ADVERTISEMENT

അഭിനയത്തിലുള്ള കഴിവ് മാത്രമല്ല ഷാരൂഖ് ഖാൻ എന്ന വ്യക്തിയ്ക്ക് ഇത്രയും ആരാധകരെ നേടിക്കൊടുത്തത്. മറ്റുള്ളവർക്ക് നൽകുന്ന ബഹുമാനവും എളിമയും സ്നേഹവും പ്രശ്സ്തിക്കു പിന്നിലെ വലിയൊരു ഘടകമാണ്.

കഴിഞ്ഞ ദിവസം ഷാരൂഖിന്റെയും ഗൗരിയുടെയും മകൾ സുഹാന ഒരു പുസ്ത്ക പ്രകാശന ചടങ്ങിലെ മുഖ്യ അതിഥിയായി. വേദിയിൽ വളരെ മനോഹരമായി സംസാരിക്കുകയും ചെയ്തു.  ഈ വിഡിയോ ഷെയർചെയ്തു കൊണ്ട് ഗൗരി തന്റെ മകളെയോർത്ത് അഭിമാനിക്കുന്നുണ്ടെന്നും. താൻ ആദ്യമായി ഷാരൂഖിനൊപ്പം ഒരു വേദി പങ്കിട്ടതും പുസ്തകപ്രകാശനത്തിന്റേത് ആയിരുന്നുവെന്നും സോഷ്യൽമീഡിയയിൽ പങ്കുവച്ചു. ഒപ്പം നമ്മുടെ ജീവിതം പൂർത്തിയാകുന്നതുപോലെ എന്നാണ് ഗൗരി പറഞ്ഞത്. അതിനു മറുപടിയെന്നോണം ഷാരൂഖ് പോസ്റ്റ് ചെയ്തത് ഇങ്ങനെയാണ്. മക്കളുടെ സഹായത്തോടെ നമ്മുടെ ജീവിതം പൂർണമായിക്കൊണ്ടിരിക്കുകയാണ്. നീ മൂന്ന് മക്കളെയും നന്നായി വളർത്തി, അവരെ പഠിപ്പിച്ചു, അഭിമാനത്തോടെ ഇരിക്കാനും സ്നേഹം പങ്കിടാനും നീയാണ് പഠിപ്പിച്ചത്. മകൾ നന്നായി സംസാരിക്കുന്നുണ്ടെന്നും എന്നാൽ അവൾക്ക് കിട്ടിയ നുണക്കുഴി എന്റേതാണെന്നുമാണ് ഷാരൂഖ് പറഞ്ഞത്.

Read also: അവന് അത് ഇഷ്ടമല്ലത്രേ! നാണമില്ലേ ഈ പെൺകുട്ടികൾക്ക്? വിലകുറഞ്ഞ സംസ്കാരം എന്ന് മാറും?

മക്കളുടെ മികവിന്റെ ക്രെഡിറ്റ് ഭാര്യയ്ക്ക് കൊടുത്തത് കണ്ട് സോഷ്യൽമീഡിയ കയ്യടിച്ചു. നുണക്കുഴി ഒഴികെയുള്ള എല്ലാത്തിനും ക്രെഡിറ്റ് ഭാര്യയ്ക്കോ, ഇത് വല്ലാത്തൊരു മനുഷ്യൻ തന്നെന്ന് പലരും കമന്റും ചെയ്തു. അവർ മക്കളെ നന്നായി വളർത്തിയെന്നും ഷാരൂഖിന്റേതു പോലെ എളിമയുള്ള സ്വഭാവം എല്ലാവർക്കും കിട്ടിയിരുന്നെങ്കില്‍ എത്ര നന്നായിരുന്നു എന്നുമാണ് അഭിപ്രായങ്ങൾ. എന്നെയും ദത്തെടുക്കാമോ എന്നാണ് ഒരാൾ തമാശയായി കമന്റ് ചെയ്തത്.

സ്വാർഥതയുടെ കാലത്ത് ഷാരൂഖിനെപ്പോലെ ഒരാളെ കണ്ടുകിട്ടാൻ തന്നെ പ്രയാസമാണെന്നാണ് പലരും അഭിപ്രായപ്പെടുന്നത്.

Read aslo: 'ഇനി പാൽ പിഴിഞ്ഞു കളയില്ല, മുലപ്പാല്‍ ആവശ്യമുള്ള കുഞ്ഞുങ്ങൾ ഒരുപാടുണ്ട്’: ഇത് വണ്ടർ വുമൺ

Content Summary: Shahrukh Khan talks gives credit to wife for educating children

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com