ADVERTISEMENT

പ്രമുഖ ലാപ്‌ടോപ് നിര്‍മാണ കമ്പനിയായ എസ്യൂസ് പുതിയ ക്രോംബുക്ക് അവതരിപ്പിച്ചു. എസ്യൂസ് ക്രോംബുക്ക് സിഎം14 എന്നു പേരിട്ടിരിക്കുന്ന ലാപ്‌ടോപ്പിന് 15 മണിക്കൂര്‍ വരെ ബാറ്ററി ലൈഫ് കിട്ടും. മീഡിയടെക് കൊംപാനിയോ 520 പ്രൊസസറില്‍ പ്രവര്‍ത്തിക്കുന്നു. ഈ മോഡലിന് 8ജിബി റാം, 128ജിബി സംഭരണശേഷി എന്നിവയും ഉണ്ട്. 

ഒരു വര്‍ഷത്തേക്ക് ഗൂഗിള്‍ വണ്‍ സബ്‌സ്‌ക്രിപ്ഷനും സൗജന്യമായി ലഭിക്കുന്നു. ഇതുവഴി 100ജിബി ക്ലൗഡ് സ്റ്റോറേജ് 1 വര്‍ഷത്തേക്ക് ലഭിക്കും. 14-ഇഞ്ചാണ് സ്‌ക്രീന്‍വിലിപ്പം. ആന്‍ഡ്രോയിഡ് ആപ്പുകള്‍ സപ്പോര്‍ട്ട് ചെയ്യുന്നു എന്നതും ഇതിന്റെ സവിശേഷതയാണ്.  വില 26,990 രൂപ. 

∙അമേരിക്കയ്ക്കു പുറത്തുള്ള രാജ്യങ്ങളിൽ ആപ്പിള്‍ വിഷന്‍ പ്രോ വില്‍ക്കുന്നത് 5,000 ഡോളറിന്!

vision-pro-1 - 1

അമേരിക്കയില്‍ തങ്ങളുടെ എആര്‍-വിആര്‍ ഹെഡ്‌സെറ്റായ വിഷന്‍ പ്രോ ആപ്പിള്‍ ഔദ്യോഗികമായി വില്‍ക്കുന്നത് 3500 ഡോളറിനാണ്. ഇപ്പോള്‍ മറ്റു രാജ്യങ്ങളില്‍ ഹെഡ്‌സെറ്റ് ഔദ്യോഗികമായി വില്‍ക്കുന്നില്ല. അതു മുതലെടുക്കുകയാണ് റീസെല്ലര്‍മാരെന്ന് റിപ്പോര്‍ട്ട്. ഇങ്ങനെ വില്‍ക്കുന്ന വിഷന്‍ പ്രോയ്ക്ക് നിയന്ത്രണമില്ലാതെയാണ് വിലയിടുന്നത്. ഏകദേശം 5000 ഡോളര്‍ മുതല്‍ 6,300 ഡോളര്‍ വരെ വാങ്ങുന്ന വില്‍പ്പനക്കാരുണ്ടെന്ന് റിപ്പോര്‍ട്ട്. 

ജപ്പാനില്‍ മെര്‍ക്കാരി, വിഷന് പ്രോ വില്‍ക്കുന്നത് 5,400 ഡോളറിനാണെന്ന് ബ്ലൂംബര്‍ഗ്. ചൈനയില്‍ ടാവോബാവോ വില്‍ക്കുന്നത് ഏകദേശം 5000 ഡോളറിനാണെങ്കില്‍ സിങ്കപ്പൂരിലെ ഒരു സെല്ലര്‍ വാങ്ങുന്നത് 6,300 ഡോളറാണത്രെ. അതേസമയം ആപ്പിള്‍ ആരാധകർ മാത്രമല്ല ഹെഡ്‌സെറ്റ് വാങ്ങുന്നത്, ആപ് ഡവലപ്പര്‍മാരും അധിക വില നല്‍കി വാങ്ങുന്നു.

∙ഫോള്‍ഡബിള്‍ ഐഫോണ്‍ വൈകിയേക്കും

ആപ്പിള്‍ മടക്കാവുന്ന ഐഫോണും, ഐപാഡും അവതരിപ്പിച്ചേക്കുമെന്ന കിംവദന്തി വര്‍ഷങ്ങളായി കേട്ടുവരുന്നതാണ്.മടക്കാവുന്ന ഐഫോണ്‍ പോലത്തെ ആശയങ്ങള്‍ പ്രാവര്‍ത്തികമാക്കാനായാല്‍, ഉപയോക്താക്കളില്‍ ആകാംക്ഷ വരുത്താന്‍ വീണ്ടും സാധിക്കുമെന്നും കമ്പനിക്കറിയാം. രണ്ടുതരം ഫ്‌ളിപ് സ്റ്റൈലിലുള്ള ഫോണുകളാണ് കമ്പനിയുടെ പദ്ധതിയിലുള്ളത്. അതേസമയം സ്‌ക്രീന്‍ എളുപ്പത്തില്‍ പൊട്ടുന്നു എന്ന പ്രശ്‌നമാണ് ആപ്പിളിന്റെ എൻജിനിയര്‍മാര്‍ നേരിടുന്നതെന്നാണ് റിപ്പോര്‍ട്ടില്‍ പറയുന്നത്.  

Image Credit: fireFX/shutterstock.com
Image Credit: fireFX/shutterstock.com

ഇപ്പോഴത്തെ ഐഫോണുകളെക്കാള്‍ കട്ടിയില്ലാത്ത ഐഫോണ്‍ തന്നെ വേണമെന്ന നിര്‍ബന്ധ ബുദ്ധിയാണ് ആപ്പിളിന് വിനയാകുന്നതെന്നും കരുതുന്നു. ബാറ്ററി, ഡിസ്‌പ്ലെ തുടങ്ങി പല ഘടകഭാഗങ്ങളും ഇത്തരം ഒരു ഫോണ്‍ ഉണ്ടാക്കാന്‍ പാകത്തിന് പരുവപ്പെടുത്തുന്നതിലാണ് എൻജിനിയര്‍മാര്‍ വിജയിക്കാത്തത്.

മടക്കാവുന്ന ഐഫോണ്‍ എന്തായാലും ഈ വര്‍ഷം പ്രതീക്ഷിക്കേണ്ടന്നാണ് പൊതുവെയുള്ള അഭിപ്രായം.മിക്കവാറും 2026 - 2027 കാലഘട്ടത്തില്‍ ആയിരിക്കും ആദ്യ മടക്കാവുന്ന ഐഫോണ്‍ വരിക എന്നാണ് ഇപ്പോഴത്തെ വിലയിരുത്തല്‍. അതേസമയം, ഈ വര്‍ഷം മടക്കാവുന്ന ഒരു ഐപാഡ് പുറത്തിറക്കിയേക്കാനുള്ള സാധ്യത പല വിശകലന വിദഗ്ധരും പാടേ തള്ളിക്കളയുന്നുമില്ല. 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com