലിയ നിക്ഷേപം നടത്തുന്നുണ്ടെന്ന് രാജ്യാന്തര ആയുധശാസ്ത്ര വിദഗ്ധർ അഭിപ്രായപ്പെടുന്നു.

 

English Summary: China launched the world's first AI-operated 'mother ship,' an unmanned carrier capable of launching dozens of drones

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT