ADVERTISEMENT

പുതുക്കിയ ടി.സി.എസ് (tax collected at source) നിരക്ക് 20 ശതമാനമായി നിലവില്‍ വരുന്നത് ഒക്ടോബര്‍ ഒന്നു മുതലാണ്. ഒക്ടോബര്‍ ഒന്നിനു ശേഷം നടത്തുന്ന വിദേശ യാത്രയ്ക്ക് നിങ്ങളുടെ പണം കൂടുതല്‍ നഷ്ടമായേക്കാം. വിദേശ യാത്രയ്ക്കു മാത്രമല്ല വിദേശത്തു നിന്നുള്ള എല്ലാത്തരം ധനകാര്യ ഇടപാടുകള്‍ നടത്തുന്നവരേയും ഈ പുതിയ നിയമം ബാധിച്ചേക്കാം. 

 

ചില പണമിടപാടുകളില്‍ ഉറവിടത്തില്‍ നിന്നു തന്നെ നികുതി പിരിക്കുന്ന സംവിധാനമാണ് ടി.സി.എസ്. 2023-2024ലെ കേന്ദ്ര ബജറ്റിലാണ് ടി.സി.എസ് അഞ്ചു ശതമാനത്തില്‍ നിന്നും 20% ലേക്ക് ഉയര്‍ത്തിയത്. വിദ്യാഭ്യാസം, ചികിത്സാ ആവശ്യങ്ങള്‍ക്ക് ഒഴികെയുള്ള വിദേശത്തു വച്ചു നടത്തുന്ന ഇടപാടുകള്‍ക്ക് ഇത് ബാധകമാണ്. 

 

പ്രതിവര്‍ഷം ഏഴു ലക്ഷം രൂപ വരെയുള്ള ഇടപാടുകള്‍ ഇതിന്റെ പരിധിയില്‍ പെടുക. ഏഴു ലക്ഷം രൂപയില്‍ കൂടുതല്‍ സാമ്പത്തിക ഇടപാടുകള്‍ വിദേശത്തു നടത്തിയാലാണ് 20 ശതമാനം ടി.സി.എസ് അടക്കേണ്ടി വരിക. ഇന്റര്‍നാഷണല്‍ ഡെബിറ്റ്/ക്രെഡിറ്റ് കാര്‍ഡുകള്‍ വഴി നടത്തുന്ന ഇടപാടുകള്‍ ഇതിന്റെ പരിധിയില്‍ പെടും. 

 

പ്രതിവര്‍ഷത്തെ വിദേശ ധനകാര്യ ഇടപാടുകള്‍ ഏഴു ലക്ഷം രൂപയിലും കുറവിലാക്കാന്‍ ശ്രദ്ധിക്കുക. ഇതു മാത്രമാണ് വിദേശ യാത്രകള്‍ നടത്തുന്നവര്‍ക്ക് ഈ അമിത ടി സി എസില്‍ നിന്നും രക്ഷപ്പെടാനുള്ള പ്രധാന മാര്‍ഗമായി നിര്‍ദേശിക്കപ്പെടുന്നത്. തന്ത്രപരമായി ചിലവുകള്‍ നടത്തിയും ചിലവു ചുരുക്കിയും ഇത് നടപ്പിലാക്കാനാവും. ഏഴു ലക്ഷം രൂപയില്‍ കുറവ് വിദേശയാത്രകളില്‍ ചിലവു ചെയ്യുന്നവര്‍ക്കും അഞ്ചു ശതമാനം ടി.സി.എസ് ബാധകമാണ്. 

 

ഇങ്ങനെ അടക്കേണ്ടി വരുന്ന നികുതിപണം നഷ്ടമാവില്ല. താല്‍ക്കാലികമായി പിടിച്ചു വയ്ക്കുന്ന ഈ നികുതി പണം ഇന്‍കം ടാക്‌സ് റിട്ടേണ്‍ സമര്‍പ്പിക്കുമ്പോള്‍ തിരിച്ചു കിട്ടും. ഇതിനായി ഫോം 26 AS വഴിയാണ് അപേക്ഷ നല്‍കേണ്ടത്. വിദേശ യാത്രകളും വിദേശത്തു നിന്നും ധനകാര്യ ഇടപാടുകളും നടത്തുന്ന സഞ്ചാരികള്‍ ഒക്ടോബര്‍ ഒന്നു മുതല്‍ വരുന്ന ഈ നിയമ മാറ്റത്തെക്കുറിച്ചു കൂടി അറിയുന്നത് ഗുണം ചെയ്യും.

 

Content Summary : How 20% TCS starting next month will affect your plans to vacation abroad.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com