ADVERTISEMENT

ലോകത്തിലെ ഏറ്റവും മനോഹരമായ നഗരങ്ങളില്‍ ഒന്നായാണ് വടക്കൻ ഇറ്റലിയിലുള്ള വെനീസിനെ കണക്കാക്കുന്നത്. വെനീഷ്യൻ ലഗൂണിലെ നിരവധി ചെറിയ ദ്വീപുകൾ ചേർന്നാണ് വെനീസ് ഉണ്ടായിരിക്കുന്നത്. ഒട്ടേറെ കനാലുകളും പാലങ്ങളും കൊണ്ട് വേര്‍തിരിക്കപ്പെട്ട 118 ഓളം ദ്വീപുകള്‍ ഇവിടെയുണ്ട്. ഇവയില്‍ ഓരോന്നിനും പറയാന്‍ ഒരായിരം കഥകളുണ്ട്. 

ഇക്കൂട്ടത്തില്‍ ഏറ്റവും ശ്രദ്ധേയമായ പേരാണ് വെനീസിനും ലിഡോയ്ക്കും ഇടയിലുള്ള പോവെഗ്ലിയ ദ്വീപിന്റേത്. രോഗബാധിതരും കൊലപാതകികളും ഭ്രാന്തന്മാരുമായ ആയിരക്കണക്കിന് ആളുകളുടെ അന്ത്യവിശ്രമസ്ഥലമായ ഈ ദ്വീപില്‍ പ്രേതബാധയുണ്ടെന്ന് ആളുകള്‍ വിശ്വസിക്കുന്നു.

2036338586
RAW-films/shutterstock

പ്രേതങ്ങള്‍ അലഞ്ഞുതിരിഞ്ഞു നടക്കുന്ന ദ്വീപായി മാറി. എന്നാല്‍ ഇപ്പോള്‍ സഞ്ചാരികള്‍ക്ക് ദ്വീപിലേക്ക് പോകാൻ കഴിയുമെങ്കിലും, അവിടെ സ്ഥിരമായി നിർത്തുന്ന ബോട്ടുകളൊന്നുമില്ല. ദ്വീപിനരികിലൂടെ ബോട്ട് ടൂറുകളുണ്ട്. സഞ്ചാരികള്‍ക്ക് ദ്വീപിന്‍റെ കാഴ്ചകള്‍ കണ്ടുകൊണ്ട് ബോട്ടില്‍ സഞ്ചരിക്കാം.

ഇറ്റാലിയൻ ടൂറിസം ബോർഡ് ദ്വീപിലേക്ക് സന്ദര്‍ശകരെ വിടുന്ന കാര്യത്തില്‍ അല്‍പ്പം കഠിനമായ നടപടികളാണ് സ്വീകരിച്ചിട്ടുള്ളത്. ദ്വീപ്‌ സന്ദർശിക്കാൻ താൽപ്പര്യമുള്ളവര്‍ ആദ്യം അതിനായി പ്രത്യേക അപേക്ഷയും നടപടിക്രമങ്ങളും പൂര്‍ത്തിയാക്കേണ്ടതുണ്ട്. നീണ്ട പരിശോധനകള്‍ക്ക് ശേഷം, അപേക്ഷ അംഗീകരിക്കപ്പെട്ടാല്‍ ഏകദേശം 200 യൂറോയോളം പണം കെട്ടിവയ്ക്കുകയും വേണം. 

