ADVERTISEMENT

യാത്രകളെ ഏറെ ഇഷ്ടപ്പെടുന്നയാളാണ് അമൃത സുരേഷ്. മനോഹരമായ നിരവധി യാത്രാചിത്രങ്ങളാണ് സമൂഹമാധ്യമത്തിൽ പങ്കുവയ്ക്കുന്നത്. അമൃതയും ഗോപിസുന്ദറും ചാർമിനാറിന്റെ സൗന്ദര്യത്തിൽ നിൽക്കുന്ന ചിത്രമാണ് ഏറ്റവും പുതിയത്. ഹൈദരാബാദിന്റെ മുഖമുദ്രയാണ് ചാർമിനാറിൽ നിന്നുള്ള ചിത്രം കൂടാതെ തേക്കടിയിലെ പ്രകൃതി സുന്ദരമായ ഏലക്കാടിനുള്ളിൽ കാഴ്ചകൾ കണ്ടുള്ള വിഡിയോയും മുൻപ് അമൃത പങ്കുവച്ചിരുന്നു.

ചാർമിനാർ ഹൈദരാബാദിന്റെ മുഖം

നഗരജീവിതത്തിന്റെ എല്ലാ തിരക്കും നെ‍ഞ്ചിലേറ്റുന്ന ഹൈദരാബാദിലെ ഓൾഡ് സിറ്റിയിൽ നിലകൊള്ളുന്ന ചരിത്ര സ്മാരകമാണ് ചാർമിനാർ. നാലു ഭാഗത്തു നിന്നും ഇവിടേയ്ക്കെത്തുന്ന റോഡുകളുണ്ട്. വശങ്ങളിലായ് നൂറുകണക്കിനു കടകളുണ്ട്. പല ദേശങ്ങളിൽ നിന്നെത്തിയ സഞ്ചാരികളും. തേടിയെത്തുന്നവർക്ക് വഴി തെറ്റില്ല; ദൂരെ നിന്നേ കാണാം തലയുയർത്തി നിൽക്കുന്ന നാലു മിനാരങ്ങൾ. ‘നാലു മിനാരങ്ങളുള്ള പള്ളി’ എന്നാണ് ചാർമിനാറിന്റെ അർഥം. (മിനാരം– സാധാരണ മുസ്‌ലിം ദേവാലയങ്ങൾക്കു മുകളിൽ കാണാറുള്ള വലിയ കമാനം).  

ഇഷ ഫൗണ്ടഷനിലേയ്ക്ക് കുടുംബത്തോടൊപ്പം

ദിവസങ്ങൾക്ക് മുൻപ് കോയമ്പത്തൂരിലെ പ്രശസ്തമായ ഇഷ ഫൗണ്ടേഷന്‍ അമൃത സുരേഷും മകളും സന്ദര്‍ശിച്ചിരുന്നു. ഇരുവരും ഒരുമിച്ച് ഇവിടെ നില്‍ക്കുന്ന ചിത്രങ്ങള്‍ അമൃത ഇന്‍സ്റ്റഗ്രാമില്‍ പങ്കുവച്ചിട്ടുണ്ട്. ശിവന്‍റെ, ലോകത്തെ ഏറ്റവും വലിയ അര്‍ദ്ധകായ പ്രതിമയുടെ മുന്നില്‍ നിന്നാണ് ചിത്രങ്ങള്‍ എടുത്തിട്ടുള്ളത്.  കോയമ്പത്തൂരില്‍ നിന്നും ഏകദേശം 30 കിലോമീറ്റര്‍ അകലെയാണ് ഇഷ ഫൗണ്ടേഷന്‍. 'സദ്ഗുരു' എന്നറിയപ്പെടുന്ന ജഗ്ഗി വാസുദേവ് സ്ഥാപിച്ച ആത്മീയ സംഘടനയാണ് ഇത്. പശ്ചിമഘട്ടത്തിനരികില്‍ വെള്ളിയാങ്കിരി മലനിരകളുടെ താഴ്‌വരയില്‍ പ്രകൃതിഭംഗിയാര്‍ന്ന ലൊക്കേഷനിലാണ് ഇത് സ്ഥിതി ചെയ്യുന്നത്.

ലോകത്തെ ഏറ്റവും ഉയരമുള്ള ഊർദ്ധ്വകായ പ്രതിമ

2017 ഫെബ്രുവരി 24 ന് മഹാശിവരാത്രി ദിനത്തിൽ പ്രധാനമന്ത്രി നരേന്ദ്രമോഡിയാണ് ആദിയോഗി ശിവ പ്രതിമ അനാവരണം ചെയ്തത്. പ്രതിമയ്ക്ക് 112 അടി ഉയരവും 25 മീറ്റർ വീതിയും 147 അടി നീളവുമുണ്ട്. 

ലോകത്തെ ഏറ്റവും ഉയരമുള്ള ഊർദ്ധ്വകായ പ്രതിമയെന്ന ഗിന്നസ് റിക്കോർഡ് കരസ്ഥമാക്കിയ ഈ ശിവ പ്രതിമ പൂർണമായും സ്റ്റീൽ കൊണ്ടാണ് നിർമിച്ചിരിക്കുന്നത്. പ്രതിമയുടെ നിര്‍മാണം പൂര്‍ത്തിയാക്കാന്‍ ഏകദേശം ഒരു വര്‍ഷത്തോളമെടുത്തു. കോയമ്പത്തൂരിലെ വളരെ തിരക്കേറിയ ഒരു ടൂറിസ്റ്റ് കേന്ദ്രമാണ് ഇന്ന് ഇവിടം. കൂടാതെ, ഭക്തന്മാരും ആത്മീയ അന്വേഷകരുമെല്ലാം ഇവിടെയെത്തുന്നു.

English Summary: Amrutha Suresh Shares Travel pictures from Charminar

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com