തമിഴ് ഭാഷയുടെ അച്ചടി ചരിത്രം വിവരിക്കുന്ന മ്യൂസിയം ചെന്നൈയില്‍

HIGHLIGHTS
  • 1994 ലാണ് റോജ മിത്തിയ റിസര്‍ച്ച് ലൈബ്രറി സ്ഥാപിക്കപ്പെടുന്നത്.
rmrl-chennai
Image Credit : https://rmrl.in/
SHARE

ചെന്നൈ താരാമണിയിലെ റോജ മുത്തിയ റിസര്‍ച്ച് ലൈബ്രറിയുടെ നേതൃത്വത്തില്‍ ഒക്ടോബര്‍ മുതല്‍ ഈ മ്യൂസിയത്തിന്റെ പ്രവര്‍ത്തനം ആരംഭിക്കും. തമിഴ് ഭാഷയുടെ അച്ചടി ചരിത്രം വിവരിക്കുന്നതാണ് മ്യൂസിയം. നാലു നൂറ്റാണ്ടിലേറെ സമ്പന്നമായ തമിഴ് ഭാഷയുടെ പാരമ്പര്യം വെളിവാക്കുന്ന അപൂര്‍വ പുസ്തകങ്ങളും രേഖകളും അച്ചടി യന്ത്രങ്ങളുമെല്ലാം മ്യൂസിയത്തില്‍ പ്രദര്‍ശനത്തിനുണ്ടാവും. 

ഇന്ത്യയിലെ പ്രാദേശിക ഭാഷകളില്‍ ആദ്യമായി അച്ചടി മഷി പുരണ്ടത് തമിഴ് അക്ഷരങ്ങള്‍ക്കാണ്. 1578ല്‍ ബൈബിളിന്റെ തമിഴ് പതിപ്പായ തമ്പിരം വണക്കമാണ് ആദ്യം അച്ചടിച്ച തമിഴ് പുസ്തകം. തമിഴ് സമൂഹത്തെ മാറ്റി മറിക്കുന്നതില്‍ നിര്‍ണായക പങ്കുവഹിച്ച തമിഴ് സാഹിത്യകൃതികളുടെ അപൂര്‍വശേഖരം തന്നെ മ്യൂസിയത്തില്‍ ഉണ്ടാവുമെന്ന് റോജ മുത്തിയ റിസര്‍ച്ച് ലൈബ്രറി ഡയറക്ടര്‍ സുന്ദര്‍ ഗണേശന്‍ പറഞ്ഞു. 

തമിഴ് സാഹിത്യത്തിലെ ഇതിഹാസമായി കണക്കാക്കുന്ന തിരുക്കുറല്‍ 1812 ലാണ് അച്ചടിക്കുന്നത്. ആദ്യമായി അച്ചടിച്ച തിരുക്കുറല്‍ റോജ മുത്തിയ റിസര്‍ച്ച് ലൈബ്രറിയുടെ പക്കലുണ്ട്. തമിഴ് പൗരാണിക വ്യാകരണഗ്രന്ഥമായ തൊല്‍കാപ്പിയത്തിന്റെ ആദ്യ പതിപ്പും ഇവരുടെ കൈവശമുണ്ട്. 1994 ലാണ് റോജ മിത്തിയ റിസര്‍ച്ച് ലൈബ്രറി സ്ഥാപിക്കപ്പെടുന്നത്. 

കൊട്ടൈയൂരിലെ കലാകാരനായിരുന്ന റോജ മുത്തയ്യയുടെ ശേഖരമാണ് ഇങ്ങനെയൊരു ലൈബ്രറിയായി പിന്നീട് മാറുന്നത്. ഏതാണ്ട് അര ലക്ഷംപുസ്തകങ്ങളും പഴയ ചലചിത്ര ഗാനങ്ങളുടെ പുസ്തകങ്ങളും, നാടക നോട്ടീസുകളും, ക്ഷണപത്രങ്ങളും അടക്കം ഈ ശേഖരത്തില്‍ ഉള്‍പ്പെട്ടിരുന്നു. 1992ല്‍ റോജ മുത്തയ്യയുടെ മരണശേഷം ഈ അപൂര്‍വ്വ ശേഖരം അദ്ദേഹത്തിന്റെ ആഗ്രഹപ്രകാരം ചിക്കാഗോ സര്‍വകലാശാലക്ക് കൈമാറി. സര്‍വകലാശാലയുടേയും മൊഴി ട്രസ്റ്റിന്റേയും സഹകരണത്തിലാണ് റോജ മുത്തയ്യ റിസര്‍ച്ച് ലൈബ്രറി സ്ഥാപിക്കുന്നത്. നിലവില്‍ അഞ്ച് ലക്ഷത്തിലേറെ പുസ്തകങ്ങള്‍ ഈ ലൈബ്രറിയിലുണ്ട്. 

തമിഴ് ഭാഷയുടെ സമ്പന്നമായ സാംസ്‌കാരിക, സാഹിത്യ ഭൂതകാലത്തെ സംരക്ഷിക്കുന്നതിന്റെ ഭാഗമായാണ് തമിഴ് പ്രിന്റ് കള്‍ച്ചർ മ്യൂസിയം ആരംഭിച്ചിരിക്കുന്നത്. ഒക്ടോബര്‍ മുതല്‍ മ്യൂസിയത്തിലേക്ക് പ്രവേശനം അനുവദിക്കുന്നതോടെ ചരിത്രാന്വേഷികള്‍ക്കും സഞ്ചാരികള്‍ക്കും പൊതുജനങ്ങള്‍ക്കും ഈ അപൂര്‍വ ശേഖരം ആസ്വദിക്കാനാവും.

Content Summary : Chennai set to have Museum of Tamil Print Culture this October.

ടൂർ പ്ലാൻ ചെയ്തോളൂ, ട്രാവൽ എക്സ്പേർട്ടിനെ കണ്ടെത്താം ! www.quickerala.com

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Video

ഗോപാംഗനേ...

MORE VIDEOS