ADVERTISEMENT

തെന്നിന്ത്യൻ സിനിമകളിൽ മാത്രമല്ല, ബോളിവുഡിലും തിളക്കമാർന്ന പ്രകടനം കാഴ്ചവയ്ക്കുന്ന നടിയാണ് രാകുൽ പ്രീത് സിങ്. സിനിമകളുടെ തിരക്കുണ്ടെങ്കിലും ചെറിയ ഇടവേളയെടുത്തു അവധിയാഘോഷത്തിലാണ് രാകുൽ ഇപ്പോൾ. സിനിമാക്കാരുടെ പ്രിയപ്പെട്ടയിടമായ മാലദ്വീപ് തന്നെയാണ് അവധിക്കാലം ചെലവഴിക്കാനായി ഇവർ തിരഞ്ഞെടുത്തിരിക്കുന്നത്. കടൽക്കരയിൽ അതിസുന്ദരിയായി നിൽക്കുന്ന രാകുലിന്റെ ചിത്രങ്ങൾ കണ്ട ആരാധകർ പറയുന്നത് മഞ്ഞ നിറമുള്ള ബിക്കിനിയിൽ താരം സൂര്യ കിരണം പോലെ തിളങ്ങുന്നു എന്നാണ്. കറുപ്പും വെള്ളയും നിറമുള്ള തൊപ്പിയും സൺഗ്ലാസും ബിക്കിനിയും അണിഞ്ഞു കടലിന്റെ പശ്ചാത്തലത്തിൽ എടുത്തിരിക്കുന്ന താരത്തിന്റെ ചിത്രങ്ങൾ സോഷ്യൽ ലോകം  ഏറ്റെടുത്തു കഴിഞ്ഞു. ഉല്ലാസം,ആനന്ദം എന്നർത്ഥം വരുന്ന വാക്കുകളാണ് ചിത്രങ്ങൾക്ക് ക്യാപ്ഷനായി നൽകിയിരിക്കുന്നത്.

Read Also : ‘ഹൃദയത്തിൽനിന്ന് ഹൃദയത്തിലേക്ക്’ ; സൈക്കിൾ ചവിട്ടി ചരിത്രം കുറിക്കാൻ ഒരു കോഴിക്കോട്ടുകാരൻ...
 

Actress Rakul Preet Singh. Photo: IANS
Actress Rakul Preet Singh. Photo: IANS

ധാരാളം വിനോദ സഞ്ചാരികൾ ഒഴുകിയെത്തുന്ന രാജ്യങ്ങളിലൊന്നാണ് മാലദ്വീപുകൾ. അതിലെ തന്നെ ഏറ്റവും പ്രശസ്ത ദ്വീപുകളിൽ ഒന്നായ ഫാരിയിലാണ് അവധിക്കാലം ചെലവഴിക്കുന്നതിനായി രാകുൽ എത്തിയിരിക്കുന്നത്. താരം താമസിക്കുന്ന പാറ്റീന മാൽദ്വീപ്സ് എന്ന റിസോർട്ട് അടിമുടി ആഡംബരത്തിന്റെ മറുവാക്കാണ്. മനോഹരവും അതേ സമയം തന്നെ ശാന്തവുമായ കടത്തീരം തന്നെയാണ് പ്രധാനാകർഷണം. സ്വപ്നസമാനമായ ഒരു അവധിക്കാലത്തിനു വേണ്ട എല്ലാ സജ്ജീകരണങ്ങളും ഒരുക്കിയാണ് ഈ റിസോർട്ട് അതിഥികളെ കാത്തിരിക്കുന്നത്. വലേന രാജ്യാന്തര വിമാനത്താവളത്തിൽ നിന്നും വളരെ എളുപ്പത്തിൽ ഇവിടെ എത്തിച്ചേരാൻ കഴിയും.

rakul-preet-singh-banana-face-mask
Rakul Preet Singh

 

പ്രശസ്ത ബ്രസീലിയൻ ആർക്കിടെക്ട് ആയ മാർസിയോ കോൺഗൻ ആണ് ഈ റിസോർട്ടുകളുടെ ശില്പി. നോർത്ത് മാലി അറ്റോളിലാണിത് സ്ഥിതി ചെയ്യുന്നത്. പച്ചപ്പിന്റെ നടുവിലാണ് റിസോർട്ട്. സിംഗിൾ യൂസ് പ്ലാസ്റ്റിക് നിരോധനം, പ്രകൃതിയ്ക്ക് കോട്ടം വരാത്ത രീതിയിലുള്ള നിർമാണപ്രവർത്തനങ്ങൾ തുടങ്ങിയ മാതൃകാപരമായ പ്രവർത്തനങ്ങൾ ഇവിടെ നടപ്പിലാക്കിയിട്ടുണ്ട്. അതിഥികൾക്ക് താമസിക്കാനായി ഒന്ന് മുതൽ രണ്ടു വരെ കിടപ്പുമുറികൾ ഉള്ള ബീച്ച്, വാട്ടർ പൂൾ വില്ലകൾ, സ്റുഡിയോകൾ എന്നിവയാണ് താമസത്തിനായി സജ്ജമാക്കിയിരിക്കുന്നത്. ഒരു ദ്വീപിൽ താമസിക്കുന്നതിന്റെ എല്ലാ അനുഭവങ്ങളും ഇവിടെ നിന്നും ലഭിക്കും എന്നതുതന്നെയാണ് ഈ റിസോർട്ടിന്റെ എടുത്തു പറയേണ്ട പ്രത്യേകത. അതിഥികൾക്ക് ധാരാളം വിനോദോപാധികളും ഇവിടെയുണ്ട്. സംഗീത പരിപാടികൾ, ബീച്ച് ക്ലബ് തുടങ്ങിയവയും തദ്ദേശ വിഭവങ്ങൾ രുചിക്കാനും പാചകം ചെയ്യാനുമുള്ള സൗകര്യങ്ങളും ലഭ്യമാണ്. ലോകത്തിന്റെ പലഭാഗങ്ങളിൽ നിന്നുള്ള വിവിധ തരത്തിലുള്ള ഭക്ഷണങ്ങളെല്ലാം തന്നെ റിസോർട്ടിന്റെ ഭാഗമായുള്ള റസ്റ്ററന്റിൽ വിളമ്പും. സ്പാ, ജിംനേഷ്യം പോലുള്ള സൗകര്യങ്ങളും സന്ദർശകർക്കായുണ്ട്.

 

ഉദയാസ്തമയങ്ങളാണ് ഇവിടുത്തെ അവർണനീയമായ കാഴ്ച. നീലക്കടലും പവിഴപ്പുറ്റുകളും പഞ്ചസാര നിറത്തിലുള്ള മണൽ വിരിച്ച ബീച്ചുകളും ആരെയും സ്വർഗീയാനുഭൂതിയിലാഴ്ത്തും. ശാന്തവും സമാധാനവുമായ അന്തരീക്ഷവും മനോഹര കാഴ്ചകളും അതിനൊപ്പം തന്നെ വിനോദങ്ങളും കാംക്ഷിക്കുന്നവർക്കു മാലദ്വീപും അവിടുത്തെ റിസോർട്ടുകളും മികച്ചൊരു ഓപ്ഷനായിരിക്കും.

 

Content Summary : Rakul Preet Singh looks like a ray of sunshine in a yellow bikini as she enjoys Maldives vacation.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com