ADVERTISEMENT

അർജന്റീനയുടെ ഇതിഹാസ താരം ലയണൽ മെസ്സി വീണ്ടും മികച്ച ലോക ഫുട്ബോളർക്കുള്ള ഫിഫ ദ് ബെസ്റ്റ് പുരസ്കാരത്തിന് അർഹനായി. 8–ാം തവണയാണ് മെസ്സി മികച്ച ലോക താരത്തിനുള്ള പുരസ്കാരം നേടുന്നത്. എർലിങ് ഹാളണ്ടിനെയും കിലിയൻ എംബപെയും പിന്നിലാക്കിയാണു യുഎസ് ക്ലബ് ഇന്റർ മയാമിയുടെ താരം കൂടിയായ മെസ്സി ലോക താരമായത്. മെസ്സിയുടെ മൂന്നാമത്തെ ഫിഫ ദ് ബെസ്റ്റ് പുരസ്കാരനേട്ടമാണിത്. ഇതോടെ ഏറ്റവും കൂടുതൽ ഫിഫ ദ് ബെസ്റ്റ് പുരസ്കാരങ്ങളെന്ന റെക്കോർഡും മെസ്സിക്കു ലഭിച്ചു. മികച്ച വനിതാ താരത്തിനുള്ള പുരസ്കാരം സ്പെയിനിന്റെയും ബാർസിലോനയുടെയും താരം അയ്റ്റാന ബോൺമറ്റി സ്വന്തമാക്കി. മാഞ്ചസ്റ്റർ സിറ്റി ക്ലബ്ബിന്റെ പെപ് ഗ്വാർഡിയോളയാണു മികച്ച പരിശീലകൻ. ഇംഗ്ലണ്ടിന്റെ പരിശീലക സറീന വീഗ്‌മാനാണ് മികച്ച വനിതാ ടീം കോച്ച്. ബ്രസീലിയൻ ക്ലബ് ബോട്ടഫോഗോയുടെ ഗില്ലർമെ മദ്രുഗയ്ക്കാണ് മികച്ച ഗോളിനുള്ള പുസ്കാസ് പുരസ്കാരം.

English Summary:

Lionel Messi Current Affairs Thozhilveedhi

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com