ലോകത്തെ ഏറ്റവും വലിയ ക്രിപ്റ്റോകറൻസി എക്സ്ചേഞ്ച് ആയ ബിനാൻസിന്റെ സിഇഒ ചാങ്പെങ് സാവോ (സിഇസഡ്) പറയുന്നത് മസ്ക് ഇപ്പോൾ കൊണ്ടുവരുന്ന പുതിയ കാര്യങ്ങളിൽ 90 ശതമാനവും നടപ്പാവില്ലെന്നും കുറെ നാളുകൾക്കൊടുവിൽ 10 ശതമാനം കാര്യങ്ങൾ നടപ്പാക്കിയേക്കാം എന്നുമാണ്. ട്വിറ്ററിനെ 44 ബില്യൺ ഡോളറിന് മസ്ക് ഏറ്റെടുത്തപ്പോൾ ബിനാന്‍സും 500 മില്യൺ ഡോളർ നിക്ഷേപിച്ചിരുന്നു. ഇപ്പോൾ കൊണ്ടുവരുന്ന കാര്യങ്ങളില്‍ അധികമൊന്നും നിലനിന്നില്ലെങ്കിലും ഭാവിയിൽ 10 ശതമാനം ശേഷിക്കും എന്നാണ് അദ്ദേഹം പറയുന്നത്. അടുത്ത 10–15 വർഷത്തിനുള്ളിൽ ഇപ്പോഴത്തെ ട്വിറ്ററിന്റെ ഒരു ആധുനിക രൂപമായിരിക്കും ഉണ്ടാവുകയെന്നും ബിനാൻസ് സിഇഒ പറയുന്നു. അപ്രതീക്ഷിതമായിട്ടായിരുന്നു ട്വിറ്ററിലേക്കുള്ള മസ്കിന്റെ പ്രവേശം. ഓരോ ഓഹരിക്കും 54.20 ഡോളർ വച്ച് നൽകാം എന്നതായിരുന്നു കഴിഞ്ഞ ഏപ്രിലിൽ മസ്ക് മുന്നോട്ടു വച്ച ഓഫർ. എന്നാൽ വ്യാജ അക്കൗണ്ടുകൾ സംബന്ധിച്ചും കമ്പനിയെക്കുറിച്ചുള്ള മുഴുവൻ വിവരങ്ങൾ കൈമാറാതെയും അധികൃതർ തന്നെ വഞ്ചിക്കുകയായിരുന്നുവെന്ന് മസ്ക് പിന്നീട് ആരോപിച്ചു.
HIGHLIGHTS
- കൂട്ടപിരിച്ചുവിടൽ അടക്കം സസ്പെൻസ്; ട്വിറ്ററിൽ ഇലോൺ മസ്കിന്റെ മനസ്സിലെന്ത്?
- ചിലരെ പിരിച്ചു വിട്ടത് അബദ്ധത്തിൽ സംഭവിച്ചതാണെന്ന അധികൃതരുടെ വാദത്തിൽ കഴമ്പുണ്ടോ?