ഒരു മാസം 70 ലക്ഷം വാടക; ടെലഗ്രാം സ്ഥാപകന്‍ താമസിക്കുന്നിടം, സഞ്ചാരികളുടെ സ്വപ്നഭൂമി

HIGHLIGHTS
  • ഏതൊരു സഞ്ചാരിയും ഒരിക്കലെങ്കിലും പോകാന്‍ കൊതിക്കുന്ന ദ്വീപുകൾ
pavel-durov
Pavel Durov Image Credit : durov/ instagram
SHARE

ലോകത്തിന്‍റെ വിവിധ ഭാഗങ്ങളില്‍ നിന്നുള്ള കോടീശ്വരന്‍മാരുടെയും വ്യവസായികളുടെയുമെല്ലാം ഇഷ്ട വെക്കേഷന്‍ സ്പോട്ടാണ് ദുബായ് നഗരം. ചുമ്മാ വെക്കേഷനു പോയി വരിക എന്നതിലുപരി, ലോകത്തിലെ ഏറ്റവും ധനികരായ വ്യക്തികളുടെ കേന്ദ്രമെന്ന നിലയിലും ദുബായ് പ്രശസ്തമാണ്. "ഹെൻലി ആൻഡ് പാർട്‌ണേഴ്‌സ്" നടത്തിയ പഠനത്തിൽ, മിഡിൽ ഈസ്റ്റിലെയും വടക്കേ ആഫ്രിക്കയിലെയും ഏറ്റവും സമ്പന്നമായ നഗരങ്ങളില്‍ ദുബായ് 23-ാം സ്ഥാനം നേടി. നഗരത്തിലെ സമ്പന്നരുടെ ജനസംഖ്യയില്‍ വർഷത്തിന്‍റെ ആദ്യ പകുതിയിൽ 18% വർദ്ധനവ് ഉണ്ടായി, ഇത് 54,000 ൽ നിന്ന് 67,900 വ്യക്തികളായി ഉയർന്നു.

Jumeirah-dubai
Image Credit : Stefan Tomic /istockphoto.com

ഫോബ്‌സ് മാസികയുടെ ഏറ്റവും പുതിയ ഡേറ്റ പ്രകാരം, 'ടെലിഗ്രാം' ആപ്പിന്‍റെ സ്ഥാപകനായ പവൽ വലേരിവിച്ച് ദുറോവ് ആണ് യുണൈറ്റഡ് അറബ് എമിറേറ്റിലെ ഏറ്റവും സമ്പന്നനായ താമസക്കാരന്‍. 11.5 ബില്യൻ ഡോളർ ആസ്തിയോടെ, ഫോബ്‌സിന്‍റെ ശതകോടീശ്വരന്മാരുടെ പട്ടികയിൽ, നിലവിൽ 150-ാം സ്ഥാനത്താണ് ദുറോവ്. യുണൈറ്റഡ് അറബ് എമിറേറ്റ്സിന്‍റെ അനുകൂല നികുതി നയങ്ങൾ കാരണം, 2017 ൽ ദുബായിൽ സ്ഥിരതാമസമാക്കിയതാണ് ഇദ്ദേഹം.

ഏതൊരു സഞ്ചാരിയും ഒരിക്കലെങ്കിലും പോകാന്‍ കൊതിക്കുന്ന ദുബായിലെ ജുമൈറ ദ്വീപുകളിലാണ് പവല്‍ താമസിക്കുന്നത്. ലോകത്തിലെ ഏറ്റവും സമ്പന്നരായ ഒട്ടേറെ വ്യക്തികള്‍ക്ക് ഇവിടെ വില്ലകളുണ്ട്.

15,000 ചതുരശ്ര അടിയിൽ പരന്നുകിടക്കുന്ന അഞ്ച് കിടപ്പുമുറികളുള്ള വില്ലയാണ് പാവൽ ഡുറോവിന്‍റെ വസതി. പ്രതിമാസം, $85,000 ആണ് ഇതിന്‍റെ വാടക, അതായത് 7,068,345 രൂപ!

pavel-durov03
Pavel Durov. Image Credit : durov/ instagram

2000– ന്റെ തുടക്കത്തിൽ നഖീൽ പ്രോപ്പർട്ടീസ് ആണ് ജുമൈറ ദ്വീപുകൾ നിർമ്മിച്ചത്. 45 റെസിഡൻഷ്യൽ ദ്വീപുകളിലായി ഇവിടുത്തെ ആഡംബര വില്ലകൾ വ്യാപിച്ചുകിടക്കുന്നു. ഓരോ ദ്വീപിലും 16 വില്ലകൾ വീതമുണ്ട്. ഓരോ വില്ലയ്ക്കും സ്വകാര്യ പൂന്തോട്ടങ്ങളും കുളങ്ങളും ഉണ്ട്. രണ്ടു റസ്റ്ററന്റുകൾ, ഒരു സ്വകാര്യ ജിം, ഒരു സലൂൺ, ഒരു ബാർബർഷോപ്പ് എന്നിവയുള്ള ഒരു എക്‌സ്‌ക്ലൂസീവ് ക്ലബ്ബ് ഹൗസും ഇവിടെയുണ്ട്.

Content Summary : Jumeirah is a coastal district of Dubai, United Arab Emirates. It is known for its luxury hotels, beaches, and man-made islands.

ടൂർ പ്ലാൻ ചെയ്തോളൂ, ട്രാവൽ എക്സ്പേർട്ടിനെ കണ്ടെത്താം ! www.quickerala.com

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Video

ഗോപാംഗനേ...

MORE VIDEOS