ADVERTISEMENT

ചൈന ആപ്പിളിനെയും ആപ്പിള്‍ ചൈനയെയും കൂടുതലായി തിരസ്‌കരിച്ച 2023,   ആപ്പിള്‍ ഇന്ത്യയ്ക്ക് ആവേശകരമായ വര്‍ഷമായിരുന്നു. ലോകമെമ്പാടും വിസ്മയം പരത്തുന്ന ആപ്പിള്‍ സ്റ്റോറുകള്‍ രണ്ടെണ്ണമാണ് ഇന്ത്യയില്‍ ഈ വര്‍ഷം തുറന്നത്. പ്രീമിയം നിലവാരമുള്ള സ്റ്റോറുകളാണ് ഇവ. സ്റ്റോറുകളിലേക്ക് ഉന്നത നിലവാരമുള്ള പല ഉപകരണങ്ങളും എത്തിച്ചു. ഏതെല്ലാമാണെന്നു നോക്കാം:

apple-store

മാക് പ്രോ

ആപ്പിളിന്റെ മാക് കംപ്യൂട്ടറുകള്‍ ഇന്ത്യയില്‍ താരതമ്യേന കുറവാണ്. ശക്തിയേറിയ മാക് അനുഭവം അന്വേഷിക്കുന്നവര്‍ മാത്രം വാങ്ങിവയ്ക്കുന്ന മാക് പ്രോ കംപ്യൂട്ടറുകള്‍ രാജ്യത്ത് എണ്ണത്തില്‍ അതിലേറെ കുറവായിരിക്കും. പകരംവയ്ക്കാനാകാത്ത പ്രൊസസിങ് പവറും, അനവധി കസ്റ്റമൈസേഷന്‍ ഓപ്ഷനുകളും ഉള്ളഈ മെഷീന് ആപ്പിള്‍ 2023ല്‍ അവതരിപ്പിച്ച ഏറ്റവും കരുത്തറ്റ കംപ്യൂട്ടറുകളുടെ പട്ടികയിലാണ് ഇടം. കൂടുതൽ വായിക്കാൻ.മാക് പ്രോ

14-ഇഞ്ച്, 16-ഇഞ്ച് മാക്ബുക് പ്രോ

മാക് പ്രോയുടെയത്ര കരുത്തില്ലെങ്കിലും കുഴപ്പമില്ല, എവിടെയും കൊണ്ടുപോകാന്‍ സാധിക്കുന്ന മെഷീനാണ് വേണ്ടത് എന്നു പറയുന്നവര്‍ക്കായാണ് 14-ഇഞ്ച്, 16-ഇഞ്ച് മാക്ബുക് പ്രോ ലാപ്‌ടോപ് മോഡലുകളാണ് ഈ വര്‍ഷം ആപ്പിള്‍ ഇറക്കിയത്. കമ്പനി സ്വന്തമായി നിര്‍മ്മിക്കുന്ന എം3 പ്രൊസസറുകള്‍ ഉപയോഗിച്ചാണ് ഇവ പ്രവര്‍ത്തിക്കുന്നത്. കരുത്തും, ഏറെ നേരം ലഭിക്കുന്ന ബാറ്ററി ലൈഫും, 16-ഇഞ്ചിന്റെ അധിക സ്‌ക്രീന് വലിപ്പവും ഈ സീരിസിനെ വ്യത്യസ്തമാക്കുന്നു.

ചൈനയിലെ ആപ്പിൾ സ്റ്റോറുകളിലൊന്ന് (Photo by STR / AFP) / China OUT)
ചൈനയിലെ ആപ്പിൾ സ്റ്റോറുകളിലൊന്ന് (Photo by STR / AFP) / China OUT)

ഐഫോണ്‍ 15 പ്ലസ്

വലിയ സ്‌ക്രീനും കൂടുതല്‍ ഫീച്ചറുകളും ഉള്‍ക്കൊള്ളിച്ചിറക്കിയ ഐഫോണ്‍ 15 പ്ലസ് ഈ വര്‍ഷമിറങ്ങിയ മികച്ച സ്മാര്‍ട്ട്‌ഫോണ്‍ മോഡലുകളിലൊന്നാണ് എന്ന് നിസംശയംപറയാം. സ്‌ക്രീന്‍ മികവിനു പുറമെ വലിയ ബാറ്ററിയും ഉള്‍ക്കൊള്ളിച്ചിരിക്കുന്നതിനാല്‍ പ്രോ മോഡലുകള്‍ വേണ്ടന്നുള്ളവര്‍ക്ക് പരിഗണിക്കാവുന്ന ഏറ്റവും മികച്ച ഫോണുകളിലൊന്നാണിത്. പോരെങ്കില്‍ പ്രോ മോഡലുകളെക്കാള്‍ വിലയും കുറവാണ്. യൂഎസ്ബി-സി പോര്‍ട്ട്, ഡൈനാമിക് ഐലൻഡ് തുടങ്ങിയ ഫീച്ചറുകളും ഉള്‍ക്കൊള്ളിച്ചിരിക്കുന്നു. എ16 ബയോണിക് പ്രൊസസറില്‍ പ്രവര്‍ത്തിക്കുന്നു. കൂടുതൽ വായിക്കാൻ: ഐഫോണ്‍ 15 പ്ലസ്

ഐഫോണ്‍ 15

ഐഫോണ്‍ 15 പ്ലസിന്റെ സ്‌ക്രീന്‍ വിസ്തീര്‍ണ്ണം ആവശ്യമില്ലെന്നു കരുതുന്നവര്‍ക്ക് അല്‍പ്പം കൂടെ വിലക്കുറവില്‍ സ്വന്തമാക്കാവുന്ന മോഡലാണ് ഐഫോണ്‍ 15. സ്‌ക്രീന്‍വലിപ്പവും, അധിക ബാറ്ററിയും ഒഴിച്ചാല്‍, പ്ലസ് മോഡലിന്റെ എല്ലാ ഫീച്ചറുകളും ഇതിലും ലഭിക്കും. 

ഐഫോണ്‍ 15 പ്രോ

ഫോട്ടോഗ്രാഫി വിഡിയോഗ്രാഫി പ്രേമികള്‍ക്ക് ഇപ്പോള്‍ വാങ്ങാവുന്ന ഏറ്റവും മികച്ച മോഡലുകളിലൊന്നാണിത്. എ17 ബയോണിക് പ്രൊസസറിന്റെ കരുത്താണ് ഫോണിന് എല്ലാ ടാസ്‌കുകളുംഅനായാസമായി നിര്‍വ്വഹിക്കാന്‍ അടിത്തറ പാകുന്നത്. പ്രകാശക്കുറവുള്ള സ്ഥലങ്ങളില്‍ എടുക്കുന്ന ഫോട്ടോകളെ മികവുറ്റതാക്കും എന്നതു കൂടാതെ, ടെലിഫോട്ടോ സൂമും മികച്ച പ്രകടനം നടത്തുന്നു. 

ഐഫോണ്‍ 15 പ്രോ മാക്‌സ്

ഇപ്പോഴത്തെ ഐഫോണുകളുടെ രാജാവിനെ തന്നെ വേണമെന്നുള്ളവര്‍ക്ക് സ്വന്തമാക്കാവുന്ന മോഡലാണ് ഐഫോണ്‍ 15 പ്രോ മാക്‌സ്. മൊബൈല്‍ ഫോട്ടോഗ്രാഫിയുടെയും വിഡിയോഗ്രാഫിയുടെയുംപുതിയ സാധ്യതകളാണ് ഇതിലുള്ളത്. അത്യുജ്വല സ്‌ക്രീന്‍ ടെക്‌നോളജിയും ഇതിനെ വ്യത്യസ്തമാക്കുന്നു. എ17 പ്രോ പ്രോസസറിലാണ് ഇതിന്റെ കരുത്ത്. ആം-കേന്ദ്രീകൃതമായി ആപ്പിള്‍ ഡിസൈന്‍ ചെയ്ത് ടിഎസ്എംസി നിര്‍മ്മിച്ച ഈ എ17 പ്രോ പ്രൊസസറാണ് നിലവില്‍ ഏറ്റവും കരുത്തുറ്റ മൊബൈല്‍ചിപ്പുകളിലൊന്ന്.

