ഇവിടേക്ക് യാത്ര നടത്താൻ ഇനി പകുതി പണം മതി

japan
SHARE

സഞ്ചാരികളുടെ ഇഷ്ടപ്പെട്ട ഡെസ്റ്റിനേഷനുകളിലൊന്നാണ് ജപ്പാൻ.അവിടെ കാണാത്തതും കിട്ടാത്തതുമായി ഒന്നുമില്ലെന്ന് തോന്നിപ്പോകും.തികച്ചും സവിശേഷമായ ഒരു സംസ്കാരവും രസകരമായ കാര്യങ്ങളും ഉള്ള രാജ്യം കൂടിയാണ് ജപ്പാൻ.  ജപ്പാനിലെ ഒരു ഗ്രാമപ്രദേശത്തേക്കോ ടോക്കിയോ പോലുള്ള  വലിയ നഗരത്തിലേക്കോ ഒക്കെയാവും മിക്കവാറും യാത്രകളും നടത്തുന്നത്. ‌ അവിടുത്തെ കാഴ്ചകള്‍ മാത്രമല്ല ഇനിയുമുണ്ട് കാണാനേറെ.

കൊറോണ ഭീതിയെ തുടർന്ന്  യാത്രകളൊക്കെയും ഒഴിവാക്കിയതോടെ ടൂറിസം മേഖലയും പ്രതിസന്ധിലായി.വിനോദ സഞ്ചാരമേഖലയില്‍ പുത്തൻ പ്രതീക്ഷ നൽകി പുതിയൊരു പദ്ധതിക്ക് തുടക്കമിട്ടിരിക്കുകയാണ് ജപ്പാന്‍. കൊറോണയുടെ ഭീതി മാറി എല്ലാം പഴയനിലയിലേക്ക് തിരിച്ചെത്തുമ്പോഴെക്കും സഞ്ചാരികളെ ആകർഷിക്കുന്ന യാത്രാപദ്ധതി തയാറാക്കിരിക്കുകയാണിപ്പോൾ. ലോക്ഡൗണിനുശേഷം ജപ്പാൻ സന്ദർശിക്കുന്ന സഞ്ചാരികൾക്ക് പകുതി കാശ് മാത്രം ഇനി ചെലവാക്കിയാൽ മതി. ബാക്കി തുക സർക്കാർ ഏറ്റെടുക്കും.സർക്കാർ അവതരിപ്പിച്ച പുതിയ പദ്ധതിയാണ്.

ജപ്പാൻ ടൂറിസം ഏജൻസിയുടെ വക്താവായ ഹിരോഷി ടബാറ്റയാണ് ഇക്കാര്യമറിയിച്ചത്. സഞ്ചാരികളുടെ ചെലവ് വഹിക്കുന്നതിനായി 12.5 ബില്യൺ ഡോളറാണ് സർക്കാർ വകയിരിത്തിയിരിക്കുന്നത്.ജൂലൈ മുതലാണ് യാത്രാപദ്ധതി നടപ്പാക്കുന്നത്.രാജ്യാന്തര വിമാനസർവീസുകൾ ആരംഭിക്കുന്നതോടെ എല്ലാം പഴയനിലയിലാകും എന്ന പ്രതീക്ഷയിലാണ് ജപ്പാൻ സര്‍ക്കാർ.

English Summary : Japan will aim to shore uptravel demand from late july

ടൂർ പ്ലാൻ ചെയ്തോളൂ, ട്രാവൽ എക്സ്പേർട്ടിനെ കണ്ടെത്താം ! www.quickerala.com

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.