Premium

വിധി കാത്തുവച്ച ‘അദ്ഭുത സമ്മാനം’ ജീവിതം മാറ്റിമറിച്ചു; പുതിയ മേഖലയിലേക്ക് നടി ഭാമ

HIGHLIGHTS
  • രേഖിതയെന്ന കോട്ടയംകാരി പെൺകുട്ടി ഭാമയെന്ന താരമായ വിസ്മയകഥ
  • മറ്റൊരു 'സർപ്രൈസി'നെപ്പറ്റിയും ഭാമയ്ക്കു പറയാനുണ്ട്
bhamaa-travel-1
Image Source : Instagram/Bhamaa
SHARE

ലോകമറിയുന്ന പാട്ടുകാരിയാകാനാഗ്രഹിച്ച് റിയാലിറ്റി ഷോയ്ക്ക് പോകുവാൻ തയാറെടുത്ത ആ പെൺകുട്ടി അറിഞ്ഞിരുന്നില്ല ഏതാനും ദിവസങ്ങൾക്കപ്പുറം വിധി തനിക്കായി കാത്തുവച്ചിരിക്കുന്നത് ഒരു അദ്ഭുത സമ്മാനമാണെന്ന്. ആ സമ്മാനം അവളെ തെന്നിന്ത്യയിലെ അറിയപ്പെടുന്ന നായികയാക്കി, മലയാളത്തിനൊപ്പം തമിഴിന്റെയും കന്നഡയുടെയും തെലുങ്കിന്റെയും വെള്ളിത്തിരയിലെ താരമാക്കി. രേഖിതയെന്ന കോട്ടയംകാരി പെൺകുട്ടി ഭാമയെന്ന താരമായ വിസ്മയകഥയാണത്. പ്ലസ്ടു കഴിഞ്ഞ് ഡിഗ്രിക്ക് ‍കോട്ടയം സിഎംഎസ് കോളേജിൽ ചേരാൻ കാത്തിരിക്കുന്ന കാലത്താണ് സ്വകാര്യ ചാനലിന്റെ സംഗീത റിയാലിറ്റി ഷോയിലേക്ക് തിരഞ്ഞെടുക്കപ്പെട്ടത്. ആ സന്തോഷത്തിനിടെ മറ്റൊരു സന്തോഷമായി, ഒരു ചാനൽ പരിപാടിയുടെ അവതാരകയാകാനുള്ള അവസരം കിട്ടി. പരിപാടി രണ്ടുദിവസം പിന്നിട്ടപ്പോഴാണ് ആ വിളി വന്നത്; സാക്ഷാൽ ലോഹിതദാസിന്റെ വിളി. നിവേദ്യം എന്ന സിനിമയിൽ നായികയാകാൻ. ചുറുചുറുക്കുള്ള നാടൻ പെൺകുട്ടിയുടെ മുഖവുമായി വെള്ളിത്തിരയിലെത്തിയ ഭാമ നാലുഭാഷകളിലായി കുറെയധികം സിനിമകളിൽ അഭിനയിച്ചുകഴിഞ്ഞു. സ്വപ്നങ്ങളും ആഗ്രഹങ്ങളുമാണ് തന്നെ മുന്നോട്ടു ജീവിക്കാന്‍ പ്രേരിപ്പിക്കുന്നതെന്ന് ഭാമ പറയുന്നു. ഇൗ ഒാണക്കാലത്ത് തന്റെ ഏറ്റവും വലിയ സ്വപ്നം പൂർത്തിയാകുന്നതിന്റെ കഥ പറയുകയാണ് ഭാമ. അതോടൊപ്പം പാട്ടുമായി ബന്ധപ്പെട്ട മറ്റൊരു ‘സർപ്രൈസി’നെപ്പറ്റിയും ഭാമയ്ക്കു പറയാനുണ്ട്. കുടുംബ ജീവിതത്തിലേക്കു പൂർണമായും മാറിയ ചെറിയൊരു ഇടവേളയ്ക്കു ശേഷം തിരിച്ചെത്തുന്ന ഭാമ ‘മനോരമ ഓൺലൈനി’നോടു മനസ്സു തുറക്കുകയാണ്. പാട്ടുകാരിയാകാനെത്തി സിനിമാതാരമായ ആ കഥ ഭാമ പറയുന്നു, ഒപ്പം, തന്റെ ഏറ്റവും വലിയ ഇഷ്ടമായ സിനിമയെയും അതിനൊപ്പം പ്രിയമായ യാത്രകളെയും പറ്റി, കുടുംബത്തെപ്പറ്റി, മകളെപ്പറ്റി, പ്രതീക്ഷകളെയും സ്വപ്നങ്ങളെയും പറ്റി...

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Video

വിട, കോടിയേരി

MORE VIDEOS
{{$ctrl.title}}
{{$ctrl.title}}

{{$ctrl.currentDate}}

  • {{item.description}}