ADVERTISEMENT

2035ൽ ചന്ദ്രനിൽ സംയുക്ത ആണവനിലയം സ്ഥാപിക്കാൻ റഷ്യയും ചൈനയും പദ്ധതിയിടുന്നു. റഷ്യൻ ബഹിരാകാശ ഏജൻസി മേധാവി യൂറി ബോറിസോവാണ് ഇതു സംബന്ധിച്ച വെളിപ്പെടുത്തൽ നടത്തിയത്. ബഹിരാകാശത്ത് ആണവോർജത്തിനുള്ള സാധ്യതയെക്കുറിച്ചുള്ള പ്രായോഗികജ്ഞാനം ചൈനയുമായി പങ്കുവയ്ക്കുമെന്നും ബോറിസോവ് വെളിപ്പെടുത്തി.

അടുത്ത 6 വർഷത്തിനുള്ളിൽ ചന്ദ്രനിൽ ആണവ നിലയം പണിയാൻ നാസയും രണ്ടു വർഷത്തിനു മുൻപേ പദ്ധതിയിട്ടിട്ടുണ്ട്. 2030ൽ നിലയം പൂർത്തിയാക്കാനാണു പദ്ധതി. ഇതിനായി യുഎസ് ഊർജവകുപ്പിന്റെ ഇഡഹോ നാഷനൽ ലബോറട്ടറിയുമായി നാസ അണിചേർന്നിട്ടുണ്ട്.

പ്രതീകാത്മക ചിത്രം(Ai Generated Image Canva)
പ്രതീകാത്മക ചിത്രം(AI Image Canva)

ഭൂമിയിൽ നിന്നു വിഭിന്ന സാഹചര്യങ്ങളുള്ള ചന്ദ്രനിൽ ആണവനിലയം എങ്ങനെ രൂപീകരിക്കുമെന്നതു സംബന്ധിച്ച് ചർച്ചകൾ നാസയും ഇഡഹോ നാഷനൽ ലബോറട്ടറിയും നടത്തിയിരുന്നു. ഇതിനായുള്ള ആശയങ്ങൾ കൈയിലുണ്ടെങ്കിൽ തങ്ങൾക്കു നൽകാൻ നാസ പൊതുജനങ്ങളോടും സഹായമഭ്യർഥിച്ചിരുന്നു.സമ്പുഷ്ടീകരിച്ച യുറേനിയം ഇന്ധനത്തിൽ പ്രവർത്തിക്കുന്ന ന്യൂക്ലിയർ ഫിഷൻ ആണവറിയാക്ടറാണ് നാസ ഉദ്ദേശിക്കുന്നത്

വാഷിങ്ടൻ ഡിസിയിലെ നാസയുടെ ആസ്ഥാനത്തിനിന്നുള്ള ദൃശ്യം (Photo by Stefani Reynolds / AFP)
വാഷിങ്ടൻ ഡിസിയിലെ നാസയുടെ ആസ്ഥാനത്തിനിന്നുള്ള ദൃശ്യം (Photo by Stefani Reynolds / AFP)

1969 ജൂലൈ 20ന് അപ്പോളോ 11 ദൗത്യത്തിലൂടെ മനുഷ്യർ ചന്ദ്രനിൽ കാലുകുത്തുകയും പിന്നീട് അനേകം ദൗത്യങ്ങളിലായി 20 പേർ ചന്ദ്രനിലെത്തുകയും ചെയ്തു. എന്നാൽ ആ യാത്രകൾ സാങ്കേതിക ശക്തി പ്രകടനങ്ങളായിരുന്നു. തങ്ങളുടെ ജന്മവൈരികളായ സോവിയറ്റ് യൂണിയനു മുൻപിൽ മേൽക്കൈ നേടാനുള്ള അമേരിക്കൻ ശ്രമങ്ങൾ.ആ ശക്തിപ്രകടനങ്ങൾ എഴുപതുകളോടെ അവസാനിച്ചു. പിന്നീട് അമേരിക്കയെന്നല്ല, ഒരു രാജ്യവും ചന്ദ്രനിലേക്കു പോയിട്ടില്ല.

എന്നാൽ പിന്നീട് ചന്ദ്രനെ പ്രായോഗികപരമായി എങ്ങനെ വിനിയോഗിക്കാമെന്നായി ലോകബഹിരാകാശ മേഖലയുടെയും നാസയുടെയും ചിന്ത. ചന്ദ്രന്റെ പ്രതലം അനവധി ലോഹങ്ങളാലും അപൂർവ ധാതുക്കളാലും സമ്പന്നാണ്. ആണവ ഫ്യൂഷൻ റിയാക്ടറുകൾക്ക് പ്രവർത്തിക്കാനുള്ള ഹീലിയം 3 നിക്ഷേപങ്ങളും ചന്ദ്രനിൽ സുലഭം. ചന്ദ്രഖനനം എന്നത് ഒരു വലിയ പഠനം നടക്കുന്ന മേഖലയാണ് ഇപ്പോൾ.

A tourist stands next to cardboard images depicting Chinese President Xi Jinping (L) and his Russian counterpart Vladimir Putin at the touristic Arbat street in downtown Moscow on November 15, 2023. (Photo by Alexander NEMENOV / AFP)
A tourist stands next to cardboard images depicting Chinese President Xi Jinping (L) and his Russian counterpart Vladimir Putin at the touristic Arbat street in downtown Moscow on November 15, 2023. (Photo by Alexander NEMENOV / AFP)

ഇതോടൊപ്പം തന്നെ മനുഷ്യന്റെ ഭാവി ഗ്രഹയാത്രകളിൽ, പ്രത്യേകിച്ച് ചൊവ്വയിലേക്കുള്ള യാത്രകളിൽ ചന്ദ്രൻ ഒരു ഇടത്താവളമായി മാറുമെന്നും ശാസ്ത്രജ്ഞർ കണക്കുകൂട്ടുന്നു. ഇക്കാര്യങ്ങളെല്ലാം നടക്കണമെങ്കിൽ ചന്ദ്രനിൽ ഊർജ ഉത്പാദനം വേണം. ഇതിനായുള്ള ആദ്യ ശ്രമമാണ് ആണവനിലയം. നാസയ്ക്കൊപ്പം തന്നെ റഷ്യയും ചൈനയും ഈ ആശയം നടപ്പാക്കാൻ ശ്രമിക്കുന്നതോടെ ഭൂമിയിലെ കിടമത്സരം അങ്ങു ചന്ദ്രനിലേക്കും വ്യപിക്കുകയാണ്.

English Summary:

Russia and China Want to Build a Nuclear Power Plant on the Moon

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com