കേരളത്തിന്റെ നെതര്‍ലാന്‍ഡിലേക്ക് പോകാം

kumarakom
SHARE

വേമ്പനാട് കായല്‍തീരത്ത് സ്ഥിതി ചെയ്യുന്ന പച്ചപ്പ് നിറഞ്ഞ ദ്വീപുകളുടെ സമൂഹമാണ് കുമരകം. കോട്ടയത്ത് നിന്ന് 12 കിലോമീറ്റര്‍ പിന്നിട്ടാൽ കുമരകത്ത് എത്തിച്ചേരാം. സമുദ്രനിരപ്പിന് താഴെ സ്ഥിതി ചെയ്യുന്നതിനാല്‍ കുമരകം കേരളത്തിന്റെ നെതര്‍ലാന്‍റ്സ് എന്നും അറിയപ്പെടുന്നുണ്ട്. കുമരകത്തെ പ്രധാനാകർഷണം ഹൗസ്ബോട്ട് യാത്രയാണ്. വിദേശീയരും സ്വദേശീയരുമടക്കം നിരവധി സഞ്ചാരികൾ കുമരകത്തിന്റെ സൗന്ദര്യം അടുത്തറിയാൻ എത്തിച്ചേരാറുണ്ട്. റിസോർട്ടുകളും തനിനാടൻ ഭക്ഷണശാലകളും ഉൾപ്പടെ ഒരു സഞ്ചാരിക്ക് വേണ്ടതെല്ലാം ഒരുക്കുന്ന കുമരകം സഞ്ചാരികളുടെ സ്വർഗ്ഗഭൂമി എന്നു തന്നെ പറയാം.

പ്രകൃതിയുടെ വശ്യത നിറഞ്ഞ ഇൗ സുന്ദരഭൂമി കാണാൻ ആരും കൊതിക്കും.  കേരവൃക്ഷങ്ങളുടെ തലയെടുപ്പും  നെല്‍വയലുകളും ഒരുക്കുന്ന പച്ചപ്പാണ് കുമരകത്തിന്‍െറ സൗന്ദര്യം. വേമ്പനാട് കായലിന്റെ പകിട്ടുകൂടി ആകുമ്പോൾ സംഗതി ജോറായി. കായൽക്കാറ്റേറ്റ് ഒഴിവു സമയം ചിലവഴിക്കാൻ പറ്റിയ ഇടം. മഴക്കാലമത്തെുന്നതോടെ കുമരകത്തെ പച്ചപ്പിന്‍െറ സൗന്ദര്യം അതിന്‍െറ പൂര്‍ണതയില്‍ എത്തും.

kumarakom

കായലിന്റെ സൗന്ദര്യവും കാറ്റുമേറ്റ്.. രുചികരമായ കരിമീൻ പൊള്ളിച്ചതും കൂട്ടി ഭക്ഷണവും കഴിച്ചു ഹൗസ് ബോട്ടിലൊരു യാത്ര പോകാനാണ് പലരും കുമരകത്തെത്തുന്നത്. എന്നാൽ ഇത് മാത്രമല്ല, കുമരകത്തുള്ളത്. അതിഥികളായി എത്തുന്നവർക്ക് മനസ് നിറയെ കാഴ്ചകൾ നല്‍കാൻ കഴിയുന്ന  നാടുകൂടിയാണിത്. എന്തൊക്കെയാണ് കുമരകത്തെ മാത്രമായ കാഴ്ചകൾ എന്നറിയേണ്ടേ? വരൂ..ബോട്ടിലേറി ആ കായലിലെ കൊച്ചോളങ്ങൾക്കൊപ്പം താളംപിടിച്ചു കൊണ്ട് യാത്ര തുടങ്ങാം. 

സീസണ്‍ അനുസരിച്ച് യാത്രക്കൊരുങ്ങാം

ഹൗസ് ബോട്ട് യാത്രയ്ക്കു ഒരു ഫിക്സ്ഡ് റേറ്റ് ഇല്ല. അതാത് ദിവസത്തെ തിരക്ക് അനുസരിച്ചും സീസണ്‍ അനുസരിച്ചുമാണ് റേറ്റ് തീരുമാനിക്കുന്നത്.