എഡി 421 ലാണ് ചരിത്രത്തില്‍ പോവെഗ്ലിയയെക്കുറിച്ചുള്ള ഏറ്റവും പഴയ പരാമർശം കാണുന്നത്. പടിഞ്ഞാറൻ റോമൻ സാമ്രാജ്യത്തിന്‍റെ പിൽക്കാല ഘട്ടങ്ങളിൽ, ക്രൂരമായ ആക്രമണങ്ങളിൽ നിന്ന് രക്ഷപ്പെടാനായി പാദുവ, എസ്ത എന്നീ പ്രധാന പട്ടണങ്ങളിൽ നിന്നുള്ള ആളുകൾ പോവെഗ്ലിയയില്‍ അഭയം പ്രാപിച്ചു എന്ന് പറയപ്പെടുന്നു. 1379 ൽ ദ്വീപില്‍ വെനീസിന്‍റെ ശത്രുവായ ജെനോവയുടെ ആക്രമണം ഉണ്ടാവുകയും താമസക്കാര്‍ക്ക് ഇവിടം വിട്ടു പോകേണ്ടിവരികയും ചെയ്തു. പിന്നീട്, 1776 ൽ ഇറ്റലിയില്‍ പ്ലേഗ് പടര്‍ന്നുപിടിച്ച സമയത്ത് , രോഗികള്‍ക്കുള്ള ക്വാറന്റീൻ സ്റ്റേഷനായി ഈ ദ്വീപ് ഉപയോഗിച്ചിരുന്നു. രോഗം കൂടി ഒട്ടേറെ ആളുകള്‍ ഇവിടെ മരണപ്പെട്ടു. ഏകദേശം 100 വർഷത്തിലേറെക്കാലം ദ്വീപ്‌ അങ്ങനെയാണ് ഉപയോഗിച്ചത്. 

അതിനുശേഷം, ഇവിടെ ഒരു മാനസിക രോഗാശുപത്രി പ്രവര്‍ത്തനം ആരംഭിച്ചു. ഈ ആശുപത്രിയില്‍ രോഗികള്‍ക്ക് മേല്‍ വിവിധ പരീക്ഷണങ്ങള്‍ നടത്തിയിരുന്നു എന്നു കഥകളുണ്ട്. ഒടുവില്‍ അവരെ പരിശോധിച്ചിരുന്ന ഡോക്ടര്‍, ദുരൂഹ സാഹചര്യത്തില്‍ കെട്ടിടത്തിനു മുകളില്‍ നിന്നും താഴേക്ക് വീണുമരിച്ചു. 1968 ൽ ഈ ആശുപത്രി അടച്ചുപൂട്ടി. അതിനുശേഷം ദ്വീപ് കുറച്ചുകാലം കൃഷിക്കായി ഉപയോഗിക്കുകയും അധികംവൈകാതെ  പൂർണമായും ഉപേക്ഷിക്കപ്പെടുകയും ചെയ്തു.

ഇന്ന് ഈ ദ്വീപ്‌ അറിയപ്പെടുന്നത്, ലോകത്തില്‍ ഏറ്റവും കൂടുതല്‍ പ്രേതങ്ങള്‍ ഉള്ള ദ്വീപ്‌ എന്ന പേരിലാണ്. ഗതികിട്ടാതലയുന്ന ആത്മാക്കളുടെ സാന്നിധ്യം നേരിട്ട് അനുഭവിച്ചു എന്ന് അവകാശപ്പെടുന്ന ഒട്ടേറെപ്പേര്‍ ഇന്നുണ്ട്. സമീപകാലത്ത്, പാരനോർമൽ ഇൻവെസ്റ്റിഗേറ്റർ സാക് ബഗൻസ് തന്‍റെ ഗോസ്റ്റ് ഹണ്ടേഴ്സ് ടീമിനെ ദ്വീപിലേക്ക് അയച്ചു.

പോവെഗ്ലിയയില്‍ ഷൂട്ട്‌ ചെയ്യുന്നതിനിടെ, 24 മണിക്കൂറോളം ജീവനക്കാർ അവിടെ കുടുങ്ങി. ഒരു പ്രത്യേകതരം എനര്‍ജി അവിടെ തങ്ങി നില്‍ക്കുന്നതായി അവര്‍ക്ക് അനുഭവപ്പെട്ടത്രേ. മാത്രമല്ല, അവരുടെ ഉപകരണങ്ങള്‍ പലതും ഒരു കാരണവുമില്ലാതെ തകരാറിലായി. പലരും കാലടികളുടെയും കരച്ചിലിന്‍റെയുമെല്ലാം ശബ്ദം കേട്ടെന്നും അവകാശപ്പെടുകയുണ്ടായി. പ്രേതങ്ങള്‍ അലഞ്ഞുതിരിഞ്ഞു നടക്കുന്ന ദ്വീപ്‌ എന്ന നിലയില്‍ പൊവെഗ്ലിയ ലോകം മുഴുവന്‍ പ്രസിദ്ധമായി.

English Summary: Poveglia Island, Italy: Inside world's most haunted island 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com