sections
MORE

ആ ഒരൊറ്റ കാരണം മതി പങ്കാളിയുടെ മാതാപിതാക്കളെ സ്നേഹിക്കാൻ

Family
പ്രതീകാത്മക ചിത്രം
SHARE

വിവാഹശേഷം തീർത്തും വ്യത്യസ്തമായ കുടുംബപശ്ചാത്തലത്തിലേക്ക് പറിച്ചു നടുമ്പോൾ ചില പെൺകുട്ടികൾക്കെങ്കിലും ബുദ്ധിമുട്ടനുഭവപ്പെടാറുണ്ട്. പുതിയ ജീവിത രീതികളുമായും കുടുംബാംഗങ്ങളുടെ സ്വഭാവവുമായുമൊക്കെ പൊരുത്തപ്പെടാൻ ചിലർ അൽപം കൂടുതൽ സമയമെടുത്തെന്നു വരും. പങ്കാളിയോട് നല്ല ബന്ധം പുലർത്തുന്നതിനോളം തന്നെ പ്രധാനമാണ് പങ്കാളിയുടെ മാതാപിതാക്കളോടും നല്ല ബന്ധം കാത്തു സൂക്ഷിക്കുന്നത്.

വ്യത്യാസങ്ങളെ അംഗീകരിച്ചുകൊണ്ടു തന്നെ ജീവിച്ചു തുടങ്ങാം

പേരന്റിങ് രീതിയിൽ മുതൽ പാരമ്പര്യത്തിൽ വരെ പ്രകടമായ വ്യത്യാസമുണ്ടായേക്കാം. എല്ലാവരെയും എപ്പോഴും സന്തോഷിപ്പിച്ചുകൊണ്ടേ ഞാൻ ജീവിക്കൂ എന്ന മണ്ടൻ തീരുമാനമെടുക്കാതിരിക്കുക എന്നതാണ് ഏറ്റവും ഉചിതം. കാരണം അതൊരിക്കലും സാധ്യമാവില്ല. എന്നാൽ കുറച്ച് ക്ഷമയും അൽപസ്വൽപ കൗശലവും, പങ്കാളിയുടെ പിന്തുണയുമുണ്ടെങ്കിൽ ഭീകരമെന്നു തോന്നുന്ന പല അഭിപ്രായവ്യത്യാസങ്ങളും വളരെ നിസാരമായി പറഞ്ഞു തീർക്കാം.

ഒരുമിച്ചുള്ള സമയം സന്തോഷത്തോടെ ചിലവഴിക്കാം

ജോലിയും തിരക്കുമൊക്കെ കാരണം കുടുംബാംഗങ്ങൾക്ക് വളരെ കുറച്ചു സമയമേ ഒരുമിച്ചു ചിലവഴിക്കാൻ ലഭിക്കാറുള്ളൂ. അത്തരം കൂടിച്ചേരലുകളുടെ നിമിഷങ്ങൾ ആഘോഷിക്കുക. ഇഷ്ടപ്പെട്ട കാര്യങ്ങളെക്കുറിച്ച് സംസാരിച്ചോ, ഇഷ്ടപ്പെട്ട ഭക്ഷണങ്ങൾ കഴിച്ചോ, അതുമല്ലെങ്കിൽ ഇഷ്ടപ്പെട്ട കാര്യങ്ങൾ ഒരുമിച്ചിരുന്നു ചെയ്തോ ആ നിമിഷങ്ങൾ ആഘോഷിക്കാം.

in-law-01

ശീലങ്ങളിൽ വിട്ടുവീഴ്ചകളാകാം, തൽക്കാലത്തേക്കെങ്കിലും

എല്ലാ കാര്യങ്ങളും മുൻകൂട്ടി പ്ലാൻ ചെയ്ത് അതനുസരിച്ച് കാര്യങ്ങൾ നടത്തിക്കൊണ്ടു പോകുന്ന ഒരാൾക്ക് പങ്കാളിയുടെ മാതാപിതാക്കൾ അങ്ങനെയല്ലെങ്കിൽ അൽപസ്വൽപ ബുദ്ധിമുട്ടുകളൊക്കെ ഉണ്ടായെന്നു വരും. അങ്ങനെയുള്ളപ്പോൾ ഈ ദിവസം എന്റെ കൈയിലല്ല. എന്റെ പദ്ധതികൾക്ക് ഇന്നിവിടെ പ്രസക്തിയില്ല എന്ന് മനസ്സിനെ പഠിപ്പിച്ച് ആ സാഹചര്യത്തോട് ഇണങ്ങിച്ചേരാം. എന്നാൽ അത്തരം വിട്ടുവീഴ്ചകൾ ഒരിക്കലും ശീലങ്ങളെ മോശമായി ബാധിക്കാതിരിക്കാൻ ശ്രദ്ധിക്കുകയും വേണം.

thinking

മനസ്സിലുള്ള കാര്യങ്ങൾ കൃത്യസമയത്ത് പങ്കാളിയുമായി പങ്കുവയ്ക്കുക

ജോലിയുമായി ബന്ധപ്പെട്ട് വല്ലപ്പോഴും മാത്രമേ പങ്കാളിയുടെ കുടുംബത്തോടൊപ്പം സമയം ചിലവഴിക്കാനവസരം ലഭിക്കുന്നുള്ളൂവെങ്കിൽ എത്രനാൾ അവരോടൊപ്പമുണ്ടാകുമെന്ന് പങ്കാളിയോട് നേരത്തെ തന്നെ ചോദിച്ച് മനസ്സിലാക്കാം. കൊച്ചുവർത്തമാനങ്ങളും ചെറിയ ചില യാത്രകളുമൊക്കെയായി ആ നിമിഷങ്ങൾ ആഘോഷിക്കാം. മടങ്ങിയാലും ഇടയ്ക്കിടെ വിളിച്ച് അവരുടെ സുഖവിവരങ്ങളന്വേഷിക്കാം.

x-default

കണ്ടെത്താം പരസ്പരമുള്ള നന്മകളെ

ആദ്യ കാഴ്ചയിലോ അല്ലെങ്കിൽ ആദ്യ ദിവസങ്ങളിലോ ഉണ്ടാകുന്ന മോശം അനുഭവങ്ങളെ മുൻനിർത്തി ആളുകളെ അളക്കാതിരിക്കുക. ഏതെങ്കിലും തരത്തിലുള്ള നന്മകൾ എല്ലാവരിലുമുണ്ടാകും. ആ നന്മകളെ കണ്ടെത്തി പരസ്പരം സ്നേഹിക്കാനും പ്രോത്സാഹിപ്പിക്കാനും ശ്രമിക്കുക. എത്ര ശ്രമിച്ചിട്ടും അത്തരം പ്രത്യേകതകളൊന്നും കണ്ടെത്താനായില്ലെങ്കിലും മാർഗമുണ്ട്. നിങ്ങൾ ഈ ഭൂമിയിൽ ഏറ്റവും കൂടുതൽ സ്നേഹിക്കുന്ന പങ്കാളിയ്ക്ക് ജന്മം നൽകിയത് അവരാണ്. ആ ഒരൊറ്റകാരണം കൊണ്ട് അവരെ കൂടുതൽ കൂടുതൽ സ്നേഹിക്കാം.

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN FAMILY CORNER
SHOW MORE
FROM ONMANORAMA