ട്രിപ്പിൾ റിയർ ക്യാമറകൾ, ഒപ്പോ റെനോ 10 5ജി സീരീസ് വിപണിയിലേക്ക്
Mail This Article
മുൻനിര സ്മാർട് ഫോൺ ബ്രാൻഡ് ഒപ്പോയുടെ പുതിയ ഹാൻഡ്സെറ്റുകൾ റെനോ 10, റെനോ 10 പ്രോ, റെനോ 10 പ്രോ പ്ലസ് എന്നിവ ചൈനയിൽ അവതരിപ്പിച്ചു. ഹാൻഡ്സെറ്റുകൾക്കെല്ലാം 6.7 ഇഞ്ച് ഡിസ്‌പ്ലേ, ട്രിപ്പിൾ പിൻ ക്യാമറകൾ ഉണ്ട്. ഒപ്പോ റെനോ 10 5ജി യുടെ 8 ജിബി റാം + 128 ജിബി സ്റ്റോറേജ് മോഡലിന് 2,499 യുവാൻ (ഏകദേശം 29,000 രൂപ) ആണ് വില. 12 ജിബി റാം + 256 ജിബി സ്റ്റോറേജ് വേരിയന്റിന് 2,799 യുവാനും (ഏകദേശം 32,000 രൂപ) ആണ് വില. എന്നാൽ 12 ജിബി റാം + 512 ജിബി സ്റ്റോറേജുള്ള ടോപ്പ് എൻഡ് പതിപ്പിന് 2,999 യുവാനും (ഏകദേശം 35,000 രൂപ) വില നൽകണം. ഗോൾഡ്, ബ്ലൂ, മൂൺ സീ ബ്ലാക്ക് നിറങ്ങളിലാണ് ഈ ഹാൻഡ്സെറ്റുകൾ വരുന്നത്.
ഒപ്പോ റെനോ 10 പ്രോ 5ജി യുടെ അടിസ്ഥാന 16 ജിബി റാം + 128 ജിബി സ്റ്റോറേജ് പതിപ്പിന് 3,499 യുവാനാണ് (ഏകദേശം 41,000 രൂപ) വില. 16 ജിബി റാം + 512 ജിബി സ്റ്റോറേജ് വേരിയന്റിന് 3,899 യുവാനും ( ഏകദേശം 45,200 രൂപ) വില നൽകണം. ഗോൾഡ്, ബ്ലൂ, മൂൺ സീ ബ്ലാക്ക് നിറങ്ങളിലാണ് ഈ മോഡലും വരുന്നത്. ഒപ്പോ റെനോ 10 പ്രോ പ്ലസ് 5ജി യുടെ അടിസ്ഥാന 16 ജിബി റാം + 256 ജിബി സ്റ്റോറേജ് വേരിയന്റിന് 3,899 യുവാൻ (ഏകദേശം 45,000 രൂപ) ആണ് വില. 16 ജിബി റാം + 512 ജിബി സ്റ്റോറേജ് പതിപ്പിന് 4,299 യുവാനും (ഏകദേശം 50,000 രൂപ) വില നൽകണം. ഗോൾഡ്, ബ്ലാക്ക്, ട്വിലൈറ്റ് പർപ്പിൾ കളർ ഓപ്ഷനുകളിൽ ഇത് ലഭ്യമാണ്.
∙ ഒപ്പോ റെനോ 10 5ജി
ഡ്യുവൽ സിം (നാനോ) സ്ലോട്ടുള്ള ഒപ്പോ റെനോ 10 ആൻഡ്രോയിഡ് 13.1 അടിസ്ഥാനമാക്കിയുള്ള കളര്‍ഒഎസ് 13.1 ലാണ് പ്രവർത്തിക്കുന്നത്. 120Hz വരെ റിഫ്രഷ് റേറ്റും 240Hz വരെ ടച്ച് സാംപ്ലിങ് റേറ്റുമുള്ള 6.7 ഇഞ്ച് ഫുൾ എച്ച്ഡി+ (1,080x2,412 പിക്സലുകൾ) അമോലെഡ് ഡിസ്പ്ലേയാണ് ഇതിൽ അവതരിപ്പിക്കുന്നത്. ഡിസ്‌പ്ലേയ്ക്ക് 394ppi പിക്‌സൽ ഡെൻസിറ്റിയുണ്ട്. ഇത് 12 ജിബി വരെ LPDDR5 റാമിനൊപ്പം ഒക്ടാ കോർ സ്‌നാപ്ഡ്രാഗൺ 778ജി പ്രോസസറിലാണ് പ്രവർത്തിക്കുന്നത്.
