ADVERTISEMENT

വാട്സാപ്, ടെലഗ്രാം, മെസെൻജർ, ഇൻസ്റ്റാഗ്രാം ഡിഎം തുടങ്ങിയ  വിവിധ സന്ദേശവിനിമയ സംവിധാനങ്ങളെല്ലാം തൊഴിലിടങ്ങളിലും ഫാമിലി, ഫ്രണ്ട്സ് ഗ്രൂപ്പുകളിലുമെല്ലാം നാം യഥേഷ്ടം ഉപയോഗിക്കാറുണ്ട്. സൗഹൃദഗ്രൂപ്പുകളിലും ഔദ്യോഗിക ഗ്രൂപ്പുകളിലുമെല്ലാം ഇടപെ‍ടലുകളും രീതിയുമെല്ലാം വ്യത്യസ്തമായിരിക്കും. തിരക്കിനിടയിൽ വാട്സാപ്പിൽ അയച്ച ഒരു സന്ദേശം മാറിപ്പോകുകയും പരിഭ്രമത്തിൽ ഡിലീറ്റ് ഫോർ മി ആണ് ഉപയോഗിച്ചതെങ്കില്‍ എങ്ങനെ രക്ഷപ്പെടാമെന്നുള്ളതുമായ വിവിധ ഡിലീറ്റ് മാർഗങ്ങളും പരിശോധിക്കാം.

Image Credit: Canva
Image Credit: Canva

സന്ദേശങ്ങൾ ഇല്ലാതാക്കാൻ

ഗ്രൂപ്പുകളിലും  മറ്റും നിങ്ങൾ അയച്ച സന്ദേശം ഇല്ലാതാക്കാനാകും(സമയപരിധി ഉണ്ട്) അല്ലെങ്കിൽ‍ മറ്റൊരാളുടെ സന്ദേശം ഇല്ലാതാക്കാൻ ഗ്രൂപ് അഡ്മിനോട് അഭ്യർഥിക്കാനാകും. ഇതൊന്നുമല്ലാതെ അയച്ച സന്ദേശം എഡിറ്റ് ചെയ്യലും അയച്ചതിനുശേഷം 15 മിനിറ്റ് വരെ സാധിക്കും. എന്നിരുന്നാലും ഇതിനുള്ളിൽ സ്വീകർത്താവ് ഈ സന്ദേശങ്ങൾ കണ്ടിട്ടുണ്ടാവുമെന്ന് ഓർക്കുക.

ഗ്രൂപ്പ് അഡ്മിന് മറ്റൊരു അംഗം അയച്ച സന്ദേശങ്ങൾ ഡിലീറ്റ് ചെയ്യാം

എല്ലാ അംഗങ്ങൾക്കും അനുചിതമായ സന്ദേശങ്ങളോ മീഡിയയോ ഇല്ലാതാക്കി അവരുടെ സ്വകാര്യ ഗ്രൂപ്പുകളും കമ്മ്യൂണിറ്റികളും നിയന്ത്രിക്കാൻ ഇത് അഡ്മിൻമാരെ പ്രാപ്തരാക്കുന്നു. ഒരു അഡ്‌മിൻ  ഒരു സന്ദേശം ഇല്ലാതാക്കുമ്പോൾ അയാളുടെ പേര്  എഴുതി കാണിക്കും.

Representative Image:Kateryna Onyshchuk
Representative Image:Kateryna Onyshchuk

ഡിലീറ്റ് ഫോർമി

ചില പ്രത്യേക സാഹചര്യങ്ങളിൽ ഫോണിൽ നിന്ന് അയച്ചതോ സ്വീകരിച്ചതോ ആയ സന്ദേശങ്ങൾ ഡിലീറ്റ് ഫോർ മി എന്നതിൽ ക്ലിക് ചെയ്ത് ഇല്ലാതാക്കാം. നമ്മുടെ ഫോണിൽനിന്ന് മാത്രമേ ഇല്ലാതാകൂ സ്വീകർത്താവിന് ഇപ്പോഴും സന്ദേശം കാണാൻ കഴിയും.

പക്ഷേ ഡിലീറ്റ് ഫോർ‍മി അറിയാതെ ക്ലിക് ചെയ്ത് ഇനി എന്തുചെയ്യേണ്ടതെന്നറിയതെ ഇനി അമ്പരന്ന് ഇരിക്കേണ്ട ആവശ്യമില്ല, അൺഡു ക്ലിക് ചെയ്ത് എല്ലാം പഴയപടിയാക്കാൻ 5 സെക്കന്‍ഡ് സമയമുണ്ട്. സന്ദേശം വീണ്ടും തിരഞ്ഞെടുത്ത് എല്ലാവർക്കും ഇല്ലാതാക്കുക ഓപ്ഷൻ തിരഞ്ഞെടുക്കാം

എഡിറ്റിങ്

അയച്ച് 15 മിനിറ്റിനുള്ളിൽ നിങ്ങൾക്ക് ഏത് സന്ദേശവും എഡിറ്റ് ചെയ്യാം, അത് ചാറ്റിലെ എല്ലാവർക്കും അപ്‌ഡേറ്റ് ചെയ്യും. എഡിറ്റ് ചെയ്ത സന്ദേശങ്ങളിൽ ടൈംസ്റ്റാംപിന് അടുത്തായി "എഡിറ്റഡ്" എന്ന വാക്ക് ഉണ്ടാകും. അതേസമയം ഒരു സന്ദേശം എഡിറ്റ് ചെയ്യുന്നത് നിങ്ങളുടെ ചാറ്റിലുള്ള ആളുകൾക്ക് ഒരു പുതിയ ചാറ്റ് നോട്ടിഫിക്കേഷൻ‍ അയയ്‌ക്കില്ല

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com