മഴയത്തു കുടയാവും, വെയിലത്തു തണലാവും; അമ്മയുടെ സ്നേഹം കണ്ട് കണ്ണും മനസ്സും നിറഞ്ഞു സോഷ്യൽ മീഡിയ

mother
Image Credit: instagram/wils_pat
SHARE

പറഞ്ഞാലും പറഞ്ഞാലും മതിവരാത്ത ഒന്നാണല്ലോ അമ്മയുടെ സ്നേഹവും വാത്സല്യവും. നിസ്വാർഥമായ സ്നേഹം ഒന്നേയുള്ളു, അത് അമ്മയ്ക്ക് കുഞ്ഞിനോടുള്ളതാണ് എന്ന് പണ്ടുമുതൽക്കേ നാം കേട്ടു പോരുന്നതാണ്. അത് സത്യമെന്നു തെളിയിക്കുന്ന ഒരു വിഡിയോയാണ് സോഷ്യൽ മീഡിയയിൽ ഇപ്പോൾ വൈറൽ. 

സിഗ്നലിൽ നിർത്തിയിട്ടിരിക്കുന്ന ബൈക്കിലെ അമ്മയും മകനുമാണ് യാത്രക്കാരുടെ ശ്രദ്ധ ആകർഷിച്ചത്. മഴ പെയ്യുന്നുണ്ടെങ്കിലും കയ്യിലെ പ്ലാസ്റ്റിക് കവർ കുടയാക്കി മകനെ മഴ നനയാതെ നോക്കുകയാണ് ഈ അമ്മ. താൻ നനയുന്നതൊന്നും അമ്മയ്ക്ക് പ്രശ്നമല്ല. മകന്‍ മഴ നനയരുത്. മഴയത്ത് ആകെ നനഞ്ഞെങ്കിലും അമ്മയുടെ കയ്യിലെ കവർ മകന്റെ തലയ്ക്കു മീതെ തന്നെ. ഈ കാഴ്ച കണ്ട് മറ്റ് യാത്രക്കാർ വിഡിയോ എടുക്കുകയായിരുന്നു. ഇന്റർനെറ്റിൽ ഷെയർ ചെയ്യപ്പട്ട വിഡിയോയ്ക്ക് 24 മില്യൺ വ്യൂസ് ലഭിച്ചു. ഇത്തരം കാഴ്ചകൾ മനസ്സിൽ കുളിർമയുണ്ടാക്കുന്നുവെന്നാണ് അഭിപ്രായങ്ങൾ.

ലോകത്ത് എന്തൊക്കെ മാറ്റങ്ങളുണ്ടായാലും അമ്മയുടെ സ്നേഹത്തിന് ഒരിക്കലും മാറ്റങ്ങളുണ്ടാവില്ലെന്നാണ് കമന്റുകൾ. ഈ കാഴ്ച കണ്ണും മനസ്സും നിറയിച്ചെന്നും, അമ്മയെ മിസ്സ് ചെയ്യുന്നു എന്നുമൊക്കെയാണ് വിഡിയോ കണ്ടവരുടെ അഭിപ്രായങ്ങൾ.

Read also: ടീഷർട്ടിലും കയ്യിലെ ടാറ്റുവിലും തന്റെ മുഖം, ആരാധകന്റെ സ്നേഹം കണ്ട് കണ്ണ് നിറഞ്ഞ് തമന്ന

Content Summary: Mother trying to help her son in rain

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN FAMILY CORNER
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.

Video

മൂന്നുനേരം ഭക്ഷണം കിട്ടുന്നത് ലക്ഷ്വറി ആയിരുന്നു

MORE VIDEOS