ഒപ്പോ റെനോ 10ൽ ട്രിപ്പിൾ റിയർ ക്യാമറ സജ്ജീകരണമുണ്ട്. അതിൽ 64 മെഗാപിക്സൽ പ്രൈമറി സെൻസറും 32 മെഗാപിക്സൽ ടെലിഫോട്ടോ സെൻസറും 8 മെഗാപിക്സൽ സെൻസറും ഉൾപ്പെടുന്നു. സെൽഫികൾക്കും വിഡിയോ ചാറ്റുകൾക്കുമായി 32 മെഗാപിക്സൽ സെൽഫി ക്യാമറ സെൻസറും ഉണ്ട്. ഒപ്പോ റെനോ 10ൽ 512 ജിബി വരെ UFS 3.1 സ്റ്റോറേജ് ഉണ്ട്. 5ജി, 4ജി, വൈ-ഫൈ 6, ബ്ലൂടൂത്ത് വി5.2, ജിപിഎസ്/ എ-ജിപിഎസ്, ബെയ്ദു, ജിപിഎസ്, ഗ്ലോനസ്, ഗലീലിയോ, ക്യുഇസഡ്എസ്എസ്, എൻഎഫ്സി, യുഎസ്ബി ടൈപ്പ്–സി പോർട്ട് എന്നിവ ഫോണിലെ കണക്റ്റിവിറ്റി ഓപ്ഷനുകളിൽ ഉൾപ്പെടുന്നു. ആക്‌സിലറോമീറ്റർ, ഗൈറോസ്‌കോപ്പ്, ഗ്രാവിറ്റി സെൻസർ, ജിയോമാഗ്നറ്റിക് സെൻസർ, ലൈറ്റ് സെൻസർ, ഐആർ കൺട്രോൾ, പ്രോക്‌സിമിറ്റി സെൻസർ എന്നിവ പ്രധാന സെൻസറുകളാണ്. അണ്ടർ-ഡിസ്‌പ്ലേ ഫിംഗർപ്രിന്റ് സെൻസറുമായാണ് ഫോൺ വരുന്നത്. ഒപ്പോ റെനോ 10ൽ 80W സൂപ്പർ ഫ്ലാഷ് ചാർജ് സപ്പോർട്ട് നൽകുന്ന 4,600എംഎഎച്ച് ബാറ്ററിയുണ്ട്.
∙ ഒപ്പോ റെനോ 10 പ്രോ 5ജി
ഡ്യുവൽ സിം (നാനോ) സ്ലോട്ടുള്ള ഒപ്പോ റെനോ 10 പ്രോ 5ജിയിൽ ആൻഡ്രോയിഡ് 13 അടിസ്ഥാനമാക്കിയുള്ള കളർഒഎസ് 13.1 ലാണ് പ്രവർത്തിക്കുന്നത്. 6.74 ഇഞ്ച് ഫുൾ എച്ച്ഡി പ്ലസ് (1,240x2,772 പിക്സലുകൾ) ഓലെഡ് ഡിസ്പ്ലേയ്ക്ക് 120Hz വരെ റിഫ്രഷ് റേറ്റുണ്ട്. ഇത് ഒക്ടാകോർ 4എൻഎം മീഡിയടെക് ഡൈമെൻസിറ്റി 8200 പ്രോസസറിലാണ് പ്രവർത്തിക്കുന്നത്. ഒപ്പം 16ജിബി വരെ LPDDR5 റാമും ഉണ്ട്.
ഒപ്പോ റെനോ 10 പ്രോ 5ജിയ്ക്ക് ഒഐഎസ് ഫീച്ചറുള്ള 50 മെഗാപിക്സൽ പ്രൈമറി സെൻസർ ഉൾപ്പെടുന്ന ട്രിപ്പിൾ റിയർ ക്യാമറയുണ്ട്. ഇതിൽ 32 മെഗാപിക്സൽ ടെലിഫോട്ടോ സെൻസറും 8 മെഗാപിക്സൽ വൈഡ് ആംഗിൾ ക്യാമറയും ഉൾപ്പെടുന്നു. മെച്ചപ്പെട്ട ക്യാമറ പ്രകടനത്തിനായി മരിയാന മാരിസിലിക്കൺ എക്സ് ചിപ്പുമായാണ് ഇത് വരുന്നത്. മുൻവശത്ത് 32 മെഗാപിക്സലിന്റേതാണ് സെൽഫി ക്യാമറ.
