ADVERTISEMENT

ചൈനീസ് സ്മാർട് ഫോൺ നിർമാണ കമ്പനിയായ എൽഇടിവിയുടെ പുതിയ ഹാൻഡ്സെറ്റ് എസ്1 പ്രോ (Letv S1 Pro ) പുറത്തിറങ്ങി. 60Hz റിഫ്രഷ് റേറ്റുള്ള 6.5-ഇഞ്ച് എച്ച്ഡി പ്ലസ് എൽസിഡി സ്‌ക്രീൻ ഈ ഹാൻഡ്‌സെറ്റിന്റെ പ്രധാന ഫീച്ചറുകളിലൊന്നാണ്. 

ഐഫോൺ 14 പ്രോയുടെ ഡിസൈൻ തന്നെയാണ് എൽഇടിവി എസ്1 പ്രോയിലും കാണുന്നത്. എൽഇടിവി എസ്1 പ്രോ നിലവിൽ ചൈനയിൽ 899 യുവാന് (ഏകദേശം 11,000 രൂപ) പ്രീ-ബുക്കിങ് തുടങ്ങി. ബ്ലൂ, ടൈറ്റാനിയം ബ്ലാക്ക് എന്നീ നിറങ്ങളിലാണ് ഈ എൽഇടിവി സ്മാർട് ഫോൺ വരുന്നത്. ജനുവരി 17ന് വിൽപനയ്‌ക്കെത്തും.

ഡിസ്പ്ലേയിൽ സെൽഫി സെൻസർ സ്ഥാപിക്കുന്നതിന് ക്യാപ്സ്യൂൾ ആകൃതിയിലുള്ള കട്ട്ഔട്ട് ഉണ്ട്. കൂടാതെ ഇതൊരു ഇന്ററാക്ടീവ് ഡൈനാമിക് ഐലൻഡ് പോലുള്ള ഫീച്ചറുമായാണ് വരുന്നത്. 8 ജിബി റാമും 128 ജിബി ഓൺബോർഡ് സ്റ്റോറേജുമായി ജോടിയാക്കിയ 12എൻഎം ഒക്ടാ കോർ യുണിസോക് ടി7510 ആണ് എൽഇടിവി എസ് പ്രോയിലെ പ്രോസസർ.

 

ക്യാമറകൾക്കായി പിന്നിൽ മൂന്ന് കട്ട്ഔട്ടുകൾ കാണാം. എന്നാൽ, 13-മെഗാപിക്സൽ പ്രൈമറി സെൻസർ മാത്രമാണ് ഇതിൽ അവതരിപ്പിക്കുന്നത്. ഈ ഡിസൈൻ ഐഫോൺ 14 പ്രോയ്ക്ക് സമാനമാണെന്ന് തോന്നുന്നു. കൂടാതെ, 5 മെഗാപിക്സലിന്റേതാണ് സെൽഫി ക്യാമറ. 10W യുഎസ്ബി ടൈപ്പ്-സി വയർഡ് ചാർജിങ് ശേഷിയുള്ള 5,000എംഎഎച്ച് ആണ് ബാറ്ററി. ഈ 5ജി സ്മാർട് ഫോൺ ആൻഡ്രോയിഡ് അധിഷ്‌ഠിത ഓപ്പറേറ്റിങ് സിസ്റ്റത്തിലാണ് പ്രവർത്തിക്കുന്നത്.

 

English Summary: Letv S1 Pro: This iPhone 14 Pro clone smartphone launched in China

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com