ADVERTISEMENT

മുൻനിര സ്മാർട് ഫോൺ ബ്രാൻഡ് റിയൽമി ജിടി നിയോ 5 (Realme GT Neo 5) ചൈനയിൽ അവതരിപ്പിച്ചു. 150W, 240W ഫാസ്റ്റ് ചാർജിങ് ഫീച്ചറുള്ള രണ്ട് ചാർജിങ് വേരിയന്റുകളുമായാണ് സ്മാർട് ഫോൺ പുറത്തിറക്കിയത്. 144Hz റിഫ്രഷ് റേറ്റ് ഉള്ള 1.5 കെ ഡിസ്‌പ്ലേയും പ്രധാന ഫീച്ചറുകളിലൊന്നാണ്. റിയൽമി ജിടി നിയോ 5 മൂന്ന് കളർ ഓപ്ഷനുകളിലാണ് വരുന്നത് - പർപ്പിൾ, സാങ്ച്വറി വൈറ്റ് (വെളുപ്പ്), ഷൗ യെഹെ (കറുപ്പ്).

 

240W ഫാസ്റ്റ് ചാർജിങ് ശേഷിയുള്ള റിയൽമി ജിടി നിയോ 5ന് ( 16 ജിബി റാം, 256 ജിബി സ്റ്റോറേജ്) 3,199 യുവാനാണ് ( ഏകദേശം 39,000 രൂപ) വില. ഇതിന്റെ തന്നെ 16 ജിബി റാമും 1 ടിബി സ്റ്റോറേജുമുള്ള വേരിയന്റിന്റെ വില 3,499 യുവാനുമാണ് (ഏകദേശം 42,600 രൂപ). അതേസമയം, 150W ഫാസ്റ്റ് ചാർജിങ് ശേഷിയുള്ള റിയൽമി ജിടി നിയോ 5ന് ( 8 ജിബി റാം + 256 ജിബി സ്റ്റോറേജ്) അടിസ്ഥാന വേരിയന്റിന് 2,499 യുവാൻ (ഏകദേശം 30,400 രൂപ), 12 ജിബി + 256 ജിബി വേരിയന്റിന് 2,699 യുവാൻ (ഏകദേശം 32,900 രൂപ), 16 ജിബി റാം + 256 ജിബി സ്റ്റോറേജ് ഹൈ-എൻഡ് വേരിയന്റിന് 2899 യുവാൻ (ഏകദേശം 35,200 രൂപ) ആണ് വില.

 

6.74 ഇഞ്ച് 1.5കെ 10 ബിറ്റ് അമോലെഡ് ഡിസ്‌പ്ലേയാണ് റിയൽമി ജിടി നിയോ 5ൽ നൽകുന്നത്. ആൻഡ്രോയിഡ് 13 അടിസ്ഥാനമാക്കിയുള്ള റിയൽമി യുഐ 4.0 ആണ് ഒഎസ്. മുൻനിര ഒക്ടാ-കോർ സ്‌നാപ്ഡ്രാഗൺ 8+ ജെൻ 1 ആണ് പ്രോസസർ. 50 മെഗാപിക്സലിന്റെ സോണി IMX890 പ്രൈമറി സെൻസർ, 8 മെഗാപിക്സൽ അൾട്രാ വൈഡ് ആംഗിൾ ലെൻസ്, 2 മെഗാപിക്സൽ മാക്രോ സെൻസർ എന്നിവയാണ് ഫോണിൽ സജ്ജീകരിച്ചിരിക്കുന്നത്. 16 മെഗാപിക്സലിന്റെ സാംസങ് S5K3P9 ആണ് സെൽഫി ക്യാമറ.

 

240W വേരിയന്റിൽ 4,600 എംഎഎച്ച് ആണ് ബാറ്ററി. ഇതിൽ 20V/12A അഡാപ്റ്ററും ഉൾപ്പെടുന്നു. 150W വേരിയന്റിൽ 5,000 എംഎഎച്ച് ബാറ്ററിയും 20V/8A അഡാപ്റ്ററും ഉൾപ്പെടുത്തിയിട്ടുണ്ട്. 240W വേരിയന്റിനായുള്ള 20V/12A അഡാപ്റ്ററിന് 80 സെക്കൻഡിനുള്ളിൽ ഫോൺ പൂജ്യത്തിൽ നിന്ന് 20 ശതമാനവും 4 മിനിറ്റിനുള്ളിൽ 50 ശതമാനവും 10 മിനിറ്റിനുള്ളിൽ 100 ശതമാനവും ചാർജ് ചെയ്യാൻ കഴിയും. ഈ ഫോൺ വൂക്, സൂപ്പർവൂക് ചാർജറുകളുമായും പൊരുത്തപ്പെടും, യുഎസ്ബി ടൈപ്പ്-സി പോർട്ട് വഴി ചാര്‍ജ് ചെയ്യാം.

 

English Summary: Realme GT Neo 5 With Up to 240W Fast Charging Support Launched

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com