ADVERTISEMENT

യാത്രകളെ പ്രണയിക്കുന്നയാളാണ് മലയാളികളുടെ പ്രിയതാരം അഞ്ജു കുര്യൻ. സന്ദർശിച്ച സ്ഥലങ്ങളുടെ ചിത്രങ്ങളും വിഡിയോയും ആരാധകർക്കായി പങ്കുവയ്ക്കുവാനും താരം മറക്കാറില്ല. ഇപ്പോഴിതാ വിദേശയാത്രയിലാണ് താരം. ഒാസ്ട്രേലിയൻ ട്രിപ്പിന്റെ മനോഹര കാഴ്ചകളിലാണ് അഞ്ജു. മെൽബണിലെ ഫിലിപ്പ് െഎലൻഡ് സന്ദർശിച്ചതിനെക്കുറിച്ചുള്ള വിശേഷങ്ങളും സമൂഹമാധ്യമത്തിൽ അഞ്ജു കുറിച്ചിട്ടുണ്ട്.

അനന്തമായ മനോഹരമായ കാഴ്ചകൾ ഇവിടം സന്ദർശിക്കാൻ അനന്തമായ കാരണങ്ങളുമുണ്ടെന്നും പങ്കിട്ട ചിത്രത്തിനൊപ്പം താരം കുറിച്ചിട്ടുണ്ട്. കൂടാതെ കടൽ കാഴ്ചകളുള്ള തീരത്തെ ക്ലിഫ്-ടോപ്പും വന്യജീവി പ്രേമികളുടെ സങ്കേതവും പെൻഗ്വിനുകൾ, കോലകൾ, നോബികൾ, സീലുകൾ എന്നിവയുടെ കാഴ്ചയും ഒപ്പം ബീച്ചിന്റെ സൗന്ദര്യവും, കാഴ്ചകൾ ആസ്വദിച്ചുള്ള സൈക്ക്ലിങ്ങുമൊക്കെ അനുഭവമാണ് സമ്മാനിക്കുകയെന്നും

നിങ്ങളുടെ ബക്കറ്റ്-ലിസ്റ്റിലേക്ക് ഫിലിപ്പ് ദ്വീപ് ചേർക്കണമെന്നും അഞ്ജു കുറിച്ചിട്ടുണ്ട്. ഒാസ്ട്രേലിയൻ യാത്ര സാഹസികതയിൽ അതിന്റെ പ്രകൃതിഭംഗിയിലും നിങ്ങളെ അദ്ഭുതപ്പെടുത്തുമെന്ന് താരം പറയുന്നുണ്ട്.

ബക്കറ്റ്ലിസ്റ്റിലേക്ക് ഫിലിപ്പ് ദ്വീപ്

മെൽബണിൽ നിന്ന് ഏകദേശം 125 കി.മീ (78 മൈൽ) തെക്ക്-തെക്കുകിഴക്കായി സ്ഥിതിചെയ്യുന്ന ഒരു ഓസ്ട്രേലിയൻ ദ്വീപാണ് ഫിലിപ്പ് െഎലന്‍ഡ്. കാഴ്ചക്കാരെ ആകര്‍ഷണവലയത്തിലാക്കുന്ന നിരവധി ടൂറിസ്റ്റ് സ്പോട്ടുകൾ ഇവിടെയുണ്ട്. മനോഹരമായ പ്രകൃതിദൃശ്യങ്ങളുടെ പശ്ചാത്തലത്തിൽ അവിശ്വസനീയമായ ഓസ്‌ട്രേലിയൻ വന്യജീവി അനുഭവങ്ങളാണ്  ഫിലിപ്പ് ദ്വീപ് ഒരുക്കിയിരിക്കുന്നത്. രാജ്യത്തെ ഏറ്റവും മികച്ച സർഫിങ്ങും ഇവിടെയാണ്. ഫിലിപ്പ് ഐലൻഡിൽ നാല് സർഫിങ് ഹോട്ട് സ്പോട്ടുകൾ ഉണ്ട്: കേപ് വൂലാമൈ, സ്മിത്ത്സ് ബീച്ച്, സമ്മർലാൻഡ്, ക്യാറ്റ് ബേ.

സമ്മർലാൻഡ് ബീച്ചിൽ, ചെറിയ പെൻഗ്വിനുകൾ കൂട്ടമായി കരയിലേക്ക് വരുന്ന കാഴ്ച തന്നെ ഗംഭീരമാണ്. പെൻഗ്വിൻ പരേഡ് കാണാൻ ദിവസവും സൂര്യാസ്തമയ സമയത്ത് നിരവധിപേരാണ് എത്തിച്ചേരുന്നത്. 

കാണാനേറെയുണ്ട്

ഓസ്‌ട്രേലിയയുടെ തെക്ക് കിഴക്കൻ തീരത്ത്, വിക്ടോറിയൻ നഗരങ്ങളായ ടോർക്വേയ്‌ക്കും അലൻസ്‌ഫോർഡിനും ഇടയിലായി സ്ഥിതിചെയ്യുന്ന 240 കിലോമീറ്റർ ദൈർഘ്യമുള്ള റോഡാണ് ഗ്രേറ്റ് ഓഷ്യൻ റോഡ് എന്നറിയപ്പെടുന്നത്. വിക്ടോറിയൻ തലസ്ഥാനമായ മെൽബണിൽ നിന്നും നൂറു കിലോമീറ്റർ തെക്കാണ് ഈ റോഡ്‌ തുടങ്ങുന്നത്. 2011ൽ ഓസ്‌ട്രേലിയൻ ദേശീയ പൈതൃക പട്ടികയിൽ ഗ്രേറ്റ് ഓഷ്യൻ റോഡ് സ്ഥാനം നേടി. വാർനാമ്പൂലാണ് പാതയിലെ വലിയ നഗരം.

അതിമനോഹരമായ ബീച്ചുകളും പച്ചപ്പു നിറഞ്ഞ ഗ്രാമപ്രദേശങ്ങളും ഹൈക്കിങ്, ബൈക്കിങ് പാതകളുമെല്ലാമായി കണ്ണിനുല്‍സവം പകരുന്ന കാഴ്ചകളാണ് ഈ റോഡിലുടനീളം സഞ്ചാരികളെ കാത്തിരിക്കുന്നത്. 

English Summary: Anju Kurien Enjoys Holiday In Australia

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com