പഠിക്കാൻ വിദേശത്തു പോയ മകൾ വീട്ടുമുറ്റത്ത്; അമ്മയെ തട്ടിമാറ്റി അച്ഛന്റെ കെട്ടിപ്പിടുത്തം, മനോഹരമെന്നു സോഷ്യൽമീഡിയ
Mail This Article
കുറച്ചു ദിവസങ്ങൾ മാറി നിന്ന ശേഷം വീട്ടിലേക്കു മടങ്ങുന്നത് എപ്പോഴും സന്തോഷമുള്ള കാര്യമാണ്. സർപ്രൈസ് ആയി വീട്ടിലേക്ക് എത്തി എല്ലാവരെയും ഞെട്ടിക്കുന്നത് ആലോചിച്ച് നോക്കു. തീരെ പ്രതീക്ഷിക്കാതെ മക്കളെ കണ്ട് ഞെട്ടുന്ന അച്ഛനമ്മമാരുടെ മുഖത്തെ സന്തോഷം വാക്കുകളാൽ വിവരിക്കാനാവില്ല. അത്തരത്തിൽ മാതാപിതാക്കളെ ഞെട്ടിക്കുന്ന മകളുടെ വിഡിയോയാണ് ഇപ്പോൾ സോഷ്യൽമീഡിയയിൽ വൈറൽ.
വിദേശത്തു പഠനത്തിനായി പോയിരുന്ന മകൾ അപ്രതീക്ഷിതമായി വീട്ടിലെത്തുമ്പോൾ ആരായാലും ഞെട്ടിപ്പോവില്ലേ? 9 മാസങ്ങൾക്കു ശേഷമാണ് യുവതി ഓസ്ട്രേലിയയിൽ നിന്നും തന്റെ മാതാപിതാക്കളെ കാണാനായി എത്തുന്നത്. വാതിലിൽ മുട്ടി വിളിക്കുന്നത് ആരെന്ന് അറിയാതെയാണ് അച്ഛനും അമ്മയും വാതിൽ തുറന്നത്. മകളെ കണ്ട് അമ്പരക്കുകയായിരുന്നു ഇരുവരും. മകളെ കെട്ടിപ്പിടിക്കാൻ മുന്നോട്ട് വന്ന അമ്മയെ തട്ടിമാറ്റി അച്ഛൻ മകളെ നെഞ്ചോട് ചേർക്കുകയായിരുന്നു. മകളെ വട്ടം കറക്കി സന്തോഷവും സ്നേഹവും പങ്കിടുന്ന അച്ഛനെ കണ്ട് പലർക്കും കണ്ണ് നിറഞ്ഞെന്നാണ് സോഷ്യൽ മീഡിയയിലെ കമന്റുകൾ.
Read also: 'ഞാൻ ജഡ്ജിയുടെ മോളാ, നിന്നെ വിടില്ല'; ഭീഷണിയും ഉന്തുംതള്ളും, മെട്രോയിൽ സ്ത്രീകളുടെ കൂട്ടത്തല്ല്
റെഡ്ഡിറ്റിൽ പങ്കുവച്ച വിഡിയോ വൈറലായി. അച്ഛന്റെ പൊന്നുമകളാണ് അതെന്നും, ആ സ്നേഹപ്രകടനം കണ്ടാൽ തന്നെ അറിയാമെന്നും കമന്റുകൾ പറയുന്നു. ഇതു ശരിക്കും സംഭവിക്കുന്നതാണോ എന്നറിയാൻ അച്ഛൻ ഭാര്യയെയും മകളെയും തൊട്ടു നോക്കുന്നുമുണ്ട്. ആ വീട് നിറയെ സ്നേഹമാണെന്നും അത്തരം സ്നേഹം ലഭിക്കുന്നത് ഭാഗ്യമാണെന്നുമാണ് അഭിപ്രായങ്ങൾ.
Read also: ‘ആരോ കയറിപ്പിടിച്ചപ്പോഴാണ് ഞാനൊരു സ്ത്രീയായി മാറിയെന്ന് തോന്നിയത്, കഷ്ടമാണിത്’
Content Summary: Daughter Surprises her parents by visiting them after 9 months