ADVERTISEMENT

സ്‌പെയിനിലെ ബാഴ്‌സലോണയിൽ നടന്ന മൊബൈൽ വേൾഡ് കോൺഗ്രസ് (എംഡബ്ല്യുസി) 2023 ലാണ് ഓണർ മാജിക് 5 സീരീസ് ആഗോളതലത്തിൽ അവതരിപ്പിച്ചത്. സീരീസിൽ ഓണർ മാജിക് 5, ഓണർ മാജിക് 5 പ്രോ മോഡലുകൾ ഉൾപ്പെടുന്നു. ചൈനയ്ക്ക് പുറത്ത് പുറത്തിറക്കുന്ന കമ്പനിയുടെ ആദ്യത്തെ ഫ്ലാഗ്ഷിപ്പ് ഫോൾഡബിൾ സ്മാർട് ഫോണായ ഓണർ മാജിക് വിഎസ്-നോടൊപ്പമാണ് ഈ മോഡലുകളും അവതരിപ്പിച്ചത്. ഇതോടൊപ്പം ഓണർ മാജിക് 5 അൾട്ടിമേറ്റ് എഡിഷൻ ചൈനയിലും പുറത്തിറക്കി. ഇപ്പോൾ, ഓണർ ഒരു പുതിയ ഹാൻഡ്സെറ്റ് ഓണർ 70 ലൈറ്റ് 5ജി രാജ്യാന്തര വിപണിയിലും അവതരിപ്പിച്ചിരിക്കുന്നു.

 

4 ജിബി റാമും 128 ജിബി ഇന്റേണൽ സ്റ്റോറേജുമുള്ള ഓണർ 70 ലൈറ്റ് 5 ജി യുകെയിൽ 199 ജിബിപി ആണ് (ഏകദേശം 20,000 രൂപ) വില. ടൈറ്റാനിയം സിൽവർ, ഓഷ്യൻ ബ്ലൂ, മിഡ്‌നൈറ്റ് ബ്ലാക്ക് എന്നീ മൂന്ന് കളർ വേരിയന്റുകളിൽ ഓണറിന്റെ ഏറ്റവും പുതിയ സ്മാർട് ഫോൺ വാഗ്ദാനം ചെയ്യുന്നു. വെബ്‌സൈറ്റിൽ സൂചിപ്പിച്ചതുപോലെ എല്ലാ വിപണികളിലും എല്ലാ നിറങ്ങളും ലഭ്യമായേക്കില്ല.

 

ഡ്യുവൽ സിം സ്ലോട്ടുള്ള ഓണർ 70 ലൈറ്റ് 5ജിയിൽ ആൻഡ്രോയിഡ് 12 അടിസ്ഥാനമാക്കിയുള്ള മാജിക് യുഐ 6.1 ഒഎസിലാണ് പ്രവർത്തിക്കുന്നത്. 1,600x720 പിക്‌സൽ റെസലൂഷനോടുകൂടിയ 6.5 ഇഞ്ച് എച്ച്ഡി പ്ലസ് എൽസിഡി ഡിസ്‌പ്ലേയ്ക്ക് 60Hz റിഫ്രഷ് റേറ്റ് ഉണ്ട്. അഡ്രിനോ 619 ജിപിയു, 4 ജിബി റാമിനൊപ്പം സ്‌നാപ്ഡ്രാഗൺ 480 പ്ലസ് പ്രോസസറാണ് ഇതിലുള്ളത്.

 

ഓണർ 70 ലൈറ്റ് 5ജിയിലെ ട്രിപ്പിൾ റിയർ ക്യാമറ യൂണിറ്റിനൊപ്പം എൽഇഡി ഫ്ലാഷും ഉണ്ട്. 50 മെഗാപിക്സലിന്റേതാണ് പ്രധാന സെൻസർ. മാക്രോ, ഡെപ്ത് എന്നിവയ്ക്കായി രണ്ട് 2 മെഗാപിക്സൽ ക്യാമറകളും ഉൾപ്പെടുന്നു. ഡിസ്‌പ്ലേയുടെ മുകൾഭാഗത്ത് വാട്ടർഡ്രോപ്പ് നോച്ച് സ്ലോട്ടിൽ സ്ഥാപിച്ചിരിക്കുന്ന 8 മെഗാപിക്സലിന്റേതാണ് സെല്‍ഫി ക്യാമറ.

 

128 ജിബി ഇന്റേണൽ സ്റ്റോറേജാണ് ഫോണിന്റെ സവിശേഷത. 5ജി, വൈ-ഫൈ 802.11ac, ബ്ലൂടൂത്ത് 5.1, ജിപിസി, യുഎസ്ബി ടൈപ്പ്-സി പോർട്ട്, എൻഎഫ്സി, ഒടിജി, 3.5 എംഎം ഓഡിയോ ജാക്ക് എന്നിവ കണക്റ്റിവിറ്റി ഓപ്ഷനുകളിൽ ഉൾപ്പെടുന്നു. പ്രോക്‌സിമിറ്റി സെൻസർ, ആംബിയന്റ് ലൈറ്റ് സെൻസർ, കോമ്പസ്, ഗ്രാവിറ്റി സെൻസർ എന്നിവയും ഓണർ ഹാൻഡ്‌സെറ്റിന്റെ സവിശേഷതകളാണ്. 22.5W ഫാസ്റ്റ് ചാർജിങ് ശേഷിയുള്ള 5,000 എംഎഎച്ച് ആണ് ബാറ്ററി. ഫേസ് അൺലോക്കും സൈഡ് മൗണ്ടഡ് ഫിംഗർപ്രിന്റ് സെൻസറും ഓണർ 70 ലൈറ്റ് 5ജി ഹാൻഡ്സെറ്റിൽ ഉൾപ്പെടുന്നു.

 

English Summary: Honor 70 Lite 5G With Snapdragon 480+ SoC Launched

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com