ADVERTISEMENT

2002-ൽ പുറത്തിറങ്ങിയ ‘മൈനേ ദിൽ തുജ്‌കോ ദിയ’ എന്ന ചിത്രത്തിലൂടെയാണ് സമീറ റെഡ്ഡി സിനിമയിൽ അരങ്ങേറ്റം കുറിച്ചത്. പിന്നീട്, നിരവധി ചിത്രങ്ങളില്‍ തുടര്‍ന്നും അഭിനയിച്ചെങ്കിലും ‘വാരണം ആയിരം’ എന്ന തമിഴ് ചിത്രത്തില്‍ സൂര്യയുടെ നായികയായി എത്തിയപ്പോഴാണ് സമീറ റെഡ്ഡി എന്ന മുംബൈക്കാരി  കൂടുതല്‍ ജനഹൃദയങ്ങളില്‍ ഇടംനേടിയത്.  

 

2014- ല്‍ അക്ഷയ് വാർഡെ വിവാഹം ചെയ്ത ശേഷം കുടുംബവും കുട്ടികളുമാണ് സമീറയുടെ ലോകം. മനോഹരമായ ധാരാളം കുടുംബചിത്രങ്ങള്‍ സമീറ തന്‍റെ സോഷ്യല്‍ മീഡിയയിലൂടെ ആരാധകര്‍ക്കായി പങ്കുവയ്ക്കാറുണ്ട്. വര്‍ക്കൌട്ട് വിഡിയോകളും യാത്രാ വിശേഷങ്ങളും എല്ലാം ഇക്കൂട്ടത്തില്‍പ്പെടും. ഇപ്പോഴിതാ പഴയ മാലദ്വീപ് യാത്രയുടെ ചിത്രങ്ങള്‍ ഇന്‍സ്റ്റഗ്രാമില്‍ പങ്കുവച്ചിരിക്കുകയാണ് താരം.

 

maldives

ഓവർവാട്ടർ വില്ലകളും ബീച്ച് വില്ലകളും

maldives

 

മാലദ്വീപിലെ ഷാവിയാനി അറ്റോളിലുള്ള ജെ ഡബ്ല്യു മാരിയറ്റിന്‍റെ  ലക്ഷ്വറി റിസോര്‍ട്ടില്‍ നിന്നുള്ള ചിത്രങ്ങളാണ് സമീറ പോസ്റ്റ്‌ ചെയ്തിട്ടുള്ളത്. ബോളിവുഡില്‍ നിന്നടക്കം, ധാരാളം സെലിബ്രിറ്റികള്‍ വന്നെത്തുന്ന ഒരു റിസോര്‍ട്ട് ആണിത്. ആഡംബരവും പ്രകൃതിരമണീയതയും ഒന്നുചേരുന്ന ജെ ഡബ്ല്യു മാരിയറ്റ് മാലദ്വീപ് റിസോർട്ട് ആൻഡ് സ്പാ ഇന്ത്യൻ മഹാസമുദ്രത്തിന്‍റെ അതിശയകരമായ കാഴ്ചകളാണ് ഒരുക്കുന്നത്. 

 

താമസത്തിനായി ഇവിടെ സ്റ്റൈലിഷ് ഓവർവാട്ടർ വില്ലകളും ബീച്ച് വില്ലകളുമുണ്ട്.  പ്രാദേശിക മാലദ്വീപ് സംസ്കാരത്തിൽ നിന്നും പ്രചോദനം ഉൾക്കൊണ്ട് നിര്‍മിച്ച, അറുപതോളം വില്ലകളാണ് ഇവിടെ താമസത്തിനായി ഒരുക്കിയിരിക്കുന്നത്. ഓരോ വില്ലയ്ക്കും സ്വകാര്യ മട്ടുപ്പാവ്, വുഡന്‍ ഡെക്ക്, പൂള്‍, ഔട്ട്ഡോർ ഷവർ എന്നിവയുണ്ട്.

 

ഭക്ഷണപ്രേമികള്‍ക്ക് ട്രീടോപ്പ് ഡൈനിങ്ങും ബുഫെയുമുണ്ട്. ആവശ്യമനുസരിച്ച് തായ്, ജാപ്പനീസ്, ഇറ്റാലിയൻ, മറ്റു ഇന്‍റര്‍നാഷണല്‍ രുചികള്‍ ആസ്വദിക്കാം. കൂടാതെ, വ്യത്യസ്തമായ വൈനുകളും കോക്ക്ടെയിലുകളുമുണ്ട്. പ്രിയപ്പെട്ട ആളിനൊപ്പം അതിസുന്ദരമായ സൂര്യാസ്തമനക്കാഴ്ചകള്‍ ആസ്വദിച്ചുകൊണ്ട് ഭക്ഷണം കഴിക്കാനുള്ള റൊമാന്റിക് അവസരവുമുണ്ട്.

 

സ്നോർക്കലിങ്ങും സ്കൂബ ഡൈവിങ്ങും

 

സഞ്ചാരികള്‍ക്കായി സ്നോർക്കലിങ്, സ്കൂബ ഡൈവിങ്, ജെറ്റ്-സ്കീയിങ്, സെയിലിങ്, കൈറ്റ് ഫ്ലയിങ്, എന്നിവയുൾപ്പെടെ വൈവിധ്യമാർന്ന ജലവിനോദങ്ങളും ഒരുക്കിയിട്ടുണ്ട്. കുട്ടികൾക്കായി ലിറ്റിൽ ഗ്രിഫിൻസ് കിഡ്‌സ് ക്ലബ്ബുമുണ്ട്. ഫിറ്റ്‌നസ്സും ശരീരസൗന്ദര്യവും മെച്ചപ്പെടുത്താന്‍ ആധുനിക ഫിറ്റ്‌നസ് സെന്‍ററില്‍ വര്‍ക്കൌട്ട് ചെയ്യാം, കൂടാതെ ഇവിടെയുള്ള ലക്ഷ്വറി സ്പായിൽ സൗന്ദര്യം, മസാജ്, വെൽനസ് തെറാപ്പി എന്നിവയും ചെയ്യാം.

English Summary: Sameera Reddy Shares throwbac picture from maldives Trip

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com