ഏലക്കാടിനുള്ളിലെ 'വെള്ളക്കുമിള'; വാഗമണ്‍, വേനൽക്കാലത്ത് സുന്ദരിയെങ്കിൽ മഴക്കാലത്ത് അതിസുന്ദരി

HIGHLIGHTS
  • പ്രകൃതിയുടെ മടിത്തട്ടിലിരുന്ന് ചായയോ കാപ്പിയോ നുകരാൻ കഴിയുന്ന ഒരു അത്യുഗ്രൻ സ്ഥലം വാഗമണ്ണിലുണ്ട്
SHARE

ഇന്ത്യയിലെ മികച്ച പത്തു വേനല്‍ക്കാല വിനോദസഞ്ചാര കേന്ദ്രങ്ങളുടെ പട്ടികയില്‍ ഇടംനേടിയ വാഗമണ്‍, വേനൽക്കാലത്ത് സുന്ദരിയാണെങ്കിൽ മഴക്കാലത്ത് അതിസുന്ദരിയാണ്. അതുകൊണ്ടുതന്നെയാണ് സഞ്ചാരികൾ മൺസൂൺ യാത്രകൾക്കു തിരഞ്ഞെടുക്കുന്ന ഒരിടം കൂടിയായി വാഗമൺ മാറിയത്. മുൻപ് വാഗമൺ യാത്രകളിൽ റോഡ് വില്ലനായിരുന്നു. എന്നാൽ ഇന്ന് വാഗമൺ, കുട്ടിക്കാനം ഭാഗങ്ങളിലേക്കുള്ള യാത്ര നല്ലൊരു റോഡ് ട്രിപ് അനുഭവമാണ്.

vagamon-fullwidth
ഈരാറ്റുപേട്ട– വാഗമൺ റോഡിലെ കാരികാട് ടോപ്പിന്റെ ആകാശദൃശ്യം. ചിത്രം പകർത്തിയത് വിഷ്ണു ദിനേശ്, പാലാ

മൊട്ടക്കുന്നുകളും പൈൻ കാടും തടാകവും എല്ലാം ചേർന്ന് ഒരു ഫുള്‍ പാക്കേജാണ് വാഗമൺ. ഇടുക്കി-കോട്ടയം ജില്ലകളിലായി വ്യാപിച്ചു കിടക്കുന്ന ഹൈറേഞ്ച് പ്രദേശമായ വാഗമണിൽ ചാറ്റല്‍ മഴയും തണുപ്പും കാറ്റുമേറ്റ് യാത്ര ചെയ്യുന്നവരും വ്യത്യസ്തമായ താമസയിടങ്ങളിലേക്ക് ചേക്കറുന്നവരും ഒട്ടും കുറവല്ല. ഏറെ താമസയിടങ്ങൾ വാഗമണ്ണിലുണ്ടെങ്കിലും ഏറെ വ്യത്യസ്തവും പ്രകൃതിയെ ഏറെ ആസ്വദിക്കാൻ കഴിയുന്നതുമായ ഒരു താമസയിടത്തെ പരിചയപ്പെടാം.

ഏലക്കാടിനുള്ളിലെ 'വെള്ളക്കുമിള'

പക്ഷികൾ വിളിച്ചുണർത്തി, പ്രകൃതിയുടെ മടിത്തട്ടിലിരുന്ന് ചായയോ കാപ്പിയോ നുകരാൻ കഴിയുന്ന ഒരു അത്യുഗ്രൻ സ്ഥലം വാഗമണ്ണിലുണ്ട്. ടൗണിൽനിന്ന് അധികം ദൂരത്തല്ലാതെ, ഒരു കാട്ടിൽ താമസിക്കുന്ന എല്ലാ ഫീലും ആസ്വദിക്കാൻ കഴിയുന്നൊരു ഇടം. ഏലപ്പാറ ടൗണിൽ ഏലക്കാടും ഓറഞ്ച് മരങ്ങളും കുരിശുമലയും എല്ലാ ഉൾക്കൊള്ളുന്ന, കോടമഞ്ഞ് അരിച്ചിറങ്ങുന്ന കുന്ന്. ഈ കുന്നിൽ 'വെള്ളകുമിള'യ്ക്കുള്ളിൽ ആകാശം കണ്ടു കിടക്കാം. ജോലിത്തിരക്കുകളിൽ നിന്നൊഴിഞ്ഞ് വളരെ കൂളായി റിലാക്സും ചെയ്യാം

