അനാഫിലാക്സിസ്
Anaphylaxis

ദ്രുതഗതിയിൽ ഉണ്ടാവുന്ന മാരകമായ ഒരു അലർജി പ്രക്രിയയാണ് അനാഫിലാക്സിസ്. ഈ അവസ്ഥയിൽ ശ്വാസതടസ്സം ഉണ്ടായി മരണം വരെ സംഭവിക്കാം. ശ്വാസനാളി മുറുകുന്നതു പോലെ അനുഭവപ്പെടുക, തൊണ്ടയിൽ ഭാരമുള്ള വസ്തു ഉള്ളതുപോലെ അനുഭവപ്പെടുന്നതു കാരണം ശ്വാസമെടുക്കാൻ ബുദ്ധിമുട്ട് അനുഭവപ്പെടുക, രക്തസമ്മർദം ക്രമാതീതമായി താഴുക, പൾസ് നിരക്ക് ഉയരുക, ബോധം നഷ്ടമാകുക തുടങ്ങിയവ അനാഫിലിക്സിന്റെ ലക്ഷണങ്ങളാണ്. പ്രാണികളുടെ കുത്തേൽക്കുന്നതിനേത്തുടർന്നോ, ഭക്ഷണം, മരുന്ന് തുടങ്ങിയവയോടുള്ള സമ്പർക്കത്തെ തുടർന്നോ ഉണ്ടാകുന്ന അലർജി മാരകമാകുന്നതാണ് അനാഫിലാക്സിസിലേക്ക് എത്തിക്കുന്നത്.