എയര്‍പോഡ്‌സ് പ്രോ (യുഎസ്ബി-സി)

നേരത്തെ ഇറക്കിയ എയര്‍പോഡ്‌സ് പ്രോ മോഡലിന് യുഎസ്ബി-സി ചാര്‍ജിങ് കേസുമായി ഈ വര്‍ഷം ആപ്പിള്‍ ഇറക്കിയതാണ് എയര്‍പോഡ്‌സ് പ്രോ (യുഎസ്ബി-സി). വരും വര്‍ഷങ്ങളില്‍യൂറോപ്യന്‍ യൂണിയനില്‍ യുഎസ്ബി-സി ചാര്‍ജിങ് പോര്‍ട്ടില്ലാത്ത ഇലക്ട്രോണിക് ഉപകരണങ്ങളുടെ വില്‍പ്പന തടഞ്ഞേക്കാമെന്ന പേടിയില്‍ ആപ്പിള്‍ പുറത്തിറക്കിയതാണ് ഇത്. സ്വരാനുഭവവും, മകവുറ്റ ആക്ടിവ് നോയിസ് ക്യാന്‍സലേഷനുമുള്ള വയര്‍ലെസ് ഇയര്‍ഫോണ്‍ മോഡലാണ് ഇതെന്ന്തെളിയിച്ചു കഴിഞ്ഞതാണല്ലോ.

ഹോംപോഡ്

ഓഡോയോ പ്രേമികള്‍ക്ക് മുറി നിറയ്ക്കുന്ന സ്വരാനുഭവം പകരാന്‍ പുറത്തിറക്കിയ സ്മാര്‍ട്ട് സ്പീക്കറാണ് ഹോംപോഡ് 2-ാം തലമുറ. ആദ്യ മോഡലിനെക്കാള്‍ മികവ് പുലര്‍ത്തുന്നുഎന്നതു തന്നെ ഹോംപോഡ് 2ലേക്ക് ഓഡിയോ പ്രേമികളെ ആകര്‍ഷിക്കും.

Image Credit: Shahid Jamil/Istock
Image Credit: Shahid Jamil/Istock

ഐമാക്

മോണിട്ടറിനു പിന്നില്‍ കംപ്യൂട്ടര്‍ തന്നെ പിടിപ്പിക്കുന്ന ഓള്‍-ഇന്‍-വണ്‍ ശ്രേണിയാണ് ആപ്പിളിന്റെ ഐമാക്. പുതിയ തലമുറ ഐമാക്കുകള്‍ എം3 പ്രൊസസറില്‍ പ്രവര്‍ത്തിക്കുന്നു. മികച്ച സ്‌ക്രീനും നല്ല പ്രതികരണശേഷിയുള്ള പ്രൊസസറും ഉള്‍ക്കൊള്ളിച്ചിരിക്കുന്ന ഐമാക് പലരുടെയും പ്രിയപ്പെട്ട കംപ്യൂട്ടിങ് ഉപകരണമാണ്.

ആപ്പിള്‍ പെന്‍സില്‍ യുഎസ്ബി-സി

യുഎസ്ബി-സി ഉള്‍ക്കൊള്ളിച്ച ആപ്പിള്‍ പെന്‍സിലും ഈ വര്‍ഷം കമ്പനി അവതരിപ്പിച്ചു. രണ്ടാം തലമുറയിലെ ആപ്പിള്‍ പെന്‍സിലിനെക്കാള്‍ വില കുറച്ചാണ് ഇത് മാര്‍ക്കറ്റിലെത്തിച്ചിരിക്കുന്നത്. ഒരു പറ്റം ഐപാഡുകളില്‍ ഇത് ഉപയോഗിക്കുകയും ചെയ്യാം.

