sections
MORE

ഈ 4 സ്വഭാവങ്ങൾ ദാമ്പത്യം തകർക്കും

Trouble
പ്രതീകാത്മക ചിത്രം
SHARE

വഴക്കും പിണക്കവും എല്ലാ ബന്ധത്തിലുമുണ്ടാകും. എന്നാൽ പ്രണയ ബന്ധത്തിലും വിവാഹബന്ധത്തിലും ചിലപ്പോഴെങ്കിലുമുണ്ടാകുന്ന ഗുരുതരമായ വിള്ളലുകൾ ഒരിക്കലും പരിഹരിക്കാൻ കഴിഞ്ഞുവെന്നു വരില്ല. പങ്കാളികളുടെ മനസ്സിൽ ഒരിക്കലുമുണങ്ങാത്ത മുറിവുകൾ സൃഷ്ടിക്കാൻ ചിലപ്പോഴെങ്കിലും ചില പെരുമാറ്റരീതികൾ കാരണമായേക്കാം. അത്തരം പെരുമാറ്റങ്ങളെ സ്വയം തിരിച്ചറിഞ്ഞ് അവയിൽ നിന്ന് അകലം പ്രാപിക്കണമെന്നാണ് മാനസികാരോഗ്യ വിദഗ്ധർ പറയുന്നത്.

അനാരോഗ്യകരമായ വിമർശനങ്ങൾ

എപ്പോഴും നെഗറ്റീവ് കാര്യങ്ങൾ മാത്രം സംസാരിച്ചു കൊണ്ടിരിക്കുന്ന പങ്കാളിയെ സ്നേഹിക്കാനും സഹിക്കാനും മറുപാതിക്ക് പലപ്പോഴും കഴിഞ്ഞുവെന്നു വരില്ല. കുറ്റങ്ങളും കുറവുകളും എല്ലാവർക്കുമുണ്ടാകും പക്ഷേ മറ്റൊരാളുടെ മനസ്സിന് മുറിവേൽപ്പിക്കുന്ന തരത്തിലുള്ള കുറ്റപ്പെടുത്തലുകളും കുത്തുവാക്കുകളും തീർച്ചയായും ഒഴിവാക്കണം. ഉദാഹരണത്തിന് നിങ്ങൾ എപ്പോഴും ലേറ്റാണ്, നിങ്ങൾ ഭയങ്കര സ്വാർഥനാണ്, ഒരിക്കലും എന്നെ ശ്രദ്ധിക്കാൻ സമയമില്ല തുടങ്ങിയ കുഞ്ഞു കുഞ്ഞു പരാതികൾ സ്ഥിരമായിക്കഴിഞ്ഞാൽ അത് ബന്ധങ്ങളെ നെഗറ്റീവ് ആയിത്തന്നെ ബാധിക്കും. ഇതൊക്കെയും അനാരോഗ്യകരമായ വിമർശനങ്ങളാണെന്നാണ് ആരോഗ്യ വിദഗ്ധർ പറയുന്നത്.

പങ്കാളിയുടെ ഫ്രസ്ട്രേഷനിൽ നിന്ന് പുറപ്പെടുന്ന ഇത്തരം കുറ്റപ്പെടുത്തലുകൾക്ക് സ്ഥിരം വിധേയരാകുന്നവർ അവരുടെ മറുപാതിയുടെ മനസ്സിനെ വല്ലാതെ തളർത്തിക്കളയുകയാണ് ചെയ്യുന്നത്. ഒരിക്കലുമൊടുങ്ങാത്ത ഇത്തരം കുറ്റപ്പെടുത്തലുകൾക്ക് സ്ഥിരമായി വിധേയരാകുന്നവരുടെ മനസ്സ് വല്ലാതെ വ്രണപ്പെടും, ആർക്കും വേണ്ടാത്തവരെന്ന തോന്നാൽ അവർക്കുള്ളിൽ ശക്തമാകും. കുറ്റപ്പെടുത്തലുകൾ പരിധികൾ ലംഘിക്കുമ്പോൾ അത് ആ ബന്ധം ശാശ്വതമായി അവസാനിക്കുന്നതിലേക്കു കൂടി നയിച്ചേക്കാം.

