ADVERTISEMENT

ക്ഷേത്ര ടൂറിസം മേഖലയിൽ വന്‍ കുതിച്ചുചാട്ടവുമായി ചൈന. വാരാന്ത്യങ്ങളില്‍ നൂറുകണക്കിനാളുകളാണ് ചൈനയിലെ വിവിധ ബുദ്ധക്ഷേത്രങ്ങളിലേക്ക് ഒഴുകിയെത്തുന്നതെന്ന് കൊളംബോ ഗസറ്റ് റിപ്പോർട്ട് ചെയ്തു. ട്രാവൽ പ്ലാറ്റ്‌ഫോമുകളിൽ നിന്നുള്ള ഡാറ്റ അനുസരിച്ച് , ക്ഷേത്ര സന്ദർശനങ്ങൾക്കുള്ള ബുക്കിങ്ങുകള്‍ കഴിഞ്ഞ വര്‍ഷത്തിന്‍റെ മൂന്നിരട്ടിയിലധികമാണ്, ഇങ്ങനെ എത്തുന്നവരില്‍ പകുതിയും യുവാക്കളാണ് എന്നൊരു സവിശേഷതയുമുണ്ട്.

 

ബെയ്ജിങ്ങിലെ ബുദ്ധമത ആരാധനാലയമായ ലാമ ക്ഷേത്രത്തിൽ കഴിഞ്ഞയാഴ്ച ശരാശരി 40,000 സന്ദർശകർ എത്തിയതായി ആഭ്യന്തര മാധ്യമ റിപ്പോർട്ടുകൾ പറയുന്നു. തലസ്ഥാനത്തെ വോഫോ ക്ഷേത്രവും വളരെയധികം ജനത്തിരക്കേറി വരുന്ന ഒരു ഇടമാണ്. വിദ്യാർത്ഥികളും യുവ പ്രൊഫഷണലുകളും സ്കൂൾ പ്രവേശനത്തിനും കരിയർ മുന്നേറ്റത്തിനും വേണ്ടി പ്രാർത്ഥിക്കാൻ ഇവിടങ്ങളിലേക്ക് ഒഴുകിയെത്തുന്നു.

Read more: ‘സ്വർഗം താണിറങ്ങി വന്നതോ...’: മൂന്നാറിലെ സുന്ദര കാഴ്ചയായി ഗ്യാപ് റോഡ്

ചൈനയിലെ ഓൺലൈൻ ടിക്കറ്റിങ് പ്ലാറ്റ്‌ഫോമായ സിട്രിപ്പില്‍ നിന്നുള്ള ഡാറ്റ പ്രകാരം, ഫെബ്രുവരി മുതൽ, ക്ഷേത്ര സ്ഥലങ്ങൾക്കായി ടിക്കറ്റ് ബുക്ക് ചെയ്തവരിൽ 50 ശതമാനത്തോളം പേരും തൊണ്ണൂറുകൾക്ക് ശേഷം ജനിച്ച ചൈനീസ് യുവതയാണ്. ക്ഷേത്രസന്ദർശനങ്ങൾക്കുള്ള ടിക്കറ്റ് ബുക്കിങ്ങിൽ പ്രതിവർഷം 310 ശതമാനം വർധനയുണ്ടായതായി കണക്കുകൾ വ്യക്തമാക്കുന്നു. വ്യക്തിപരമായും തൊഴില്‍സംബന്ധമായും ഉള്ള പ്രശ്നങ്ങളില്‍ നിന്നും അല്‍പ്പം ആശ്വാസം തേടി എത്തുന്നവരാണ് ക്ഷേത്രങ്ങളില്‍ എത്തുന്നതെന്ന് പ്രാദേശിക മാധ്യമ റിപ്പോർട്ടുകൾ പറയുന്നു.

ഓൺലൈൻ മാർക്കറ്റിങ് സേവനദാതാക്കളായ ഓഷ്യൻ എഞ്ചിന്‍റെ റിപ്പോര്‍ട്ട് അനുസരിച്ച്, ക്ഷേത്ര സന്ദർശനങ്ങൾക്കായി ഓണ്‍ലൈനില്‍ സെര്‍ച്ച് ചെയ്യുന്നത് ഈ വർഷം 580 ശതമാനം വർദ്ധിച്ചു. ലൈഫ്‌സ്‌റ്റൈൽ പ്ലാറ്റ്‌ഫോമായ സിയാഹോങ്ങ്ഷു(Xiaohongshu) വിൽ, 820,000-ലധികം പോസ്റ്റുകള്‍ ആണ് ക്ഷേത്രങ്ങളുമായി ബന്ധപ്പെട്ടു പ്രത്യക്ഷപ്പെട്ടത്. ഈ യാത്രകളെ "ഹൃദയം ശുദ്ധീകരിക്കുന്ന തരത്തിലുള്ള ഒരു അനുഭവം" എന്ന രീതിയിലാണ് കൂടുതല്‍ പേരും കാണുന്നത്.

English Summary: China Temple Tourism Booms as youth visit buddhist shrines in droves

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com