Image Credit: husayno/Istock
Image Credit: husayno/Istock

എം2 മാക്ബുക് പ്രോ

എം1 പ്രൊസസറിനെക്കാള്‍ മികച്ച പ്രകടനം നടത്താന്‍ കെല്‍പ്പുള്ള എം2 ചിപ് ഉള്‍ക്കൊള്ളിച്ചിറക്കിയ മാക്ബുക് പ്രോയും ഈ വര്‍ഷം വിപണിയിലെത്തിച്ചു. 14-ഇഞ്ച്, 16-ഇഞ്ച് സ്‌ക്രീന്‍ സൈസുകളിലാണ് ഈ മാക്ബുക് പ്രോ എം2 ശ്രേണിയുള്ളത്.

എം2 മാക്ബുക് എയര്‍

എയര്‍ ശ്രേണിയില്‍ 15-ഇഞ്ച് സ്‌ക്രീന്‍ വലിപ്പമുളള മോഡലും ഈ വര്‍ഷം പുറത്തിറക്കി. ഭാരക്കുറവാണ് എയര്‍ ശ്രേണിയുടെ ആകര്‍ഷണീയത തന്നെ. സാധാരണ ഉപയോഗത്തിന് പറ്റിയമാക്ബുക്ക് മോഡലാണിത്.

എം2 മാക് മിനി

ആപ്പിള്‍ എം2 പ്രൊസസറിന്റെ കരുത്ത് ഏറ്റവും വിലക്കുറവില്‍ ലഭിക്കുന്നത് ഈ കൊച്ചു കംപ്യൂട്ടറിലാണ്. ദൈനംദിന ഉപയോഗത്തിന് ഏറ്റവും മികച്ച മോഡലുകളിലൊന്നാണിത്. വളരെ കുറച്ച് ഇടം മാത്രം മതി ഇത് വയ്ക്കാന്‍ എന്നതും പലര്‍ക്കും മാക് മിനിയെ പ്രിയപ്പെട്ട ഉപകരണങ്ങളിലൊന്നാക്കുന്നു.

ഐഫോണ്‍ 15 പ്രോ മാക്‌സ്

ആപ്പിള്‍ വാച്ചിന്റെ ഏറ്റവും പുതിയ വേരിയന്റ്. ആരോഗ്യപരിപാലനം, ഫിറ്റ്‌നസ്, ആപ്പിള്‍ ഉപകരണങ്ങളുമായി സുഗമമായി സഹകരിച്ചു പ്രവര്‍ത്തിക്കാനുള്ള ശേഷി തുടങ്ങിയവആപ്പിള്‍ വാച്ച് സീരിസ് 9നെ സ്മാര്‍ട്ട് വാച്ച് പ്രേമികള്‍ക്ക് പ്രിയപ്പെട്ടതാക്കുന്നു.

apple-watch

ആപ്പിള്‍ വാച്ച് അള്‍ട്രാ 2

ഇപ്പോള്‍ വാങ്ങാന്‍ ലഭിക്കുന്നതില്‍ ഏറ്റവും മികച്ച സ്മാര്‍ട്ട് വാച്ച് മോഡലുകളിലൊന്നാണ് ആപ്പിള്‍ വാച്ച് അള്‍ട്രാ. ഈടുനില്‍ക്കുമെന്ന് ഒറ്റ നോട്ടത്തില്‍മനസിലാകുന്ന ഈ വച്ച്, ഔട്ട്‌ഡോര്‍ ആക്ടിവിറ്റിക്ക് ഏറ്റവും മികച്ച ഒന്നാണ്. മികച്ച ഹെല്‍ത് ട്രാക്കിങ്, ബാറ്ററി ലൈഫ് തുടങ്ങി പല ഫീച്ചറുകളും ഇതിനെ ആകര്‍ഷകമാക്കുന്നു.  ആപ്പിള്‍ വാച്ച് അള്‍ട്രാ 2

ഐഫോണ്‍ 14 യെലോ

മഞ്ഞ നിറത്തിലുള്ള ഒരു ഐഫോണ്‍ 14 മോഡലും ആപ്പിള്‍ ഈ വര്‍ഷം അവതരിപ്പിച്ചിരുന്നു. ഇതിന് നിറത്തില്‍ മാത്രമേ മാറ്റമുള്ളു.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com