പുതുപ്പള്ളി നിയമസഭാ മണ്ഡലം

കോട്ടയം ജില്ലയിൽ സ്ഥിതിചെയ്യുന്ന നിയമസഭാമണ്ഡലമാണ് പുതുപ്പള്ളി. കോട്ടയം താലൂക്കിലെ അകലക്കുന്നം, അയർക്കുന്നം, കൂരോപ്പട, മണർകാട്, മീനടം, പാമ്പാടി, പുതുപ്പള്ളി എന്നീ പഞ്ചായത്തുകളും, ചങ്ങനാശേരി താലൂക്കിൽ ഉൽപ്പെട്ട വാകത്താനം എന്ന പഞ്ചായത്തും ചേർന്ന നിയമസഭാമണ്ഡലമാണ് പുതുപ്പള്ളി. 1970 മുതൽ  കോൺഗ്രസ് നേതാവ് ഉമ്മൻ ചാണ്ടി മണ്ഡലത്തെ പ്രതിനിധീകരിക്കുന്നു.