മാലദ്വീപിൽ അവധി ആഘോഷമാക്കി ദീപിക പദുക്കോണിന്‍റെ സഹോദരി; ചിത്രങ്ങൾ

anisha
Image Source: Anisha Padukone/Instagram
SHARE

മാലദ്വീപിലെ അവധിക്കാലത്തിന്‍റെ അടിപൊളി ചിത്രങ്ങള്‍ ഇന്‍സ്റ്റഗ്രാമില്‍ പങ്കുവച്ചിരിക്കുകയാണ് ബോളിവുഡ് സൂപ്പര്‍സ്റ്റാര്‍ ദീപിക പദുക്കോണിന്‍റെ സഹോദരിയും, ഗോൾഫ് താരവുമായ അനീഷ പദുക്കോൺ. 2012 ൽ, രാജ്യാന്തര ഗോൾഫ് ടൂർണമെന്റായ എസ്പിരിറ്റോ സാന്റോ ട്രോഫിയിൽ ഇന്ത്യയെ പ്രതിനിധീകരിക്കാൻ അനീഷ തിരഞ്ഞെടുക്കപ്പെട്ടു. കൂടാതെ, ബ്രിട്ടീഷ് ലേഡീസ് അമച്വർ ഗോൾഫ് ചാമ്പ്യൻഷിപ്പും ഏഷ്യൻ ഗെയിംസും ഉൾപ്പെടെ, മറ്റു നിരവധി രാജ്യാന്തര ടൂർണമെന്റുകളിലും അനീഷ പങ്കാളിയായിട്ടുണ്ട്.

സമുദ്രവിനോദങ്ങള്‍ ആസ്വദിക്കുന്ന ചിത്രങ്ങളും നീന്തുന്നതുമെല്ലാം ചിത്രങ്ങളില്‍ കാണാം. മാലദ്വീപില്‍ സ്നോര്‍ക്കലിങ് ചെയ്ത അനുഭവത്തെക്കുറിച്ച് അനീഷ വിശദമായി എഴുതിയിട്ടുണ്ട്. “സ്നോര്‍ക്കലിങ് എന്നാല്‍ പല വിധത്തിലും ധ്യാനാത്മകമായ ഒരു കാര്യമാണ്. അത് എനിക്ക് ഏറ്റവും ഇഷ്ടമുള്ള ഒരു കാര്യമാണ്. വെള്ളത്തില്‍ ചാടുന്നതിനു മുന്‍പേ എപ്പോഴും ഒരു പേടി തോന്നാറുണ്ട്. കടലിലെ കാഴ്ച ഓരോതവണയും എന്നെ അദ്ഭുതപ്പെടുത്താറുമുണ്ട്.” അനീഷ ചിത്രത്തോടൊപ്പം കുറിച്ചു.

മാലദ്വീപിന്‍റെ തെക്ക് ഭാഗത്തുള്ള മനോഹരമായ ദ്വീപായ തിലമാഫുഷിയിൽ സ്ഥിതി ചെയ്യുന്ന ലെ മെറിഡിയൻ മാലദ്വീപ് റിസോർട്ട് ആന്‍ഡ്‌ സ്പായില്‍ നിന്നാണ് അനീഷ ഈ ചിത്രങ്ങള്‍ പോസ്റ്റ്‌ ചെയ്തിരിക്കുന്നത്. വെലാന ഇന്റർനാഷണൽ എയർപോർട്ടിൽ നിന്ന് സീ പ്ലെയിൻ വഴിയാണ് റിസോർട്ടിലേക്ക് എത്തുന്നത്.

അതിമനോഹരമായ ഓവർവാട്ടർ വില്ലകൾ മുതൽ ബീച്ച് ഫ്രണ്ട് സ്യൂട്ടുകൾ വരെയുള്ള താമസസൗകര്യങ്ങള്‍ ഇവിടെയുണ്ട്. ഓരോ മുറിയിലും സ്വകാര്യ ബാൽക്കണി, ടെറസ്, പ്ലഷ് ബെഡ്ഡിങ്, ആധുനിക സൗകര്യങ്ങൾ തുടങ്ങിയവയുണ്ട്. കൂടാതെ, താമസക്കാര്‍ക്ക് സ്‌നോർക്കെലിങ്, ഡൈവിങ്, മീന്‍പിടിത്തം, സൂര്യാസ്തമയ യാത്രകൾ മുതലായ വിനോദങ്ങളില്‍ ഏര്‍പ്പെടാനുള്ള അവസരവും ഒരുക്കുന്നുണ്ട്‌.

ഇന്ത്യൻ ബാഡ്മിന്റൺ ഐക്കൺ പ്രകാശ് പദുക്കോണിന്‍റെയും ഉജ്ജല പദുക്കോണിന്‍റെയും മക്കളാണ് ദീപിക പദുക്കോണും അനീഷ പദുക്കോണും. പ്രൊഫഷണൽ ഗോൾഫ് കളിക്കാരിയും, ദീപിക സ്ഥാപിച്ച മാനസികാരോഗ്യ ബോധവൽക്കരണ സംഘടനയായ ‘ദ ലിവ് ലവ് ലാഫ് ഫൗണ്ടേഷ’ന്‍റെ സിഇഒയുമാണ് അനീഷ. 2008 ൽ കർണാടക ഗോൾഫ് അസോസിയേഷൻ ചാമ്പ്യൻഷിപ്പും 2009 ൽ IGU സതേൺ ഇന്ത്യ ലേഡീസ് ആൻഡ് ജൂനിയർ ഗേൾസ് ഗോൾഫ് ചാമ്പ്യൻഷിപ്പും അനീഷ സ്വന്തമാക്കി. 

English Summary: Deepika Padukone's sister Anisha shares pics from dreamy Maldives holiday

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.

Video

ജിപ്സിക്ക് പകരം ജിംനി, ഓഫ് റോഡ് കിങ്

MORE VIDEOS
FROM ONMANORAMA