sections
MORE

ഇറുകിയ വസ്ത്രം ധരിക്കുന്നത് അച്ഛൻ വിലക്കി; ഞങ്ങൾക്കിടയിൽ വലിയ ഈഗോ പ്രശ്നം: പ്രിയങ്ക

priyanka-chopra-s-one-minute-beauty-tip-for-glowing-skin
SHARE

അച്ഛൻമാരോട് അൽപം ഇഷ്ടം കൂടുതലായിരിക്കും ചില പെൺമക്കൾക്ക്. അത്തരത്തിൽ ഒരാളാണ് ബോളിവുഡ് താരം പ്രിയങ്ക ചോപ്ര. അച്ഛനെ കുറിച്ചുള്ള ഓർമകൾ ആരാധകരുമായി പങ്കുവയ്ക്കുകയാണ് താരം. യുഎസിൽ നിന്നു വന്നപ്പോൾ തന്നെ കണ്ട് അച്ഛൻ അമ്പരന്നതായും പ്രിയങ്ക പറഞ്ഞു. ‘അന്ന് എനിക്ക് പതിനാറു വയസായിരുന്നു പ്രായം. ഞാൻ പൂർണാർഥത്തിൽ ഒരു സ്ത്രീയായിമാറിയതു കണ്ട് അച്ഛൻ ഞെട്ടി.’– പ്രിയങ്ക പറഞ്ഞു. ഒരു മാഗസിനു നൽകിയ അഭിമുഖത്തിലായിരുന്നു കൗമാരത്തിലെ തന്റെ സ്വഭാവങ്ങളെ കുറിച്ചും  പിതാവിനെ കുറിച്ചും പ്രിയങ്ക തുറന്നു പറഞ്ഞത്. 

മാത്രമല്ല, പിതാവുമായി വലിയ രീതിയിലുള്ള ഈഗോ പ്രശ്നങ്ങൾ ഉണ്ടായിരുന്നതായും പ്രിയങ്ക വെളിപ്പെടുത്തി. പ്രത്യേകിച്ചും വസ്ത്രധാരണത്തിലായിരുന്നു അത്തരം പ്രശ്നങ്ങൾ ഉണ്ടായിരുന്നതെന്നും പ്രിയങ്ക പറഞ്ഞു. പതിനാറാം വയസ്സിൽ കണ്ടപ്പോഴുള്ള അച്ഛന്റെ പ്രതികരണത്തെ കുറിച്ച് പ്രിയങ്ക പറയുന്നത് ഇങ്ങനെ: ‘യുഎസിലേക്ക് പോകുമ്പോൾ 12 വയസായിരുന്നു എന്റെ പ്രായം. ചുരുണ്ട മുടിയും പരന്ന നെഞ്ചുമുള്ള ഒരു കുട്ടിയായിരുന്നു ഞാൻ 16 വയസ്സായപ്പോഴേക്കും പൂർണമായും ഒരു സ്ത്രീയായി  മാറിയിരുന്നു. അന്ന് അച്ഛൻ എന്നെ കണ്ടപ്പോൾ അക്ഷരാർഥത്തിൽ പകച്ചു പോയെന്നാണ് തോന്നുന്നത്. തിരിച്ചെത്തിയ ആദ്യ ആഴ്ചകൾ എനിക്കു വേണ്ടി എന്തെല്ലാം ചെയ്യണമെന്ന് അദ്ദേഹത്തിനു കൂടുതൽ ധാരണയൊന്നും ഉണ്ടായിരുന്നില്ല.’– പ്രിയങ്ക പറഞ്ഞു.

സ്കൂളിൽ ആൺകുട്ടികൾ പിന്തുടർന്നിരുന്നത് പിതാവിനെ അസ്വസ്ഥനാക്കിയിരുന്നതായും പ്രിയങ്ക വ്യക്തമാക്കി. അതുവരെ പുരോഗമന ചിന്താഗതിക്കാരനായ അച്ഛന്റെ പിന്നീടുള്ള പ്രവർത്തികൾ തികച്ചും വ്യത്യസ്തമായിരുന്നു എന്നും താരം പറഞ്ഞു. ‘അച്ഛൻ എപ്പോഴും വീടിന്റെ ജനാലകൾ കൊട്ടിയടച്ചിടുകയും ഇറുകിയ വസ്ത്രം ധരിക്കുന്നതിൽ നിന്ന് എന്നെ വിലക്കുകയും ചെയ്തു. ഇത് ഞങ്ങൾക്കിടയിൽ വലിയതോതിലുള്ള ഊഗോ പ്രശ്നങ്ങൾ ഉടലെടുക്കുന്നതിനു കാരണമായി.’– പ്രിയങ്ക  പറഞ്ഞു.

എന്നാൽ പിന്നീട് ഏറ്റവും അടുത്ത സുഹൃത്തായി അച്ഛൻ മാറിയതിനെ കുറിച്ച് പ്രിയങ്ക പറയുന്നത് ഇങ്ങനെ:‘ അച്ഛൻ ഒരിക്കൽ എന്നോട് പറഞ്ഞു. നീ എന്ത് ചെയ്താലും പ്രശ്നമില്ല. നല്ലകാര്യമോ മോശം കാര്യമോ ആകട്ടെ. അത് എന്നോട് വന്ന് പറഞ്ഞാൽ മതി. ഞാൻ നിന്നെ അതിൽ സഹായിക്കാം. എന്തുകാര്യമായാലും അതിന്റെ പേരിൽ ഞാൻ നിന്നെ വിലയിരുത്തില്ല. ഞാൻ എപ്പോഴും നിന്നോടൊപ്പമായിരിക്കും.’– പ്രിയങ്ക വ്യക്തമാക്കി. 

അമേരിക്കയിൽ സ്കൂൾ വിദ്യാഭ്യാസം പൂർത്തിയാക്കാനായിരുന്നു  ആഗ്രഹം. കാരണം അവിടെ യൂണിഫോം ഉണ്ടായിരുന്നില്ല. മാത്രമല്ല, പെൺകുട്ടികൾ നന്നായി മേക്കപ്പ് ചെയ്താണ് സ്കൂളിൽ പോയിരുന്നത്. അതുകൊണ്ടാണ് സ്കൂൾ വിദ്യാഭ്യാസം യുഎസിലാക്കാൻ തീരുമാനിച്ചതെന്നും പ്രിയങ്ക പറഞ്ഞു. നിലവിൽ ഭർത്താവും പോപ്പ് ഗായകനുമായ നിക് ജോനാസിനൊപ്പം ലോസ് ഏഞ്ചൽസിലാണ് പ്രിയങ്കയുടെ താമസം. 

English Summary: Priyanka Chopra says dad banned her from wearing tight clothes as a teenager: ‘We had a big clash of egos’

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN FAMILY CORNER
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
FROM ONMANORAMA