കുമ്മനം രാജശേഖരൻ
Kummanam Rajasekharan

മുൻ മിസേറാം ഗവർണാറായ പ്രമുഖ ബിജെപി നേതാവ്. മുൻ ബിജെപി സംസ്ഥാന അധ്യക്ഷൻ. ഹിന്ദു ഐക്യവേദി ജനറൽ കൺവീനർ, വിശ്വ ഹിന്ദുപരിഷത്ത് ഓർഗനൈസിങ് സെക്രട്ടറി, തുടങ്ങിയ നിലകളിൽ പ്രവർത്തിച്ചു.

ജിവിതം

കോട്ടയം ജില്ലയിലെ കുമ്മനത്ത് 1952 ഡിസംബർ 23ന് ജനനം. വിവിധ മാധ്യമങ്ങളിൽ പത്രപ്രവർത്തകനായിരുന്നു. 1977 ൽ ഫുഡ് കോർപറേഷൻ ഓഫ് ഇന്ത്യയിൽ ജോലി ലഭിച്ചു. 1987 ലെ നിയമസഭാ തിരഞ്ഞെടുപ്പിൽ മത്സരിക്കാനായി ജോലി രാജിവച്ചു.

1978–’79 കാലത്തു വിശ്വഹിന്ദു പരിഷത് കോട്ടയം ജില്ലാ സെക്രട്ടറി. 1987 ൽ ഹിന്ദുമുന്നണി സ്ഥാനാർഥിയായി തിരുവനന്തപുരം ഈസ്റ്റിലും 2016 ൽ ബിജെപി സ്ഥാനാർഥിയായി വട്ടിയൂർക്കാവിലും. നിയമസഭാ തിരഞ്ഞെടുപ്പിൽ രണ്ടാമതെത്തി. ഹിന്ദു ഐക്യവേദിയുടെ ജനറൽ കൺവീനർ, വിഎച്ച്പി ഓർഗനൈസിങ് സെക്രട്ടറി, ആറൻമുള പൈതൃക സംരക്ഷണ കർമസമിതി മുഖ്യ രക്ഷാധികാരി, ‘ജൻമഭൂമി’ എഡിറ്റർ, മാനേജിങ് എഡിറ്റർ, ചെയർമാൻ തുടങ്ങിയ നിലകളിൽ പ്രവർത്തിച്ചു. 2015 ഡിസംബറിൽ ബിജെപി സംസ്ഥാന പ്രസിഡന്റ്. ബിജെപി സംസ്ഥാന പ്രസിഡന്റായിരിക്കെ ഗവർണറായി. 2021 ലെ നി.മസഭ തിരഞ്ഞെടുപ്പിൽ ഇടതു മുന്നണിയുടെ വി. ശിവൻകുട്ടിയോട് 3,949 വോട്ടുകൾക്ക് പരാജയപ്പെട്ടു.