ADVERTISEMENT

ഈയടുത്തായിരുന്നു ബോളിവുഡ് നടി പരിനീതി ചോപ്രയുടെയും ആംആദ്മി നേതാവ് രാഘവ് ഛദ്ദയുടെയും വിവാഹം നടന്നത്. സിനിമ, രാഷ്ട്രീയ രംഗത്തെ ഒട്ടേറെ പ്രമുഖര്‍ പങ്കെടുത്ത വമ്പന്‍ വിവാഹമായിരുന്നു ഇത്. വിവാഹത്തിന്‍റെയും അതിനെ തുടര്‍ന്നുള്ള ചടങ്ങുകളുടെയുമെല്ലാം വിഡിയോകള്‍ സമൂഹമാധ്യമങ്ങളിൽ വൈറലായിരുന്നു. ഏറ്റവും പുതിയതായി മാലദ്വീപില്‍ നിന്നുള്ള ചിത്രങ്ങള്‍ പങ്കുവച്ചിരിക്കുകയാണ് നടി.

പൂളില്‍ ഇറങ്ങി നില്‍ക്കുന്ന പരിനീതി ചോപ്രയാണ് ചിത്രത്തില്‍. കയ്യില്‍ ഉത്തരേന്ത്യക്കാര്‍ വിവാഹശേഷം അണിയുന്ന 'ചൂട' അഥവാ വളകള്‍ കാണാം. 'ഇത് ഹണിമൂണ്‍ അല്ല' എന്ന് പരിനീതി പ്രത്യേകം ക്യപ്ഷനില്‍ കൊടുത്തിട്ടുണ്ട്‌. പരിനീതിയുടെ നാത്തൂന്‍ ആണ് ഈ ചിത്രം എടുത്തിട്ടുള്ളത്. 

ഭര്‍ത്താവിനോടുള്ളതുപോലെ തന്നെ, അദ്ദേഹത്തിന്‍റെ വീട്ടുകാരോടും അടുപ്പം കാണിക്കുന്നതിന് പരിനീതിക്ക് വളരെയധികം പ്രശംസ ലഭിച്ചിരിക്കുന്നത് കമന്‍റുകളില്‍ കാണാം. മാലദ്വീപിലെ സൗത്ത് മാലെ അറ്റോളിൽ സ്ഥിതി ചെയ്യുന്ന ഇത്താഫുഷി ദ്വീപിലെ വാല്‍ഡോര്‍ഫ് അസ്റ്റോറിയ റിസോര്‍ട്ടിലാണ് പരിനീതി ഗേള്‍സ്‌ ട്രിപ്പ് വെക്കേഷന്‍ ചിലവഴിക്കുന്നത്. ലക്ഷ്വറി പൂള്‍ വില്ലകളും സ്പാ മുതലായ സൗകര്യങ്ങളും ജലവിനോദങ്ങളുമെല്ലാമുള്ള ഈ റിസോര്‍ട്ട്, സെലിബ്രിറ്റികളുടെ ഇഷ്ട വെക്കേഷന്‍ സ്പോട്ടാണ്.

മൂന്നര കിലോമീറ്റര്‍ നീളുന്ന പച്ചപ്പാര്‍ന്ന കടൽത്തീരമാണ് ഇവിടുത്തെ ഏറ്റവും വലിയ പ്രത്യേകതകളിലൊന്ന്. റിസോര്‍ട്ടിന്‍റെ പരിസരത്ത് കറങ്ങി നടക്കാന്‍ കോംപ്ലിമെന്ററി സൈക്കിളുകൾ എല്ലാ വില്ലയിലുമുണ്ട്. ഇവിടെയുള്ള ഓരോ വില്ലയിലും വിശാലമായ ഔട്ട്‌ഡോർ ലിവിങ് ഏരിയയും, ആൽഫ്രെസ്‌കോ ഡൈനിങിന് അനുയോജ്യമായ ഗസീബോയും വിശ്രമത്തിനായി ഒരു സ്വിംഗ് ഡേ ബെഡുമെല്ലാമുണ്ട്. കൂടാതെ, റിലാക്സ് ചെയ്യാന്‍ വെൽനസ് സ്പായുമുണ്ട്.

ചൈനീസ്, മിഡിൽ ഈസ്റ്റേൺ, ഒരു സിഗ്നേച്ചർ ട്രീ ടോപ്പ് റസ്റ്ററന്റ് എന്നിവയുൾപ്പെടെ 11  ഓളം ഡൈനിങ് ഓപ്ഷനുകള്‍ ഇവിടെയുണ്ട്.  ഡൈവിങ്, സ്നോർക്കെലിങ് മുതലായ വിനോദങ്ങള്‍ക്കുള്ള സൗകര്യം, വാട്ടർ സ്‌പോർട്‌സ് സെന്‍റര്‍, യോഗ, ടെന്നീസ് കോർട്ട്, ഫിറ്റ്‌നസ് സെന്‍റര്‍ എന്നിവയും കുട്ടികള്‍ക്കുള്ള പ്രത്യേക ഇടങ്ങളും സൗകര്യങ്ങളുമെല്ലാമുണ്ട്. ഹണിമൂണ്‍ ആഘോഷിക്കാന്‍ എത്തുന്നവര്‍ക്ക് പ്രത്യേക പാക്കേജുകള്‍ ലഭ്യമാണ്.  റിസോര്‍ട്ടില്‍ നിന്ന് 21 കിലോമീറ്റർ അകലെയാണ് വെലാന രാജ്യാന്തര വിമാനത്താവളം.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com