ഏലപ്പാറ യാത്ര
വിൽമൗണ്ട് ഡോം, ഏരിയൽ വ്യൂ

വാഗമണ്ണിൽ നിന്ന് കുട്ടിക്കാനത്തേക്കു പോകുന്ന വഴിയിലാണ് ഏലപ്പാറ ടൗണുള്ളത്. കോട്ടയത്തുനിന്നു വരുന്നവർക്ക് ഏലപ്പാറയിലേക്ക് കുട്ടിക്കാനം വഴിയും വരാം. ഏത് വഴി വന്നാലും തേയിലത്തോട്ടങ്ങളുടെയും മഞ്ഞ് പൊതിയുന്ന കുന്നിൻനിരകളുടെയും അതി മനോഹര കാഴ്ചകൾ കാണാം. ഏലപ്പാറ ടൗണിൽനിന്ന് ഏകദേശം മൂന്നു കിലോമീറ്റർ അകത്തേക്കാണ് പ്രീമിയം ഡോം സ്റ്റേ വിൽമൗണ്ട് സ്ഥിതി ചെയ്യുന്നത്. അക്ഷരാർഥത്തിൽ കാടിന്റെ എല്ലാ ഫീലും നൽകുന്ന, 14 ഏക്കറോളമുള്ള ഏലക്കാട്ടിലാണ് വെള്ളക്കുമിള പോലെയുള്ള ഡോം സ്റ്റേ. ഒറ്റ നോട്ടത്തിൽത്തന്നെ യാത്രക്കാരുടെ മനം കവരുന്ന ഈ താമസയിടത്തിന് പ്രത്യേകതകളേറെയാണ്.

ഏലപ്പാറ യാത്ര
കോടമഞ്ഞിൽ മൂടി ഏലക്കാട്

സൂര്യോദയവും അസ്തമയവും ആസ്വദിക്കാം

താമസിക്കുന്നവർക്ക് തികച്ചും സ്വകാര്യത കിട്ടുന്നതരത്തിലാണ് ഭൂമിയുടെ ആകൃതിയുള്ള, വെള്ള നിറത്തിലുള്ള ഈ ഡോമുകൾ ക്രമീകരിച്ചിരിക്കുന്നത്. ഡോമുകൾക്ക് മുന്നിൽ പ്രകൃതിദൃശ്യങ്ങളാണ്. മരങ്ങൾക്കിടയിലൂടെ വിദൂരത്ത് കുന്നുകളെ തഴുകി നീങ്ങുന്ന കോട‍മഞ്ഞും കാണാം. ഏത് കാലാവസ്ഥയിലും സ്വസ്ഥമായി സമയം ചെലവഴിക്കാവുന്നയിടം. 9 ഡോമുകളാണുള്ളത്. അതിൽ ഒരു ഭാഗത്തുള്ള ഡോമുകളിൽ താമസിക്കുന്നവർക്ക് സൂര്യോദയവും മറുഭാഗത്തുള്ളവർക്ക് സൂര്യാസ്തമയവും ആസ്വദിക്കാം. ഈ സമയങ്ങളിൽ ആകാശത്ത് വിരിയുന്ന പല വർണങ്ങൾ മനസ്സിനെ കൂടുതൽ സന്തോഷമുള്ളതുമാക്കുന്നു.

ഏലപ്പാറ യാത്ര

എല്ലാം പ്രീമിയമാണ്

തികച്ചും വ്യത്യസ്തമായ എക്സ്പീരിയൽസ് നൽകുന്ന ഡോം പ്രീമിയം കാറ്റഗറിയിലുള്ളതാണ്. ഡോം ആകുമ്പോൾ ബാത്ത്റൂം എങ്ങനെയാകുമെന്നാകും പലരുടെയും ചിന്ത. എന്നാൽ അതിലും വിൽമൗണ്ട് യാതൊരുവിധ വിട്ടുവീഴ്ചകൾക്കും തയാറായിട്ടില്ല. പ്രീമിയം ഹോട്ടലുകളിലെ ബാത്റൂമുകളെ വെല്ലുന്ന മോഡേൺ രീതിയിലുള്ള സംവിധാനങ്ങൾ തന്നെയാണ് ഇവിടെയും സജ്ജീകരിച്ചിരിക്കുന്നത്. മനോഹരമായ ലൈറ്റ് അറേഞ്ച്മെന്റും ടൊയ്‌ലറ്ററീസും വിൽമൗണ്ട് എക്സ്ക്ലൂസീവായ ബാംബു മെയ്ഡ് ബ്രഷും ബോഡി വാഷും ബോഡി ലോഷനുമെല്ലാം ക്വാളിറ്റിയുള്ളതാണ്.

Annotation-2023-08-02-110020
അകത്തുള്ള ഇരിപ്പിടവും പുറത്തുള്ള ഹാമോക്കും

എടുത്ത് പറയേണ്ട മറ്റൊരു വസ്തുത, ഡോമിൽ ഉപയോഗിച്ചിരിക്കുന്ന ഫർണിച്ചറുകളാണ്. ഒരു കിങ് ബെഡിനൊപ്പം ബങ്ക് ബെഡ് പോലെ ഒരു എക്ട്രാ ബെഡും വളരെ മനോഹരമായി ഡോമിനുള്ളിൽ ക്രമീകരിച്ചിട്ടുണ്ട്. ആകാശം കണ്ടിരിക്കാൻ സെമി ഫ്ലക്സിബിൾ ആയ സോഫ്റ്റ് ബെഡുള്ള രണ്ട് കസേരകൾ ക്രമീകരിച്ചിട്ടുണ്ട്. ഇവിടെയിരുന്നാൽ പിന്നെ ഡോമിന് പുറത്തേക്കിറങ്ങാൻ തോന്നുകയേയില്ല. അത്തരത്തിൽ പിടിച്ചിരുത്താൻ വശ്യതയുള്ള എന്തോ ഒന്ന് ആ ഇരിപ്പിടങ്ങൾക്കുണ്ട്.