ഒപ്പോ റെനോ 10 പ്രോ 5ജി 512 ജിബി വരെ UFS 3.1 സ്റ്റോറേജുമായാണ് വരുന്നത്. 5ജി, 4ജി, വൈ-ഫൈ 6, ബ്ലൂടൂത്ത് വി5.3, ജിപിഎസ്/ എ-ജിപിഎസ്, എൻഎഫ്സി, കൂടാതെ യുഎസ്ബി ടൈപ്പ്-സി പോർട്ട് എന്നിവയുമുണ്ട്. ആക്‌സിലറോമീറ്റർ, ജിയോമാഗ്നറ്റിക് സെൻസർ, ലൈറ്റ് സെൻസർ, അണ്ടർ സ്‌ക്രീൻ പ്രോക്‌സിമിറ്റി സെൻസർ, ഗ്രാവിറ്റി സെൻസർ, ഗൈറോസ്‌കോപ്പ്, മാഗ്നെറ്റോമീറ്റർ എന്നിവയാണ് പ്രധാന സെൻസറുകൾ. 100W സൂപ്പർ ഫ്ലാഷ് ചാർജ് ശേഷിയുള്ള 4,600 എംഎഎച്ച് ബാറ്ററിയുമായാണ് ഒപ്പോ റെനോ 10 പ്രോ 5ജി വരുന്നത്. 27 മിനിറ്റിനുള്ളിൽ ബാറ്ററി 100 ശതമാനം വരെ ചാർജ് ചെയ്യാൻ ഫാസ്റ്റ് ചാർജിങ് സാങ്കേതികവിദ്യയ്ക്ക് കഴിയുമെന്ന് പറയപ്പെടുന്നു.
∙ ഒപ്പോ റെനോ 10 പ്രോ പ്ലസ് 5ജി
ഒപ്പോ റെനോ 10 പ്രോ പ്ലസ് 5ജിയിൽ 120Hz വരെ റിഫ്രഷ് റേറ്റും 240Hz വരെ ടച്ച് സാംപ്ലിങ് റേറ്റുമുള്ള 6.74 ഇഞ്ച് ഫുൾ എച്ച്‌ഡി+ (1,240x2,772 പിക്‌സൽ) ഓലെഡ് കർവ്ഡ് സ്‌ക്രീൻ ഡിസ്‌പ്ലേ ഉണ്ട്. ഡിസ്‌പ്ലേയ്ക്ക് 450 പിപിഐ പിക്‌സൽ ഡെൻസിറ്റിമുയുണ്ട്. 16 ജിബി വരെ LPDDR5 റാമിനൊപ്പം ഒക്ടാ-കോർ ക്വാൽകോം സ്‌നാപ്ഡ്രാഗൺ 8+ ജെൻ 1 ആണ് പ്രോസസർ. ഒപ്പോ റെനോ 10 പ്രോ പ്ലസ് 5ജിയിലും ട്രിപ്പിൾ റിയർ ക്യാമറയുണ്ട്. 64 മെഗാപിക്സൽ പെരിസ്കോപ്പ് സെൻസർ (OIS), 50 മെഗാപിക്സൽ സോണി സെൻസർ, 8 മെഗാപിക്സൽ വൈഡ് ആംഗിൾ സെൻസർ എന്നിവ ഉൾപ്പെടുന്നു. 32 മെഗാപിക്സലിന്റേതാണ് സെൽഫി ക്യാമറ.
ഒപ്പോ റെനോ 10 പ്രോ പ്ലസ് 5ജി 512 ജിബി വരെ UFS 3.1 സ്റ്റോറേജുമായാണ് വരുന്നത്. സെൻസറുകൾ പോലെ തന്നെ കണക്റ്റിവിറ്റി ഓപ്ഷനുകളും ഒപ്പോ റെനോ 10 പ്രോയ്ക്ക് സമാനമാണ്. ഒപ്പോ റെനോ 10 പ്രോ പ്ലസ് 5ജിയിൽ 100W സൂപ്പർ ഫ്ലാഷ് ചാർജ് പിന്തുണയുള്ള 4,700 എംഎഎച്ച് ആണ് ബാറ്ററി. ഇത് കേവലം 9 മിനിറ്റും 30 സെക്കൻഡും കൊണ്ട് ബാറ്ററി പൂജ്യത്തിൽ നിന്ന് 50 ശതമാനം വരെ ചാർജ് ചെയ്യാമെന്ന് പറയപ്പെടുന്നു.
English Summary: Oppo Reno 10 5G Series With Triple Rear Cameras Launched