ക്രാബിയില്‍ സ്റ്റൈലിഷായി ഹന്‍സികയുടെ വെക്കേഷന്‍!

hansika
Image Source: Hansika Motwani/Instagram
SHARE

തെന്നിന്ത്യയിലെ മിന്നുന്ന താരങ്ങളില്‍ ഒരാളാണ് ഹന്‍സിക മോട്വാനി. വളരെ ചെറുപ്പത്തിലേ സിനിമയുടെ വെള്ളിത്തിളക്കത്തിലേക്ക് കടന്നുവന്ന ഹന്‍സികയ്ക്ക് രാജ്യം മുഴുവന്‍ ആരാധകരുണ്ട്. ഇപ്പോള്‍ തായ്‌ലൻഡിലെ പ്രശസ്തമായ ടൂറിസം കേന്ദ്രമായ ക്രാബിയില്‍ വെക്കേഷന്‍ ആഘോഷിക്കുകയാണ് താരം. നീല ഷോര്‍ട്ട്സും നിയോണ്‍ ഗ്രീന്‍ ബിക്കിനി ടോപ്പുമിട്ട്, കടലിനു നടുവില്‍ നില്‍ക്കുന്ന ചിത്രങ്ങളും ഹന്‍സിക പോസ്റ്റ്‌ ചെയ്തിരുന്നു. 

റിസോര്‍ട്ടില്‍ നിന്നെടുത്ത ഒരു സെൽഫിയാണ് താരം ഏറ്റവും പുതുതായി പോസ്റ്റ്‌ ചെയ്തിരിക്കുന്നത്. വെള്ള ടോപ്പും പിങ്ക് പാന്‍റ്സും കൂളിങ് ഗ്ലാസുമണിഞ്ഞ്‌ നില്‍ക്കുന്ന ചിത്രമാണിത്. ഒട്ടേറെ ആരാധകര്‍ ഈ ചിത്രങ്ങള്‍ക്ക് കീഴെ തങ്ങളുടെ സ്നേഹം അറിയിച്ചിട്ടുണ്ട്. ഇന്‍സ്റ്റഗ്രാമില്‍ 5.7 മില്ല്യന്‍ ഫോളോവേഴ്സ് താരത്തിനുണ്ട്.

ക്രാബിയിലെ പ്രശസ്തമായ ഫുലേ ബേ ആഡംബര റിസോര്‍ട്ടിലാണ് താരം വെക്കേഷന്‍ ആഘോഷിക്കുന്നത്. ആൻഡമാൻ കടലിന്‍റെ തീരത്താണ് മനോഹരമായ ഈ പഞ്ചനക്ഷത്ര ഹോട്ടല്‍ സ്ഥിതി ചെയ്യുന്നത്. 24 മണിക്കൂറും പ്രവർത്തിക്കുന്ന ബട്ട്‌ലർ സേവനങ്ങൾ, ഇൻഫിനിറ്റി പൂൾ, സ്പാ, 5 റെസ്റ്റോറന്റുകൾ തുടങ്ങിയ ആഡംബര സൗകര്യങ്ങള്‍ക്കൊപ്പമാണ്  റിസോര്‍ട്ട് പ്രവര്‍ത്തിക്കുന്നത്.

മനോഹരമായ തായ് തടി അലങ്കാരങ്ങളും സ്റ്റൈലിഷ് ബാത്ത്റൂമുകളുമുള്ള മുറികളില്‍ നിന്നും കടല്‍ക്കാഴ്ചകള്‍ ആസ്വദിക്കാനുള്ള സൗകര്യമുണ്ട്. ക്രാബി രാജ്യാന്തര വിമാനത്താവളത്തിൽ നിന്ന് ഏകദേശം 26 കിലോമീറ്റർ അകലെയുള്ള ഈ റിസോര്‍ട്ട്.

ഒട്ടേറെ ടൂറിസ്റ്റ് സാധ്യതകളും അവസരങ്ങളും ഉള്ള പ്രവിശ്യയാണ് ക്രാബി. ക്രാബിയിലെ സുന്ദരമായ ബീച്ചുകൾ തദ്ദേശീയരായ ആളുകളെയും വിദേശസഞ്ചാരികളെയും ഒരുപോലെ ആകർഷിക്കുന്നു. ഹാറ്റ് നോപ്പരത് താര - മു കോ ഫൈ ഫൈ, ആവോ നാങ്, റെയ്‌ലേ, കോ ഫൈ ഫൈ തുടങ്ങിയ നാഷണല്‍ പാര്‍ക്കുകളും കോ ലാന്‍റ, ഫൈ ഫൈ തുടങ്ങി 80 ലധികം ചെറിയ ദ്വീപുകളും ഇവിടെയുണ്ട്. കയാക്കിംഗ്, സ്നോര്‍ക്കലിങ്, ട്രെക്കിങ്, പക്ഷി നിരീക്ഷണം, ഇക്കോ ടൂറുകൾ തുടങ്ങി ഒട്ടേറെ വിനോദങ്ങളും ക്രാബിയില്‍ ആസ്വദിക്കാം.

എല്ലാ വർഷവും ആവോ നാങ്ങിനടുത്തുള്ള റെയ്‌ലേ ബീച്ചിലെ പാറക്കെട്ടുകൾ ലോകമെമ്പാടുമുള്ള പർവതാരോഹകരെ ആകര്‍ഷിക്കുന്നു. ഏപ്രിൽ പകുതിയോടെ നടക്കുന്ന റോക്ക് ആൻഡ് ഫയർ ഫെസ്റ്റിവലില്‍ പങ്കെടുക്കാന്‍ ഇന്ത്യയില്‍ നിന്നടക്കം, ലോകത്തിന്‍റെ വിവിധ ഭാഗങ്ങളില്‍ നിന്നും ആളുകള്‍ എത്താറുണ്ട്.

English Summary: Hansika Motwani Enjoys Holiday in Krabi Thailand

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.

Video

ജിപ്സിക്ക് പകരം ജിംനി, ഓഫ് റോഡ് കിങ്

MORE VIDEOS