ADVERTISEMENT

ചൈനീസ് സ്മാർട് ഫോൺ നിർമാതാക്കളായ ടെക്‌നോ മൊബൈലിന്റെ ഫാന്റം എക്‌സ് 2 സീരീസിന് കീഴിൽ മറ്റൊരു പ്രീമിയം ഹാൻഡ്സെറ്റ് കൂടി ഇന്ത്യയിൽ അവതരിപ്പിച്ചു. ടെക്നോ ഫാന്റം എക്‌സ് 2 പ്രോ ( Tecno Phantom X2 Pro) ഹാൻഡ്സെറ്റിന് 50,000 രൂപയിൽ താഴെയാണ് വില. പുറത്തേക്ക് വരുന്ന പോർട്രെയിറ്റ് ലെൻസ് ക്യാമറ, 6.8 ഇഞ്ച് എച്ച്‌ഡി കർവ്ഡ് അമോലെഡ് ഡിസ്‌പ്ലേ, മീഡിയടെക് ഡൈമെൻസിറ്റി 9000 പ്രോസസർ, ആൻഡ്രോയിഡ് 12 ഒഎസ് എന്നിവയാണ് ഈ ഫോണിലെ പ്രധാന ഫീച്ചറുകൾ.

കമ്പനി ഇതുവരെ പുറത്തിറക്കിയതിൽ ഏറ്റവും വിലകൂടിയ സ്മാർട് ഫോണുകളിലൊന്നാണ് ടെക്‌നോ ഫാന്റം എക്‌സ്2 പ്രോ. 12 ജിബി റാമും 256 ജിബി സ്റ്റോറേജുമുള്ള മോഡലിന് 49,999 രൂപയാണ് വില. ഇത് മൂൺലൈറ്റ് സിൽവർ, സ്റ്റാർഡസ്റ്റ് ഗ്രേ എന്നീ രണ്ട് കളർ ഓപ്ഷനുകളിൽ വരുന്നു. ഇ-കൊമേഴ്‌സ് സൈറ്റായ ആമസോണിലും റീട്ടെയിൽ സ്റ്റോറുകളിലും പ്രീ-ബുക്കിങ് തുടങ്ങി. ജനുവരി 24ന് ഫോൺ വിൽപനയ്‌ക്കെത്തും.

നേരത്തേ വാങ്ങുന്നവർക്ക് 5,000 രൂപ എക്സ്ചേഞ്ച് ബോണസും 12 മാസത്തെ ആമസോൺ പ്രൈം അംഗത്വവും 6 മാസത്തെ നോ-കോസ്റ്റ് ഇഎംഐ ഓപ്ഷനും ലഭിക്കും. റീട്ടെയിൽ ഔട്ട്‌ലെറ്റുകളിലൂടെ പുതിയ ടെക്നോ ഫാന്റം എക്സ്2 പ്രോ വാങ്ങുന്ന ആദ്യത്തെ 600 ഉപഭോക്താക്കൾക്ക് സൗജന്യ ടെക്നോ ഗിഫ്റ്റ് ഹാമ്പറും നോ-കോസ്റ്റ് ഇഎംഐ ഓപ്ഷനും കിട്ടും.

ടെക്നോ ഫാന്റം എക്സ്2 പ്രോ യിൽ പ്രീമിയം ഫീച്ചറുകളുടെ ഒരു ശ്രേണി തന്നെ ഉൾപ്പെടുത്തിയിട്ടുണ്ട്. 120Hz റിഫ്രഷ് റേറ്റ്, 360Hz ടച്ച് സാംപിൾ റേറ്റ്, കോർണിങ് ഗൊറില്ല വിക്‌റ്റസ് പ്രൊട്ടക്ഷൻ എന്നിവയ്‌ക്കൊപ്പം 6.8 ഇഞ്ച് ഫുൾ എച്ച്‌ഡി കർവ്ഡ് അമോലെഡ് ഡിസ്‌പ്ലേയുമായാണ് ഫോൺ വരുന്നത്. മാലി–ജി710 എംസി10 ജിപിയു, ഹൈപ്പർ എൻജിൻ 5.0 എന്നിവയുമായി ജോടിയാക്കിയ മീഡിയടെക് ഡൈമെൻസിറ്റി 9000 ആണ് പ്രോസസർ.

12 ജിബി റാം, 256 ജിബി സ്റ്റോറേജും ഉണ്ട്. കൂടാതെ 5 ജി വികസിപ്പിക്കാവുന്ന ഫീച്ചറും ഉൾപ്പെടുത്തിയിരിക്കുന്നു. ആൻഡ്രോയിഡ് 12 അടിസ്ഥാനമാക്കിയുള്ള ഹായ്ഒഎസ് 12.0 ലാണ് ടെക്നോ ഫാന്റം എക്സ്2 പ്രോ പ്രവര്‍ത്തിക്കുന്നത്. 45W ഫാസ്റ്റ് ചാർജിങ് ശേഷയുള്ള 5160 എംഎഎച്ച് ആണ് ബാറ്ററി.

 

സാംസങ് ISOCELL GNV 3.0 സെൻസറോട് കൂടിയ 50 മെഗാപിക്സൽ പ്രധാന ക്യാമറയുള്ള ട്രിപ്പിൾ ക്യാമറ സംവിധാനമുണ്ട്. മാക്രോ ഷൂട്ടറായി 13 മെഗാപിക്സിന്റെ അൾട്രാവൈഡ് യൂണിറ്റും, 50 മെഗാപിക്സൽ ടെലിഫോട്ടോ ക്യാമറയും ഫാന്റം എക്സ്2 പ്രോയിൽ ഉണ്ട്. ഫാന്റം എക്സ്2 പ്രോയിൽ 32 മെഗാപിക്സലിന്റേതാണ് സെല്‍ഫി ക്യാമറ.

 

English Summary: Tecno Phantom X2Pro with retractable portrait lens camera

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com