*ഹൗസ്ബോട്ട് തെരഞ്ഞെടുക്കുമ്പോൾ ഒാഫറുകൾ ഉണ്ടോയെന്ന് ഏജൻസിയുമായി ചോദിച്ചു മനസ്സിലാക്കണം

*കൂട്ടമായി യാത്രയ്ക്കൊരുങ്ങാം, ചിലവ്  കുറയ്ക്കാൻ സഹായകമാകും.

*കുറഞ്ഞ നിരക്കിലുള്ള ഹൗസ്ബോട്ട് സർവീസ് ഉറപ്പാക്കാം

ഹൗസ് ബോട്ട് മുന്ന് കാറ്റഗറി ആയി തരം തിരിച്ചിട്ടുണ്ട് ഡീലക്സ് പ്രീമിയം ,ലക്ഷ്വറി. അവരവരുടെ സൗകര്യങ്ങൾക്ക് യോജിച്ചവ തെരഞ്ഞെടുക്കാം.

*കായൽസവാരിക്ക് തയാറാകുമ്പോൾ  അവിടുത്തെ കാലാവസ്ഥ മനസ്സിലാക്കിയതിനു ശേഷം യാത്ര തിരിക്കുന്നതാണ് ഉത്തമം

*മഴക്കാലത്ത് ഹൗസ്ബോട്ട് യാത്ര ഒഴിവാക്കുന്നതാണ് നല്ലത്.

ഹൗസ് ബോട്ടില്‍  എന്നതു വെജും നോണ്‍വെജും അടങ്ങിയ ഭക്ഷണമാണ് വിളമ്പുന്നത്. യാത്രകാർക്ക സ്വന്തമായി മൽസ്യം വാങ്ങി പാചകകാരെ കൊണ്ട് വിഭവങ്ങൾ തയാറാക്കാനുള്ള അവസരവുമുണ്ട്. ഇത് ചിലവ് കുറയ്ക്കാൻ സഹായിക്കും.

*ബജറ്റിനനുസരിച്ച് ഹോട്ടലുകൾ തെരഞ്ഞടുക്കാം

കുമരകം സന്ദർശിക്കാനുള്ള ഏറ്റവുമുചിതമായ സമയം

നവംബര്‍ മുതൽ ഫെബ്രുവരി വരെയുള്ള സമയമാണ് കുമരകം സന്ദർശിക്കുന്നതിന് ഏറ്റവും മികച്ച സമയം. അന്നേരങ്ങളിലെ കാലാവസ്ഥ ഏറെ സുഖകരമാണ്. മാത്രമല്ല, കുമരകത്തിന്റെ സൗന്ദര്യം നന്നായി ആസ്വദിക്കാൻ സാധിക്കുകയും ചെയ്യുക ആ മാസങ്ങളിലാണ്.

എങ്ങനെ എത്താം

റോഡു മാർഗം

കേരളാ സ്റ്റേറ്റ് ആര്‍.ടി.സി ബസുകള്‍ക്ക് പുറമെ നിരവധി സ്വകാര്യ ബസുകളും കുമരകത്തിലൂടെ സര്‍വീസ് നടത്തുന്നുണ്ട്. ബാംഗ്ളൂര്‍,ചെന്നൈ, കോയമ്പത്തൂര്‍ തുടങ്ങി നഗരങ്ങളില്‍ നിന്ന് ഇങ്ങോട് ലക്ഷ്വറി ബസ് സര്‍വീസുകള്‍ ഉണ്ട്.

റെയിൽ മാർഗം

കോട്ടയം റെയില്‍വേസ്റ്റേഷനില്‍ നിന്ന് 15 കിലോമീറ്റർ പിന്നിട്ടാൽ കുമരകത്ത് എത്തിച്ചേരാം

വിമാനമാർഗം

നെടുമ്പാശേരി അന്താരാഷ്ട്ര വിമാനത്താവളമാണ് വായുമാര്‍ഗം എത്തുന്നവരുടെ ആശ്രയം. കുമരകത്ത് നിന്ന് 94 കിലോമീറ്റര്‍ അകലെ സ്ഥിതി ചെയ്യുന്ന നെടുമ്പാശേരിയില്‍ നിന്ന് കുമരകത്തേക്ക് ടാക്സി സേവനങ്ങള്‍ ലഭ്യമാണ്.

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN TRAVEL KERALA
SHOW MORE
FROM ONMANORAMA