ADVERTISEMENT

എത്രയൊക്കെ വമ്പന്‍മാർ വന്നാലും, പുതുമയൊന്നുമില്ലെന്നു കുറ്റം പറഞ്ഞാലും ആപ്പിൾ പുതിയ ഐ ഫോണുകൾ പുറത്തിറങ്ങുമ്പോഴുള്ള ഹൈപ്പിനെ മറികടക്കാന്‍ ആർക്കും കഴിയുന്നില്ല. ഇപ്പോഴിതാ ഐഫോൺ ആരാധകർക്കിടയിൽ ഐഫോൺ 16 പ്രോമാക്സിന്റെ ലീക്ഡ് ചിത്രങ്ങള്‍ കറങ്ങുന്നു.

ഐഫോൺ 16 പ്രോ മാക്‌സിൻ്റെ സ്‌ക്രീൻ അൽപ്പം വലുതായിരിക്കുമെന്നും കൂടാതെ ഒരു 'ക്യാപ്‌ചർ' ബട്ടൺ ഉണ്ടായിരിക്കുമെന്നുമാണ് പുറത്തെത്തിയ ഡമ്മി യൂണിറ്റിന്റെ ചിത്രങ്ങൾ സൂചിപ്പിക്കുന്നത്. iPhone 16 Pro Max ന് 6.9 ഇഞ്ച് ഡിസ്‌പ്ലേ ഉണ്ടായിരിക്കുമെന്ന് പ്രതീക്ഷിക്കുന്നു.

അതേസമയം ഡമ്മി യൂണിറ്റ് ബെസലുകൾ കാണിക്കുകയോ അപ്‌ഗ്രേഡ് ചെയ്‌ത ഡിസ്‌പ്ലേ ഉയർന്ന റസല്യൂഷൻ നൽകുമോ എന്ന് വെളിപ്പെടുത്തുകയോ ചെയ്യുന്നില്ല. ഐഫോൺ 16 ലൈനപ്പിനായി ആപ്പിൾ പുതിയ എ-സീരീസ് ചിപ്പുകൾ രൂപകൽപ്പന ചെയ്യുമെന്നാണ് പ്രതീക്ഷ.

ചിത്രങ്ങൾ നീരീക്ഷിച്ചവർ അഭിപ്രായപ്പെടുന്നത് വരാനിരിക്കുന്ന 16 പ്രോ മാക്സിന്റെ ബോഡി ഐഫോൺ 15 പ്രോ മാക്‌സിന്റെ സമാനമായ ടൈറ്റാനിയം ആയിരിക്കുമെന്നാണ്. ഐഫോൺ 16 സീരീസിന് വ്യത്യസ്തമായ ക്യാമറ പ്ലേസ്‌മെന്റെ്(അൽപം ഉയർന്ന രീതിയിൽ)ഉണ്ടായിരിക്കുമെന്ന് അഭ്യൂഹമുണ്ട്. 

ചോർച്ചകളും കിംവദന്തികളും അടിസ്ഥാനമാക്കിയുള്ള ചില സാധ്യത:

ഡിസ്പ്ലേ: 6.7 മുതൽ 6.9 ഇഞ്ച് വരെയെന്നു സൂചനയുണ്ടായിരുന്നു

പ്രോസസർ: എ18 ബയോണിക് ചിപ്പ്

റാം: 8 ജിബി

സ്റ്റോറേജ്: 256GB, 512GB, അല്ലെങ്കിൽ 1TB

ക്യാമറകൾ: 48-മെഗാപിക്സൽ പ്രധാന സെൻസർ, 12-മെഗാപിക്സൽ അൾട്രാവൈഡ് സെൻസർ, 5x ഒപ്റ്റിക്കൽ സൂം, 10x ഡിജിറ്റൽ സൂം എന്നിവയുള്ള 12-മെഗാപിക്സൽ ടെലിഫോട്ടോ സെൻസർ എന്നിവയുള്ള ട്രിപ്പിൾ-ലെൻസ് പിൻ ക്യാമറ സിസ്റ്റം; 12 മെഗാപിക്സൽ മുൻ ക്യാമറ

ബാറ്ററി: വലിയ ബാറ്ററിയായിരിക്കും, എന്നാൽ കൃത്യമായ ശേഷി അറിയില്ല.

ഓപ്പറേറ്റിംഗ് സിസ്റ്റം: iOS 18

ഇവയെല്ലാം ഊഹം മാത്രമാണെന്നും  യഥാർത്ഥ സവിശേഷതകൾ വ്യത്യസ്തമായിരിക്കാം എന്ന കാര്യം ഓർത്തിരിക്കേണ്ടത് പ്രധാനമാണ്. ഫോൺ 2024 സെപ്റ്റംബറിൽ പ്രഖ്യാപിക്കുമെന്ന് പ്രതീക്ഷിക്കുന്നു.

മനോരമ ഓൺലൈൻ പ്രീമിയം സ്വന്തമാക്കാം
68% കിഴിവിൽ

കൂപ്പൺ കോഡ്:

PREMIUM68
subscribe now
പരിമിതമായ ഓഫർ
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com