വിനോദസഞ്ചാരികൾക്ക് പൂർണ സുരക്ഷിതത്വം ഉറപ്പുവരുത്തും: മന്ത്രി റിയാസ്

HIGHLIGHTS
  • വിനോദസഞ്ചാരികൾക്ക് പൂർണ സുരക്ഷിതത്വം ഉറപ്പുവരുത്തും
pa-mohammed-riyas
SHARE

തിരുവനന്തപുരം ∙ സംസ്ഥാനത്തെ ടൂറിസം പ്രവർത്തനങ്ങൾ സുരക്ഷിതമായി സാധാരണനിലയിൽ തന്നെ മുന്നോട്ട് പോവുകയാണെന്നു   മന്ത്രി പി.എ.മുഹമ്മദ് റിയാസ് പറഞ്ഞു. വിനോദസഞ്ചാരികൾക്ക് പൂർണ സുരക്ഷിതത്വം ഉറപ്പുവരുത്തും. ചാംപ്യൻസ് ബോട്ട് ലീഗ് ഉൾപ്പെടെ മുൻ നിശ്ചയിക്കപ്പെട്ട ടൂറിസം പ്രവർത്തനങ്ങൾ തടസ്സമില്ലാതെ തന്നെ മുന്നോട്ടു പോകുന്നുണ്ടെന്നും മന്ത്രി കൂട്ടിച്ചേർത്തു.

ഒറ്റപ്പെട്ട നിപ്പ വൈറസ് കേസുകൾ സ്ഥിരീകരിച്ച കോഴിക്കോട് ജില്ലയിലെ പ്രദേശങ്ങളിൽ സ്ഥിതിഗതികൾ പൂർണ നിയന്ത്രണ വിധേയമാണ്. വിവിധ വകുപ്പുകളുടെ ഏകോപനത്തോടെ എല്ലാ സുരക്ഷിതത്വ സംവിധാനങ്ങളും ഏർപ്പെടുത്തിയിട്ടുണ്ട്. ആരോഗ്യ സംവിധാനങ്ങളുടെ ഫലപ്രദമായ ഇടപെടൽ ശ്രദ്ധേയമാണ്. ആശങ്കപ്പെടേണ്ട ഒരു സാഹചര്യവും ഇല്ലെന്നും മന്ത്രി പറഞ്ഞു.

സംസ്ഥാനത്തുടനീളം സന്ദർശകർക്ക് സുരക്ഷിതമായും ആത്മവിശ്വാസത്തോടെയും യാത്ര ചെയ്യാൻ എല്ലാ സാഹചര്യവും നിലവിലുണ്ടെന്നും മന്ത്രി പറഞ്ഞു.

Content Summary : Tourism activities are in full swing in Kerala: Minister Riyas.

ടൂർ പ്ലാൻ ചെയ്തോളൂ, ട്രാവൽ എക്സ്പേർട്ടിനെ കണ്ടെത്താം ! www.quickerala.com

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Video

മൂന്നുനേരം ഭക്ഷണം കിട്ടുന്നത് ലക്ഷ്വറി ആയിരുന്നു

MORE VIDEOS