ADVERTISEMENT

മലേഷ്യയിലെ പ്രശസ്തമായ നിരവധി വിനോദസഞ്ചാര കേന്ദ്രങ്ങളിൽ നിന്നുള്ള ബട്ടു ഗുഹകൾ ഇന്ത്യൻ വിനോദസഞ്ചാരികളുടെ ഹൃദയത്തിൽ വളരെ സവിശേഷമായ ഒരു സ്ഥാനം വഹിക്കുന്നുണ്ട്. അതിന്റെ പ്രധാന കാരണം മുരുകനാണ്. മുരുകനു സമർപ്പിച്ചിരിക്കുന്ന ഒരു വലിയ ഹിന്ദു ക്ഷേത്രമാണ് ഇവിടെയുള്ളത്. മലേഷ്യയിലെ സെലാൻഗോറിൽ സ്ഥിതി ചെയ്യുന്ന ബട്ടു ഗുഹകൾ മലേഷ്യയുടെ തലസ്ഥാനമായ ക്വാലാലംപൂരിൽ നിന്ന് ഏകദേശം 13 കിലോമീറ്റർ അകലെയാണ്. 400 ദശലക്ഷം വർഷങ്ങൾക്കു മുൻപ് രൂപപ്പെട്ടതായി കരുതപ്പെടുന്ന പ്രകൃതിദത്ത ചുണ്ണാമ്പുകല്ല് ഗുഹകളുടെ ഒരു പരമ്പരയാണ് ഈ ഗുഹകൾ ഉൾക്കൊള്ളുന്നത്. ഈ സമുച്ചയത്തിൽ നിരവധി വലിയ ഗുഹകളും ചെറിയ ഗുഹകളും ഉൾപ്പെടുന്നു, ഓരോന്നിനും അതിന്റേതായ പ്രത്യേകതകളുണ്ട്.

 

Entrance to Batu Caves and the Lord Murugan statue in Gombak, Selangor, Malaysia. Photo: iStock/bloodua
Entrance to Batu Caves and the Lord Murugan statue in Gombak, Selangor, Malaysia. Photo: iStock/bloodua

മുരുകനെ ആരാധിക്കുന്ന, തൈപൂയകാവടിയാട്ടമുള്ള മലേഷ്യൻ ക്ഷേത്രം

 

കത്തീഡ്രൽ കേവ് അല്ലെങ്കിൽ ടെമ്പിൾ കേവ് എന്നറിയപ്പെടുന്ന പ്രധാന ഗുഹയിൽ ഹിന്ദു ദൈവമായ മുരുകന്റെ ക്ഷേത്രം കാണാം. 19-ാം നൂറ്റാണ്ടിന്റെ അവസാനത്തിൽ ഈ പ്രദേശത്ത് താമസമാക്കിയ ഇന്ത്യൻ കുടിയേറ്റക്കാരാണ് ക്ഷേത്രവും അനുബന്ധ ഘടനകളും വികസിപ്പിച്ചെടുത്തത്. 400 ദശലക്ഷം വർഷം പഴക്കമുള്ള ബട്ടു ഗുഹകൾ 1800 – കളുടെ അവസാനത്തിൽ പ്രശസ്തമായ ഹിന്ദു ദേവാലയമായി മാറുന്നതിനു മുൻപ്, ഒറാങ് അസ്ലി ഗോത്രത്തിൽപ്പെട്ട തദ്ദേശീയ ജനവിഭാഗമായ തെമുവാൻ ആളുകൾ പലപ്പോഴും അഭയകേന്ദ്രങ്ങളായി ഉപയോഗിച്ചിരുന്ന സ്ഥലമായിരുന്നു. പെനിൻസുലർ മലേഷ്യയിലെ ഏറ്റവും പഴയ നിവാസികളാണ് ഒറാങ് അസ്ലി.

 

ബട്ടു ഗുഹകളുടെ പ്രധാന ആകർഷണം ശ്രീ സുബ്രഹ്മണ്യർ സ്വാമി ക്ഷേത്രം എന്നും അറിയപ്പെടുന്ന ബട്ടു ഗുഹാ ക്ഷേത്രം തന്നെയാണ്. ഇന്ത്യക്കു പുറത്തുള്ള ഏറ്റവും പ്രധാനപ്പെട്ട ഹിന്ദു ആരാധനാലയങ്ങളിൽ ഒന്നാണിത്. മുരുകന്റെ അതികായ സുവർണ്ണ പ്രതിമ ബട്ടു ഗുഹകളുടെ പ്രവേശന കവാടത്തിലാണ് നിലകൊള്ളുന്നത്. വിശ്വസിച്ചാലും ഇല്ലെങ്കിലും, 140 അടി ഉയരമുള്ള ലോകത്തിലെ ഏറ്റവും ഉയരം കൂടിയ മുരുകന്റെ പ്രതിമയാണ്. 

 

ഈ പ്രദേശത്തെ മറ്റെല്ലാ ഗുഹാക്ഷേത്രങ്ങളിലും ഏറ്റവും വലുതാണു ക്ഷേത്ര ഗുഹ. 272 കോൺക്രീറ്റ് പടികൾ കയറി വേണം ഒരാൾക്കു നിരവധി ഹൈന്ദവ ആരാധനാലയങ്ങളുള്ള പവിത്രമായ ക്ഷേത്ര ഗുഹയിൽ എത്താൻ. ടെമ്പിൾ ഗുഹ കൂടാതെ, ആർട്ട് ഗാലറി ഗുഹ, മ്യൂസിയം ഗുഹ, രാമായണ ഗുഹ തുടങ്ങിയ ഗുഹാക്ഷേത്രങ്ങളും ഇവിടെയുണ്ട് . അവരുടെ പേര് സൂചിപ്പിക്കുന്നതു പോലെ, ആർട്ട് ഗാലറി ഗുഹയിലും മ്യൂസിയം ഗുഹയിലും പ്രതിമകളും പെയിന്റിങുകളും പോലെയുള്ള ഹിന്ദു മതപരമായ കലാരൂപങ്ങളുടെ വളരെ വലിയ ശേഖരമുണ്ട്. ഈ ഗുഹകൾക്ക് പുറത്ത് 15 മീറ്റർ ഉയരമുള്ള ഹനുമാന്റെ പ്രതിമയുമുണ്ട്.

Read Also : യാത്ര സുരക്ഷിതമാക്കാന്‍ ഈ ഏഴു കാര്യങ്ങൾ ശ്രദ്ധിക്കാം...
 

മലേഷ്യയിലെ ഏറ്റവും പ്രധാനപ്പെട്ട ഹിന്ദു ആഘോഷങ്ങളിലൊന്നായ വാർഷിക തൈപ്പൂയം ഉത്സവത്തിന് ആതിഥേയത്വം വഹിക്കുന്നതിനും ബട്ടു ഗുഹകൾ പ്രശസ്തമാണ്. തമിഴ്നാട്ടിൽ നമ്മൾ കണ്ടുപരിചയിച്ച തൈപൂയ കാവടിയാട്ടം ഈ വേളയിൽ ഇവിടെ കാണാനാകും. സാംസ്കാരികവും മതപരവും പ്രകൃതിപരവുമായ പ്രാധാന്യം കാരണം ബട്ടു ഗുഹകൾ ധാരാളം വിനോദസഞ്ചാരികളെയും സന്ദർശകരെയും ആകർഷിക്കുന്നു. 

 

Content Summary : Batu Caves is a series of limestone caves and cave temples in Gombak, Selangor, Malaysia.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com