ADVERTISEMENT

കടൽക്കാഴ്ച ആസ്വദിച്ചുള്ള അവധിക്കാലം മനസ്സിന് മാത്രമല്ല ശരീരത്തിനും ഉൗർജം പകരും. അസ്തമയ കാഴ്ച കണ്ട് ഫ്ളോട്ടിങ് വില്ലയിലുള്ള  താമസം എക്കാലത്തും മറക്കാനാവാത്ത അനുഭവമാണ് സമ്മാനിക്കുക. കടല്‍ എന്നുപറയുമ്പോൾ മിക്കവരുടെയും മനസ്സിൽ നിറയുന്നത് മാലദ്വീപിന്റെ മനോഹാരിതയാണ്.സെലിബ്രേറ്റികളുടെ മാത്രമല്ല സഞ്ചാരികളുടെയും ഇഷ്ട ഡെസ്റ്റിനേഷനാണ് ഇൗ സുവർണ ദ്വീപ്.  ഇപ്പോഴിതാ താരപുത്രി ജാൻവി കപൂർ മാലദ്വീപ് വേക്കേഷൻ യാത്രയിലാണ്. മനോഹരമായ നിരവധി ചിത്രങ്ങളാണ് സമൂഹമാധ്യമത്തിൽ പങ്കുവച്ചിരിക്കുന്നത്. കഴിഞ്ഞ വർഷം ഏപ്രിൽ മാസത്തിൽ ജാൻവി മാലദ്വീപ് സന്ദർശിച്ചിരുന്നു. ആ സൗന്ദര്യത്തിലേക്ക് വീണ്ടും തിരിച്ചെത്തിയിരിക്കുകയാണ് ഇപ്പോൾ.

ആരെയും മോഹവലയത്തിലാക്കുന്ന സൗന്ദര്യമാണ് ഇൗ ദ്വീപിന്. കടലിനടിയിലെ കാഴ്ച കണ്ടുള്ള ഡൈവിങ്ങും സ്നോർക്കലിങ്ങും ഫ്ളോട്ടിങ് വില്ലകളിലുള്ള താമസവുമൊക്കെയായി സഞ്ചാരികളെ കാത്ത് നിരവധി ആകർഷണങ്ങൾ ഇവിടെയുണ്ട്. 

പ്രകൃതിയോട് ചേര്‍ന്നുപോവുന്ന സുസ്ഥിരമായതും എല്ലാ ആഡംബര സൗകര്യങ്ങളുമുള്ളതുമായ സൊനേവ ജാനി എന്ന റിസോർട്ടിലാണ് ജാൻവിയുടെ താമസം. മാലദ്വീപിന്റെ ഏറ്റവും വലിയ സമ്പത്ത് മനോഹരമായ തീരവും സമുദ്രവുമാണ്. ഇത് പരമാവധിയില്‍ ആഡംബര സൗകര്യങ്ങളോടെ ആസ്വദിക്കാവുന്ന സൗകര്യങ്ങളാണ് അതിഥികള്‍ക്കായി സൊനേവ ഒരുക്കിയിട്ടുള്ളത്. നേരിട്ട് കടലിലേക്ക് ഇറങ്ങി ചെല്ലാവുന്ന പടികളുള്ള റിസോര്‍ട്ടുകളും ആഡംബര വില്ലകളും സൊനേവയിലുണ്ട്.

ദമ്പതികളും ചെറു കുടുംബങ്ങളും തുടങ്ങി 12 പേരുടെ സംഘത്തിന് പാര്‍ട്ടി ചെയ്യാവുന്ന എല്ലാ സൗകര്യങ്ങള്‍ അതിഥികള്‍ക്കായി സൊനേവ ഒരുക്കിയിട്ടുണ്ട്. കൂടുതല്‍ പേരുള്ള സംഘമാണെങ്കില്‍ നിങ്ങള്‍ക്ക് ഒന്നിലേറെ കിടപ്പുമുറികളും വലിയ നീന്തല്‍കുളവും സ്വകാര്യ ബീച്ചുമുള്ള വില്ലകള്‍ എടുക്കാനാകും.

മാലദ്വീപിലെ ഏറ്റവും വലിയ വ്യവസായമാണ് കാല്‍ലക്ഷത്തോളം പേര്‍ക്ക് ജോലി നല്‍കുന്ന വിനോദസഞ്ചാര മേഖല. തരിശായി കിടന്നിരുന്ന മാലദ്വീപിലെ ഒരു ദ്വീപാണ് ഇവര്‍ ആ‍ഡംബര സൗകര്യങ്ങളുള്ള ആഗോള വിനോദസഞ്ചാര കേന്ദ്രമാക്കി മാറ്റിയത്. അവരുടെ പരസ്യവാചകത്തില്‍ പറയുംപോലെ ഓരോ സഞ്ചാരിക്കും ജീവിതകാലം മുഴുവന്‍ ഓര്‍മ്മകളില്‍ തങ്ങിനില്‍ക്കുന്ന അപൂര്‍വ്വ അനുഭവം സമ്മാനിക്കാന്‍ കഴിയുന്ന സൗകര്യങ്ങളൊരുക്കിയാണ് സൊനേവ സഞ്ചാരികളെ കാത്തിരിക്കുന്നത്.

English Summary: Janhvi Kapoor Enjoys Holiday in Maldives

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com