ADVERTISEMENT

വീണ്ടും വിവാഹിതയാകാൻ ഒരുങ്ങുകയാണ് ബോളിവുഡ് താരങ്ങളായ മലൈക അറോറയും അർജുൻ കപൂറും. പ്രണയത്തിലാണെന്ന വിവരം ഇരുവരും നേരത്തെ തന്നെ സമൂഹമാധ്യമങ്ങളിലൂടെ വ്യക്തമാക്കിയിരുന്നു. ഇപ്പോൾ പ്രണയബന്ധത്തിന്റെ അടുത്ത ഘട്ടത്തെ കുറിച്ച് ഒരു ദേശീയ മാധ്യമത്തിനു നൽകിയ അഭിമുഖത്തിലാണ് മലൈക പ്രതികരിച്ചത്. ഇരുവരും വിവാഹത്തിനു മാനസികമായി തയാറെടുത്തെന്നും താരം വ്യക്തമാക്കി. 

‘ഞങ്ങൾ ഇപ്പോൾ അടുത്ത ഘട്ടത്തെ കുറിച്ചു ചിന്തിക്കുകയാണ്. രണ്ടുപേരും വിവാഹത്തിനു മാനസികമായി തയാറെടുത്തെന്നാണ് ഞാൻ കരുതുന്നത്. പ്രായത്തിൽ കവിഞ്ഞ പക്വതയും വിവേകവും അർജുന് ഉണ്ട്. വിശാലമായ ചിന്താഗതിയും മറ്റുള്ളവരെ പരിഗണിക്കാനുള്ള കഴിവും ഉണ്ട്.’– മലൈക പറയുന്നു. പ്രായവ്യത്യാസം ഇരുവർക്കും ഇടയിൽ ഒരുപ്രശ്നമായിരുന്നില്ലെന്നും താരം വ്യക്തമാക്കി. 

സീറ്റിനെ ചൊല്ലി തർക്കം; സഹയാത്രികയ്ക്കു നേരെ കുരുമുളക് സ്പ്രേ പ്രയോഗിച്ച് സ്ത്രീ

ഏതാനും വർഷങ്ങൾക്കു മുൻപാണ് മലൈകയും അർജുനും ഡേറ്റിങ് ആരംഭിച്ചത്. 2019ൽ ഇൻസ്റ്റഗ്രാമിലൂടെ ഇരുവരും തങ്ങളുടെ ബന്ധം ലോകത്തെ അറിയിച്ചു. ‘വിവാഹത്തിൽ നിന്ന് ഞാൻ അകലെയാണെന്നാണ് ജനങ്ങൾ ചിന്തിക്കുന്നത്. എന്നാൽ അത് സത്യത്തിൽ നിന്ന് വ്യതിചലിച്ചു നിൽക്കുന്നു. വിവാഹം എന്ന വ്യവസ്ഥിതിയിൽ ഞാൻ വിശ്വസിക്കുന്നു. സ്നേഹത്തിലും പങ്കാളിത്തത്തിലും ഞാൻ വിശ്വസിക്കുന്നു. ഞാൻ വീണ്ടു വിവാഹം കഴിക്കുമോ എന്ന ചോദ്യത്തിനു കൃത്യമായ ഉത്തരം നൽകാൻ എനിക്കു കഴിയില്ല. ജീവിതം അങ്ങനെ പ്ലാൻ ചെയ്തൊന്നും സാധിക്കില്ല. സർപ്രൈസായിട്ടായിരിക്കും പലതും സംഭവിക്കുന്നത്.’– മലൈക പറയുന്നു. 

മാസങ്ങളായി ഉൾവസ്ത്രം ധരിച്ചാണ് യാത്ര, ഇത് എന്റെ സ്വാതന്ത്ര്യം’– ഡൽഹി മെട്രോ യുവതി

ജീവിതത്തിലെ ഏറ്റവും മനോഹരമായ കാലഘട്ടത്തിലൂടെയാണ് ഇപ്പോൾ കടന്നുപോകുന്നതെന്നും മലൈക പറഞ്ഞു. ‘വരുന്ന 30 വർഷം കൂടി ഇങ്ങനെ ജീവിക്കാനാണ് എനിക്ക് ആഗ്രഹം. പിന്‍സീറ്റിലേക്കു പോകണമെന്ന് ഞാൻ ആഗ്രഹിക്കുന്നില്ല. ജീവിതം ആസ്വദിക്കാനുള്ളത്. ഒരുപാട് യാത്രകൾ ചെയ്യണം. അർജുനോടൊപ്പം ജീവിക്കണം. ഞങ്ങളുടെ ബന്ധം അടുത്ത ഘട്ടത്തിലേക്കു കടക്കുകയാണ്. ഞങ്ങൾ ഇരുവരും അതിനു തയാറെടുത്തുകഴിഞ്ഞു.’–മലൈക വ്യക്തമാക്കി.

English Summary: Malaika Arora talks about marrying again

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com