ADVERTISEMENT

കാണുന്നവരുടെ ഹൃദയം നിറയ്ക്കുന്ന ഒരു വിവാഹ വിഡിയോ ഇപ്പോൾ സോഷ്യൽമീഡിയയിൽ വൈറലാണ്. 72 വയസ്സുള്ള രവീന്ദ്രനും 63കാരി പൊന്നമ്മയും ഇനി ജീവിതത്തിൽ മുന്നോട്ട് ഒരുമിച്ചു തന്നെ. മുഹമ്മ അഞ്ചുതൈയ്ക്കൽ എൻ.കെ. രവീന്ദ്രനും, കഞ്ഞിക്കുഴി കരിക്കാട്ടിൽ പൊന്നമ്മയുമാണ് പൂഞ്ഞിലിക്കാവ് കാവുങ്കൽ ദേവിക്ഷേത്രത്തിൽ വച്ച് വിവാഹിതരായത്. ഇരുവരുടെയും രണ്ടാം വിവാഹമാണ്.

കല്യാണം കഴിച്ചതിനെപ്പറ്റി ചോദിക്കുമ്പോൾ തന്നെ പൊന്നമ്മയ്ക്ക് ചിരിയും നാണവും വരും. 'എനിക്ക് സന്തോഷമാണ്, എനിക്ക് ആരും ഇല്ലാത്തതാണ്', ഇത് പറയുമ്പോൾ പൊന്നമ്മയുടെ മുഖത്ത് നാണവും സന്തോഷവും മാത്രമല്ല. നല്ലൊരു ജീവിതം കിട്ടിയതിന്റെ സംതൃപ്തിയുമുണ്ട്. ഇനി ആരുമില്ലെന്ന സങ്കടമില്ലാതെ ജീവിക്കാം. ഒരു വർഷം മുൻപാണ് പൊന്നമ്മയുടെ ഭർത്താവ് മരിക്കുന്നത്. അതോടെ വീട്ടിലും ജീവിതത്തിലും പൊന്നമ്മ ഒറ്റയ്ക്കായി. രവീന്ദ്രന്റെ ഭാര്യ മരിക്കുന്നത് ഏഴ് വർഷം മുൻപാണ്. അതിനു ശേഷം ചെറിയ ബിസിനസുമായി മുന്നോട്ടു പോവുകയായിരുന്നു രവീന്ദ്രൻ. ആ സമയത്താണ് രവീന്ദ്രന്റെ മകൻ രാജേഷ് പ്ലമിങ് പണികൾക്കായി പൊന്നമ്മയുടെ വീട്ടിലെത്തുന്നത്. ഒറ്റയ്ക്ക് ജീവിക്കുന്ന പൊന്നമ്മയുടെ ദുരിതം കണ്ട് രാജേഷാണ് അച്ഛനു ഒരു കൂട്ടിനായി പൊന്നമ്മയെ ആലോചിക്കുന്നത്.

Read also: 40 വയസ്സ് പിന്നിട്ട തന്റെ ശരീരത്തെപ്പറ്റി എഴുതി, ടവല്‍ ധരിച്ച ചിത്രവും പങ്കുവച്ചു; നടിക്കു നേരെ രൂക്ഷവിമർശനം

അച്ഛൻ മുൻപ് അമ്മയെ നോക്കിയിരുന്നതുപോലെ നോക്കാൻ ഒരാൾ വേണ്ടേ എന്നാണ് രവീന്ദ്രനോടു മകൻ ചോദിച്ചത്. പിന്നെ മകന്റെയും മരുമകളുടെയും അടുത്ത സുഹൃത്തുക്കളുടെയും മുന്നിൽവച്ച് രവീന്ദ്രൻ പൊന്നമ്മയുടെ കഴുത്തിൽ മാലയിട്ടു. പ്രിയപ്പെട്ടവരുടെയും നാട്ടുകാരുടെയും പൂർണ പിന്തുണയോടു കൂടിയാണ് രവീന്ദ്രൻ പൊന്നമ്മയുടെ കരം പിടിച്ചത്. 

ഒരു മകൻ പെൺകുട്ടിയെ വിളിച്ചുകൊണ്ട് വരുമ്പോൾ അച്ഛൻമാർ സ്വീകരിക്കുന്നില്ലേ?, അതുപോലെ ഞാനും സ്വീകരിക്കുന്നു. എന്നാണ് രവീന്ദ്രന്റെ മകൻ രാജേഷ് പറയുന്നത്. 

Read also: 'വിവാഹം കഴിക്കാനുള്ള മൂഡിലല്ല ഞാൻ', ആളുകൾ പറയുന്ന ചില കാര്യങ്ങൾ വേദനിപ്പിക്കുന്നുവെന്ന് തമന്ന

ഈ പ്രായത്തിലെ വിവാഹത്തെപ്പറ്റി ചോദിക്കുമ്പോൾ, 72 എന്നുള്ളത് ഒരു പ്രായമാണോ എന്നാണ് രവീന്ദ്രൻ തിരിച്ച് ചോദിക്കുന്നത്. ഇനി ഹണിമൂൺ എവിടെയാണ് എന്ന ചോദ്യത്തിന് അതൊക്കെ ഇവിടെ തന്നെയാണ്, ഇതെല്ലാം കഴിഞ്ഞ് ഞങ്ങളങ്ങ് പോകും എന്നാണ് മറുപടി. ഭൂമിയിലാണ് സ്വർഗം, ആ രീതിയിൽ തന്നെ ജീവിക്കണമെന്നാണ് ആഗ്രഹമെന്നും രവീന്ദ്രൻ പറയുന്നു. 

സ്നേഹിക്കുന്ന കുടുംബം കൂടെയുള്ളപ്പോള്‍ സ്വർഗം ഇവിടെത്തന്നെയെന്നു പറഞ്ഞത് ശരി തന്നെയാണ്. 10 ലക്ഷത്തിലധികം പേർ കണ്ട വിഡിയോയ്ക്ക് വരുന്ന കമന്റുകൾ എല്ലാം ഇരുവരോടുമുള്ള ആശംസകളാണ്. അച്ഛന്റെ സന്തോഷം നോക്കുന്ന മകനും, സ്വർഗം ഭൂമിയിലെന്നു വിശ്വസിക്കുന്ന അച്ഛനും, കണ്ണും മനസ്സും നിറഞ്ഞു നിൽക്കുന്ന പൊന്നമ്മയും കാണികളെ കുറച്ചൊന്നുമല്ല ആകര്‍ഷിച്ചത്. ഇരുവരും ഒരുപാട് കാലം സന്തോഷത്തോടെ ജീവിക്കട്ടെ എന്നാണ് ആശംസകൾ

Read also: ബന്ധം തുടരാൻ പങ്കാളിക്കു ആത്മാർഥമായ താൽപര്യമുണ്ടോ എന്ന ആശങ്കയാണോ? ഇക്കാര്യങ്ങൾ ശ്രദ്ധിക്കാം

Content Summary: 73 years old man and 63 year old woman got married to each other

 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com