ഈറ്റിങ് ഡിസോർഡർ
Eating Disorder

അമിതമായി ഭക്ഷണം കഴിക്കുന്നത് ഒരു രോഗമാണ് ഈറ്റിങ് ഡിസോർഡർ. ഈ രോഗം ഉയർന്ന കൊളസ്ട്രോൾ, പൊണ്ണത്തടി, പ്രമേഹം, ഉദരസംബന്ധമായ രോഗങ്ങൾ എന്നിവയ്ക്ക് കാരണമാകും. അമിതമായി ഭക്ഷണം കഴിക്കുന്നത് ഉത്കണ്ഠ, വിഷാദം തുടങ്ങിയ മാനസികാരോഗ്യ പ്രശ്നങ്ങൾ ഉള്ളവരിലും ഉണ്ടാകാം. വൈകാരികമായ സമ്മർദം ഈ രോഗത്തിന് ഒരു പ്രധാന പങ്കു വഹിക്കുന്നു. ഭക്ഷണം കഴിക്കുമ്പോൾ ആശ്വാസം തോന്നുമെങ്കിലും അതിനുശേഷം നാണക്കേടും മറ്റും അനുഭവപ്പെടും. തലച്ചോറിലെ സന്തോഷത്തിന്റെയും ആനന്ദത്തിന്റെയും സൂചന നൽകുന്ന ഡോപമിൻ എന്ന രാസവസ്തുവിന്റെ സെൻസിറ്റിവിറ്റി ഇത്തരക്കാരിൽ അധികമായിരിക്കും.