ഏലപ്പാറ യാത്ര
ഡോമിന് പുറത്തുള്ള ഇരിപ്പിടങ്ങൾ

ഡോമിനുള്ളിലെയും പുറത്തെയും വുഡൻ ടൈപ്പ് ഫ്ലോറിങ്ങും പ്രീമിയം ഫീലിങ് നൽകുന്നതാണ്. ഡോമിന് ചുറ്റുമുള്ള വുഡൻ ഫ്ലോറിങ്ങിലൂടെ പ്രകൃതിയെ ആസ്വദിച്ച് നടക്കാം, കാഴ്ചകൾ കാണാനായി ഇറങ്ങിനിൽക്കാം. ഡോമിന് പുറത്ത് ചായ കുടിക്കാനും പുസ്തകം വായിക്കാനും വേണ്ടി ഇരിപ്പിടങ്ങൾ ഒരുക്കിയിട്ടുണ്ട്. ഇരിക്കാനും നിൽക്കാനും കിടക്കാനും പറ്റുന്ന ഹാമോക്ക് മറ്റൊരു ആകർഷണമാണ്. ഡോമിനോട് അറ്റാച്ച് ചെയ്തിരിക്കുന്ന സ്റ്റൈലൻ ഹാമോക്കിൽ താഴ്‌വാരത്തെ പച്ചപ്പ് ആസ്വദിച്ച് കിടക്കാം. കപ്പിൾസിന് ഏറ്റവും ഇഷ്ടപ്പെടുന്ന ഒന്ന് ഈ ഹാമോക്ക് തന്നെയാകും.

ഏലപ്പാറ യാത്ര
ഡോമിന് പുറത്തുള്ള ദൃശ്യം

റസ്റ്ററന്റ്

വിൽമൗണ്ട് റസ്റ്ററന്റ് ആംപിയൻസും മനോഹരമാണ്. മെനുവിൽ വെജ്, നോൺവെജ് വിഭവങ്ങൾ നിരവധി. അതിഥിയുടെ ആവശ്യാനുസരണം രുചികരമായ ചൂടുഭക്ഷണം റെഡി. പ്ലാസ്റ്റിക് പൂർണമായും ഒഴിവാക്കിയതിനാൽ കുടിവെള്ളമടക്കം ഗ്ലാസ് ബോട്ടിലുകളിലാണ് നൽകുന്നത്.

ഏലപ്പാറ യാത്ര
കുരിശുമലയിലേക്കുള്ള ട്രക്കിങ്

സൈക്കിൾ സവാരിയും ട്രക്കിങ്ങും

സൈക്ലിങ് ക്രേസ് ഉള്ളവർക്ക് തേയിലത്തോട്ടങ്ങൾക്കിടയിലൂടെ സൈക്കിൾ സവാരി നടത്താൻ സൗകര്യമുണ്ട്. വിൽമൗണ്ട് ഡോം സ്റ്റേയുടെ പിൻവശത്ത് വലിയൊരു കുരിശുമലയുണ്ട്. അതിരാവിലെയും വൈകുന്നേരവും സൗജന്യ ഗൈഡഡ് ട്രക്കിങ് ഒരുക്കിയിട്ടുണ്ട്. പ്രോപ്പർട്ടിക്ക് പുറത്ത് പോകാതെ തന്നെ ട്രക്കിങ് നടത്താം. ഒരു മണിക്കൂർ കൊണ്ട് മലമുകളിലെത്താം. അവിടെ നിന്നാൽ കോടമഞ്ഞില്ലെങ്കിൽ കുമളി ടൗൺ മുതൽ ഇടുക്കി ഡാം വരെ കാണാം. കോട ഇറങ്ങുന്ന സമയമാണെങ്കിൽ മഞ്ഞ് എല്ലാവരെയും പൊതിയും. ട്രക്കിങ് പോലെ ആസ്വാദ്യമാണ് ക്യാംപ് ഫയറും. എല്ലാ താമസക്കാർക്കും രാത്രി ക്യാംപ് ഫയറിൽ പങ്കെടുക്കാം. നല്ല തണുപ്പത്ത് കുറ്റാക്കൂരിരുട്ടിൽ ചെറുലൈറ്റുകൾക്കുള്ളിൽ ഒരുക്കുന്ന ക്യാംപ് ഫയറിന് മുന്നിൽ ചൂട് കായാം, നൃത്തം ചെയ്യാം.. പാട്ടുപാടാം...

ബുക്കിങ് വിവരങ്ങൾക്ക്

reservations@willmount.com
ഫോണ്‍ – 7558800222

Content Summary: Willmount, a place one could call a home away from home.

യാത്ര പ്ലാൻ ചെയ്യുകയാണോ? മികച്ച ടൂർ ഒാപ്പറേന്റർമാരെ കണ്ടെത്തൂwww.quickerala.com

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Video

വിവാഹം പ്ലാനിൽ ഇല്ല

MORE VIDEOS