8,999 രൂപയ്ക്ക് 5,000 എംഎഎച്ച് ബാറ്ററി, 50എംപി പിൻ ക്യാമറ ഫോൺ, ഇൻഫിനിക്സ് ഹോട്ട് 30ഐ ഇന്ത്യയിലെത്തി

Infinix Hot 30i With 50-Megapixel Rear Cameras Launched
Photo: Infinix
SHARE

ഇൻഫിനിക്സ് ഹോട്ട് 30ഐ ( Infinix Hot 30i) ഇന്ത്യയിൽ അവതരിപ്പിച്ചു. പുതിയ ഇൻഫിനിക്‌സ് ഹോട്ട് സീരീസ് ഫോണിന് 6.6 ഇഞ്ച് ഫുൾ എച്ച്‌ഡി+ ഡിസ്‌പ്ലേയും 50 മെഗാപിക്‌സൽ ഡ്യുവൽ റിയർ ക്യാമറ സജ്ജീകരണവും ഉണ്ട്. ഇൻഫിനിക്സ് ഹോട്ട് 30ഐ അടുത്തയാഴ്ച മുതൽ ഫ്ലിപ്കാർട്ട് വഴി വാങ്ങാൻ ലഭ്യമാകും.

ഇൻഫിനിക്സ് ഹോട്ട് 30ഐ യുടെ 8 ജിബി റാം + 128 ജിബി സ്റ്റോറേജ് വേരിയന്റിന് 8,999 രൂപയാണ് ‌വില. ഇത് ഒരു പ്രത്യേക ലോഞ്ച് വിലയാണ്. ഡയമണ്ട് വൈറ്റ്, ഗ്ലേസിയർ ബ്ലൂ, മിറർ ബ്ലാക്ക് കളർ ഓപ്ഷനുകളിൽ വരുന്ന ഹാൻഡ്സെറ്റ് ഏപ്രിൽ 3 മുതൽ വിൽപനയ്‌ക്കെത്തും. ഫ്ലിപ്കാർട്ട് ആക്സിസ് ബാങ്ക് കാർഡുകൾ വഴി വാങ്ങുന്നവർക്ക് അഞ്ച് ശതമാനം ക്യാഷ്ബാക്ക് ലഭിക്കും. എക്‌സ്‌ചേഞ്ച് ഓഫറുകളും ലഭ്യമാണ്.

ഡ്യുവൽ സിം (നാനോ) സ്ലോട്ടുള്ള ഇൻഫിനിക്സ് ഹോട്ട് 30ഐ ആൻഡ്രോയിഡ് 12 അടിസ്ഥാനമാക്കിയുള്ള XOS 12 ലാണ് പ്രവർത്തിക്കുന്നത്. 90Hz റിഫ്രഷ് റേറ്റും 180Hz ടച്ച് സാംപ്ലിങ് റേറ്റും ഉള്ള 6.6-ഇഞ്ച് ഫുൾ എച്ച്ഡി+ ഡിസ്‌പ്ലേ അധിക ഗ്ലാസ് സുരക്ഷയോടെയാണ് വരുന്നത്. 8 ജിബി റാമിനൊപ്പം ഒക്ടാ കോർ 6എൻഎം മീഡിയടെക് ഹീലിയോ ജി37 ആണ് പ്രോസസർ. ഉപയോഗിക്കാത്ത സ്റ്റോറേജ് ഉപയോഗിച്ച് ലഭ്യമായ മെമ്മറി 16 ജിബി വരെ വർധിപ്പിക്കാനും സാധിക്കും.

ഫോട്ടോകൾക്കും വിഡിയോകൾക്കുമായി ഇൻഫിനിക്സ് ഹോട്ട് 30ഐയിൽ എഐ പിന്തുണയുള്ള ഡ്യുവൽ ക്യാമറ സജ്ജീകരണമുണ്ട്. f/1.6 അപ്പേർച്ചറുള്ള 50-മെഗാപിക്സലിന്റേതാണ് പ്രധാന സെൻസർ. 5 മെഗാപിക്സലിന്റേതാണ് സെൽഫി ക്യാമറ. പിൻ ക്യാമറയും സെൽഫി സെൻസറും ഇരട്ട-എൽഇഡി ഫ്ലാഷ് മൊഡ്യൂളുകൾക്കൊപ്പമാണ് വിന്യസിച്ചിരിക്കുന്നത്.

മൈക്രോ എസ്ഡി കാർഡ് സ്ലോട്ട് വഴി വിപുലീകരിക്കാവുന്ന (1 ടിബി വരെ) 128 ജിബി ഓൺബോർഡ് സ്റ്റോറേജാണ് ഇതിൽ പായ്ക്ക് ചെയ്യുന്നത്. 4ജി എൽടിഇ, യുഎസ്ബി ടൈപ്പ്-സി പോർട്ട്, ബ്ലൂടൂത്ത്, ഒടിജി, വൈഫൈ എന്നിവ സ്മാർട് ഫോണിലെ പ്രധാന കണക്റ്റിവിറ്റി ഓപ്ഷനുകളിൽ ഉൾപ്പെടുന്നു. ആംബിയന്റ് ലൈറ്റ് സെൻസർ, ഇ-കോമ്പസ്, ഗൈറോസ്കോപ്പ്, ജി-സെൻസർ, പ്രോക്സിമിറ്റി സെൻസർ എന്നിവയുമായാണ് ഇത് വരുന്നത്. കൂടാതെ സൈഡ് മൗണ്ടഡ് ഫിംഗർപ്രിന്റ് സെൻസറും ഉണ്ട്.

10W ഫാസ്റ്റ് ചാർജിങ് ശേഷിയുള്ള 5,000എംഎഎച്ച് ബാറ്ററിയാണ് ഇതിൽ പായ്ക്ക് ചെയ്തിട്ടുള്ളത്. ഒറ്റ ചാർജിൽ 25 മണിക്കൂർ വരെ കോളിങ് സമയവും 30 ദിവസം വരെ സ്റ്റാൻഡ്‌ബൈ സമയവും ലഭിക്കുമെന്നാണ് കമ്പനി അവകാശപ്പെടുന്നത്.

English Summary: Infinix Hot 30i With 50-Megapixel Rear Cameras Launched in India

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.

Video

വേഗം പണിയാം! ചെറിയ കുടുംബത്തിന് പറ്റിയ വീട്

MORE VIDEOS