പങ്കാളിയേക്കാൻ എന്തുകൊണ്ടും മികച്ചതാണ് താനെന്ന തോന്നൽ

മറുപാതിയോട് എപ്പോഴും നിന്ദ, സ്നേഹവും ആത്മാർഥതയുമില്ലാത്ത പെരുമാറ്റം, അർഹിക്കുന്ന ബഹുമാനം നൽകാതിരിക്കുക തുടങ്ങിയ ക്രൂരമായ പ്രവൃത്തികവിലൂടെ അപ്പുറത്തു നിൽക്കുന്ന ആളിന്റെ മനസ്സിനെ വേദനിപ്പിക്കുക. പലകാര്യങ്ങളിലും അയാളേക്കാൾ ഏറെ കേമനാണ് താനെന്ന് അഹങ്കരിക്കുക, അവർ ഒന്നിനും കൊള്ളാത്തവരാണെന്ന് പറഞ്ഞുകൊണ്ടിരിക്കുക. – ഇത്തരം ക്രൂരമായ വാക്കുകളും പ്രവർത്തികളും ആ വിവാഹബന്ധം മോശമായി കലാശിക്കാൻ മാത്രമേ കാരണമാകൂ. ഇത്തരം ക്രൂരമായ വാക്കുകളും പെരുമാറ്റ രീതികളും അപ്പുറത്തു നിൽക്കുന്ന ആളിനെ വൈകാരികമായി വളരെ മുറിവേ‍ൽപ്പിക്കും. മാനസിക വിഷമങ്ങൾക്കു മാത്രമല്ല അത്തരം നെഗറ്റീവ് അന്തരീക്ഷത്തിലുള്ള ജീവിതം ആളുകളുടെ പ്രതിരോധ ശക്തിയേയും മോശമായി ബാധിക്കും. അതുവഴി പല രോഗങ്ങളും ശാരീരികമായി അവരെ ആക്രമിച്ചേക്കാം.

പ്രതിരോധം ഒരു സ്ഥിരം ആയുധമാക്കാതിരിക്കുക

പങ്കാളി ഓരോ തവണ തന്നിൽ ഓരോ കുറ്റം ആരോപിക്കുമ്പോഴും അതിനെ പ്രതിരോധിക്കാനായി എന്തെങ്കിലുമൊക്കെ കാര്യങ്ങൾ കണ്ടെത്തുക. പല ഉത്തരവാദിത്തങ്ങളിൽ നിന്നും ഒഴിഞ്ഞു മാറാൻ അതൊരു കാരണമാക്കുക. പങ്കാളിയുടെ കാഴ്ചപ്പാടിൽ നിന്ന് കാര്യങ്ങളെ വിലയിരുത്തി എപ്പോഴും അതിനെ പ്രതിരോധിക്കാനുള്ള മാർഗങ്ങൾ തിരഞ്ഞു നടക്കുക. പരസ്പരം ധാരണയുള്ള പങ്കാളികൾക്കിടയിൽപ്പോഴും ഈ പ്രതിരോധ മനോഭാവം തീരെ ഗുണം ചെയ്യില്ല.  പ്രതിരോധം പ്രശ്നങ്ങളിൽ നിന്ന് രക്ഷപെടാനുള്ള ഫലപ്രദമായ മാർഗ്ഗമല്ല എന്ന തിരിച്ചറിവാണ് ആദ്യമുണ്ടാവേണ്ടത്. പ്രതിരോധം എരിതീയിൽ എണ്ണയൊഴിക്കുന്നതിനു തുല്യമായ ഒരു പ്രവർത്തിയാണ്. അത് ബന്ധം കൂടുതൽ വഷളാക്കാനും വ്യക്തിബന്ധങ്ങൾ കൂടുതൽ സമ്മർദ്ദത്തിലാകാനും കാരണമാകും.

നിസ്സഹകരണമെന്ന വില്ലൻ

രണ്ടുപേർ തമ്മിലുണ്ടാകുന്ന പ്രശ്നങ്ങൾ പറഞ്ഞു തീർക്കാൻ ആരെങ്കിലുമൊരാൾ തീർച്ചയായും ശ്രമിക്കണം. രണ്ടുപേരും പരസ്പരം അവഗണിച്ച്, നിസ്സഹകരണത്തോടെ മുന്നോട്ടു പോയാൽ ആ വിവാഹബന്ധത്തിന്റെ അവസാനം ഉടൻ തന്നെ സംഭവിക്കും. മിണ്ടാതിരിക്കുകയോ, വഴിമാറി നടക്കുകയോ, മനപൂർവം തിരക്കുകൾ സൃഷ്ടിക്കുകയോ ചെയ്യാതിരിക്കുക. അഭിപ്രായ വ്യത്യാസങ്ങൾ ചർച്ച ചെയ്തു പരിഹരിക്കുക.

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN FAMILY CORNER
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
FROM ONMANORAMA