'ഒന്ന് പോയാൽ അടുത്തത് വരും'; പേരക്കുട്ടിക്ക് അമ്മൂമ്മയുടെ ബ്രേക്ക്അപ് ഉപദേശങ്ങൾ

breakup-advice-by-grandmother
Image Credit:instagram/kamakaaziiii
SHARE

' ആകെയുള്ള ജീവിതം സങ്കടപ്പെടാനുള്ളതാണോ? നീ അടിച്ചുപൊളിക്ക് '. കാവ്യ മാധുർ എന്ന പെൺകുട്ടിക്ക് ഈ കിടിലൻ ഉപദേശം കൊടുത്തത് സ്വന്തം അമ്മൂമ്മയാണ്. ബ്രേക്ക്അപ്പിനെ പറ്റിയായിരുന്നു ചർച്ച. ഒന്നു പോയാൽ അടുത്ത ആളിനെ നോക്കണമെന്നും, പോയതിനെക്കാൾ നല്ലതായിരിക്കും ഇനി വരാൻ പോകുന്നതെന്നുമാണ് പേരക്കുട്ടിക്ക് പറഞ്ഞുകൊടുക്കുന്നത്. അപ്പോൾ വിഷമം തോന്നില്ലേ എന്ന ചോദ്യത്തിന് എന്തിന് വിഷമിക്കണം എന്നാണ് അമ്മൂമ്മയുടെ മറുചോദ്യം. 'സങ്കടപ്പെടാൻ ഒന്നുമില്ല. കിട്ടിയ ജീവിതം അടിച്ചുപൊളിക്കുകയാണ് വേണ്ടത്. എന്നിട്ട് മറ്റൊരാളെ കണ്ട് പിടിക്ക്.' അമ്മൂമ്മയുടെ വളരെ സീരിയസായ സംസാരം കേട്ട് പെൺകുട്ടി ചിരിയടക്കാൻ പാടുപെടുന്നുണ്ട്. 

Read also: മകനെ കണ്ട് പൊട്ടിക്കരഞ്ഞ് അമ്മ; കണ്ണ് നിറയിക്കും ഈ വൈറൽ വിഡിയോ

ഇതിനിടയ്ക്ക്, ഇവിടെ ആണുങ്ങളുടെ കുറവൊന്നും ഇല്ലെന്ന് പേരക്കുട്ടിയെ ഓർമിപ്പിക്കുന്നുമുണ്ട്. എല്ലാം ഏറെ ഈസിയായി തോന്നിച്ചുവെന്നു കുറിച്ചുകൊണ്ടാണ് കാവ്യ അമ്മൂമ്മ തന്നെ ഉപദേശിക്കുന്ന വിഡിയോ സോഷ്യൽ മീഡിയയിൽ പങ്കുവെച്ചത്. 60 ലക്ഷത്തിലധികം പേർ കണ്ട വിഡിയോയ്ക്കു താഴെ കമന്റുകളും നിരവധിയാണ്. ഇത്രയും കോൺഫിഡൻസ് തനിക്കും വേണമെന്നും, ഇങ്ങനെ ഒരു അമ്മുമ്മയെ എല്ലാവർക്കും ആവശ്യമുണ്ടെന്നുമാണ് കമന്റുകളിലെ അഭിപ്രായം.

Content Summary: Breakup advise to granddaughter

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN FAMILY CORNER
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.

Video

ചാവേർ vs പെൺപട; ആവേശമായ് സൂപ്പർ വുമൻസ് കപ്പ്

MORE VIDEOS