മികച്ച ക്യാമറാ ഫീച്ചറുകൾ, 6,999 രൂപയ്ക്ക് നോക്കിയ സി12 പ്രോ അവതരിപ്പിച്ചു

nokia-c-12-pro
SHARE

നോക്കിയ സി12 സീരീസ് കൂടുതല്‍ ആകര്‍ഷകമാക്കിക്കൊണ്ട് എച്ച്എംഡി ഗ്ലോബല്‍ നോക്കിയ സി12 പ്രോ അവതരിപ്പിച്ചു. ഒക്ടാകോര്‍ പ്രോസസര്‍, 2 ജിബി വെര്‍ച്വല്‍ റാം, സ്ട്രീംലൈന്‍ഡ് ഒഎസ്, നൈറ്റ്, പോര്‍ട്രെയിറ്റ് മോഡുകളുമായി മുന്‍, പിന്‍ ക്യാമറകള്‍ക്ക് മെച്ചപ്പെടുത്തിയ ഇമേജിങ് തുടങ്ങിയ സവിശേഷതകളുമായാണ് സി12 പ്രോ എത്തുന്നത്.  

8 എംപി റിയര്‍, 5 എംപി ഫ്രണ്ട് ക്യാമറകള്‍, ആകര്‍ഷകമായ 6.3 എച്ച്ഡി പ്ലസ് ഡിസ്പ്ലേ എന്നിവയും ഇതിലുണ്ട്. ആന്‍ഡ്രോയ്ഡ് 12 ഗോ എഡിഷനുമായി ശരാശരി 20 ശതമാനം അധിക സ്റ്റോറേജും ഇത് ലഭ്യമാക്കും. 2 ജിബി അധിക വെര്‍ച്വല്‍ റാം, ബാക്ക്ഗ്രൗണ്ടില്‍ പ്രവര്‍ത്തിക്കുന്ന ആപ്പുകള്‍ ക്ലീന്‍ ചെയ്യുന്ന പെര്‍ഫോമന്‍സ് ഒപ്റ്റിമൈസര്‍ തുടങ്ങിയവയും മറ്റ് സവിശേഷതകളാണ്.

നോക്കിയ സ12 പ്രോ റീട്ടെയില്‍ സ്റ്റോറുകളിലും പ്രമുഖ ഇ-കൊമേഴ്സ് വെബ്സൈറ്റുകളിലും നോക്കിയ വെബ്സൈറ്റിലും ലൈറ്റ് മിന്‍റ്, ചാര്‍ക്കോള്‍,  ഡാര്‍ക്ക് സിയാന്‍ നിറങ്ങളില്‍ ലഭ്യമാണ്. 4/64 ജിബി (2 ജിബി റാം + 2 ജിബി വെര്‍ച്വല്‍ റാം) എന്നിവയോടെ എത്തുന്ന നോക്കിയ സി12 പ്രോ 6,999 രൂപയ്ക്കും, 5/64 ജിബി ( 3 ജിബി റാം + 2 ജിബി വെര്‍ച്വല്‍ റാം) എന്നിവയോടെ എത്തുന്ന വേരിയന്‍റ് 7499 രൂപയ്ക്കും ലഭിക്കും.  

സി12 പ്രോയുടെ നീണ്ടു നില്‍ക്കുന്ന ബാറ്ററി ലൈഫ്, ശക്തമായ പ്രോസസര്‍, ആകര്‍ഷക ഡിസ്പ്ലേ തുടങ്ങിയവ ഉപഭോക്താക്കള്‍ക്ക് അവരുടെ പ്രതീക്ഷകള്‍ക്കും അപ്പുറത്തുള്ള സന്തോഷം നല്‍കുമെന്ന് എച്ച്എംഡി ഗ്ലോബല്‍ ഇന്ത്യ-എംഇഎന്‍എ വൈസ് പ്രസിഡന്‍റ് സന്‍മീത് സിങ് കൊച്ചാര്‍ പറഞ്ഞു.

English Summary:  HMD Global Launches Nokia C12 Pro

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.

Video

ജിപ്സിക്ക് പകരം ജിംനി, ഓഫ് റോഡ് കിങ്

MORE VIDEOS
FROM ONMANORAMA