'ഓരോ നിമിഷവും പൂർണമായി ജീവിക്കാൻ ആഗ്രഹിക്കുന്നു' ; മൗറീഷ്യസില്‍ നിന്നുള്ള ചിത്രം പങ്കുവച്ച് റിമി ടോമി
Mail This Article
സംഗീതത്തെ ജീവനു തുല്യം പ്രണയിക്കുന്ന റിമി ടോമിയ്ക്ക് യാത്രകൾ പാഷനാണ്. ഒഴിവ് കിട്ടുന്ന സമയത്ത് യാത്രകൾ നടത്തുന്നതാണ് താരത്തിന്റെ പ്രധാന ഹോബി. വിദേശത്തും ഇന്ത്യയിലുമടക്കം നിരവധിയിടത്തേയ്ക്ക് സഞ്ചരിക്കുന്ന റിമി, പോയ യാത്രയുടെ ചിത്രങ്ങളും വിഡിയോയും ആരാധകർക്കായി പങ്കുവയ്ക്കാറുണ്ട്.
ഇപ്പോഴിതാ മൗറീഷ്യസിലെ സൗന്ദര്യം ആസ്വദിച്ചു നിൽക്കുന്ന ചിത്രമാണ് പുതിയതായി ഇൻസ്റ്റഗ്രാമിൽ പോസ്റ്റ് ചെയ്തിട്ടുള്ളത്. 'ഓരോ നിമിഷവും പൂർണമായി ജീവിക്കാൻ ഞാൻ ആഗ്രഹിക്കുന്നു' പങ്കുവച്ച ചിത്രത്തിന് താഴെ താരം ഇങ്ങനെ കുറിച്ചിട്ടുണ്ട്. മൗറീഷ്യസിലെ െഎൽ ഒാക്സ് സെർഫ്സ് ദ്വീപിന്റെ കാഴ്ചകൾ ആസ്വദിക്കുന്ന റിമിയെ ചിത്രത്തിൽ കാണാം.
ബീച്ചുകളുടെ നാടായ മൗറിഷ്യസിനെ വ്യത്യസ്തമാക്കുന്ന അനേകം ഘടകങ്ങളുണ്ട്. നാലുവശവും ജലത്താല്‍ ചുറ്റപ്പെട്ട ഈ നാട്, സൗന്ദര്യം നിറഞ്ഞ ബീച്ചുകള്‍ക്ക് പുറമേ മഴക്കാടുകളും വെള്ളച്ചാട്ടങ്ങളും മലമ്പാതകളും വന്യമൃഗങ്ങളും കൊണ്ട് സമ്പന്നമാണ്. മൗറീഷ്യസ് സന്ദര്‍ശിക്കുന്ന ഏതൊരു സഞ്ചാരിയും ഒഴിവാക്കാതെ കണ്ടിരിക്കേണ്ടയിടം കൂടിയാണ് റിമി ടോമി എത്തിയിരിക്കുന്ന െഎൽ ഒാക്സ് സെർഫ്സ് ദ്വീപ്.
ബീച്ചുകളും പവിഴപ്പുറ്റുകളും നിറഞ്ഞ മാൻ ഐലൻഡ്
മൗറീഷ്യസിന്റെ കിഴക്കൻ തീരത്ത് സ്ഥിതി ചെയ്യുന്ന ദ്വീപാണ് െഎൽ ഒാക്സ് സെർഫ്സ്. സമ്പന്നമായ സസ്യങ്ങളും മനോഹരമായ ബീച്ചുകളും അടങ്ങുന്ന 87 ഹെക്ടർ സ്ഥലത്ത് വ്യാപിച്ചുകിടക്കുന്ന ഇൗ ദ്വീപ് പ്രകൃതിയുടെ സുന്ദരകാഴ്ചകളിലേക്കാണ് സഞ്ചാരികളെ സ്വാഗതം ചെയ്യുന്നത്. ബീച്ചുകളും പവിഴപ്പുറ്റുകളും നിറഞ്ഞ മാൻ ഐലൻഡ് എന്നറിയപ്പെടുന്ന െഎല്‍ ഒാക്സ് സെർഫ്സ് മൗറീഷ്യസിന്റെ ആകർഷണങ്ങളിലൊന്നാണ്.
ആദ്യകാഴ്ചയിൽ ആരെയും വശീകരിക്കുന്ന സൗന്ദര്യമാണ് ഇൗ ദ്വീപിന്. കാഴ്ചകൾ ആസ്വദിച്ച് സാഹസിക വിനോദങ്ങൾ നടത്താനുള്ള സൗകര്യവും ഇവിടെയുണ്ട്. ബനാന ബോട്ട് റൈഡുകളും ഗ്ലാസ് ബോട്ട് റൈഡുകള്‍ ഉൾപ്പടെ സ്നോർക്കലിങ്, വാട്ടർസ്കീയിങ്, പാരാസെയ്‍ലിങ്, ക്രൂസ് യാത്ര, ഗോൾഫിങ്, സിപ്പ്‍ലൈൻ എന്നു വേണ്ട സകലതും സഞ്ചാരികളെ കാത്ത് ഇവിടെയുണ്ട്. പ്രകൃതിയുടെ അദ്ഭുതകാഴ്ചകൾ മാത്രമല്ല െഎൽ ഒാക്സ് സെർഫ്സ് ദ്വീപിന് ചുറ്റും മ്യൂസിയങ്ങളും സ്മാരകങ്ങളും ദേശീയ പാർക്കുകളും ഉണ്ട്.
മൗറീഷ്യസ് താരതമ്യേന ചെലവു കുറച്ച് യാത്ര ചെയ്യാൻ പറ്റുന്നയിടമാണ്. പോക്കറ്റിനിണങ്ങുന്ന രീതിയിലുള്ള താമസ സൗകര്യങ്ങൾ ലഭിക്കുന്ന രാജ്യം കൂടിയാണ്. കൃത്യമായി പ്ലാൻ ചെയ്താൽ കുറഞ്ഞ ചെലവിൽ ഇൗ രാജ്യത്തേയ്ക്ക് യാത്ര പോയി വരാം.
English Summary: Rimi tomy Shares Travel Pictures from Mauritius