ADVERTISEMENT

ഒരുപാട് സ്നേഹിക്കുന്നവർക്ക് വേണ്ടി അമ്പിളിമാമനെ പോലും പിടിച്ചുകൊണ്ടുവരുമെന്ന് പറയുന്നവരുണ്ട്. എന്നാൽ താൻ അങ്ങേയറ്റം സ്നേഹിക്കുന്ന ഭാര്യക്കായി അത് യാഥാർഥ്യമാക്കി കൊടുത്തിരിക്കുകയാണ് പശ്ചിമ ബംഗാളിലെ ഛാർഗ്രാം സ്വദേശിയായ സഞ്ജയ് മഹതോ എന്ന വ്യക്തി.  ഭാര്യ അനുമികയുടെ പിറന്നാളിന് ചന്ദ്രനിൽ ഒരേക്കർ സ്ഥലമാണ് സഞ്ജയ് സമ്മാനമായി വാങ്ങി നൽകിയത്. 

ഒരു വർഷം മുൻപാണ് ഇരുവരും വിവാഹിതരായത്. അതിനു മുൻപ് ദീർഘകാലം പ്രണയിതാക്കളായി കഴിയുകയും ചെയ്തിരുന്നു. വിവാഹത്തിനു മുൻപ് ചന്ദ്രനെ വേണമെങ്കിലും വാങ്ങിത്തരാം എന്ന്  അനുമികയ്ക്ക് സഞ്ജയ് വാഗ്ദാനവും നൽകി. എന്നാൽ ഇത് എത്രത്തോളം യാഥാർത്ഥ്യമാകും എന്ന കാര്യം അന്ന് സഞ്ജയ്ക്ക് ഉറപ്പുണ്ടായിരുന്നില്ല. വിവാഹശേഷം ഇത് എങ്ങനെ നടപ്പിലാക്കുമെന്ന ചിന്തയിലായിരുന്നു അദ്ദേഹം. ചന്ദ്രനെ കൊണ്ടുവന്നു കൊടുക്കാനായില്ലെങ്കിലും ചന്ദ്രനിൽ അല്പം സ്ഥലം വാങ്ങാനാവുമോ എന്നായി അന്വേഷണം. ഒടുവിൽ ലൂണാ സൊസൈറ്റി ഇന്റർനാഷണലായിരുന്നു സഞ്ജയ് കണ്ടെത്തിയ ഉത്തരം.

Read also: പഠിക്കാൻ വിദേശത്തു പോയ മകൾ വീട്ടുമുറ്റത്ത്; അമ്മയെ തട്ടിമാറ്റി അച്ഛന്റെ കെട്ടിപ്പിടുത്തം, മനോഹരമെന്ന് സോഷ്യൽമീഡിയ

സ്വപ്നം യാഥാർത്ഥ്യമാക്കാനായി ഒരു സുഹൃത്തും സഞ്ജയുടെ സഹായത്തിനെത്തി. അങ്ങനെ പതിനായിരം രൂപ വില നൽകി ഭാര്യയുടെ പേരിൽ ചന്ദ്രനിൽ ഒരേക്കർ സ്ഥലം സ്വന്തമാക്കി. വിവാഹ ശേഷമുള്ള ഭാര്യയുടെ ആദ്യ പിറന്നാളിനാണ് വിശേഷ സമ്മാനം അദ്ദേഹം നൽകിയത്. ഐഎസ്ആർഒ വിജയകരമായി ചന്ദ്രയാൻ മൂന്ന് ദൗത്യം പൂർത്തീകരിച്ചതിനു തൊട്ടു പിന്നാലെയായിരുന്നു ഇത്. ചന്ദ്രനിൽ സ്ഥലം സ്വന്തമാക്കിയത് തെളിയിക്കുന്ന രജിസ്ട്രേഷൻ രേഖകളും സഞ്ജയുടെ പക്കലുണ്ട്.

Read also: 'മകൾ സഹകരിച്ചാൽ എല്ലാ സഹായങ്ങളും ചെയ്യാമെന്ന് അച്ഛനോടു പറഞ്ഞു, ഇത് വൃത്തികെട്ട മെന്റാലിറ്റി'

ചന്ദ്രന് തങ്ങളുടെ ജീവിതത്തിൽ എപ്പോഴും പ്രത്യേക പ്രാധാന്യമുണ്ടെന്ന് സഞ്ജയും അനുമികയും പറയുന്നു. ഇതിലും മികച്ച ഒരു സമ്മാനം അനുമികയ്ക്ക് നൽകാനാവില്ല എന്ന തോന്നലാണ് ഈ തീരുമാനത്തിലേയ്ക്കു സഞ്ജയെ എത്തിച്ചത്. നേരിട്ടു ചന്ദ്രനിലെത്തി ഭൂമി സ്വന്തമാക്കുക എന്നത് സാധ്യമല്ലാത്തതിനാൽ ഗിഫ്റ്റിങ് വെബ്സൈറ്റുകൾ മുഖേന ചന്ദ്രനിലെ സ്ഥലം ഓരോ ഭാഗമായി വിൽപന ചെയ്ത് സർട്ടിഫിക്കേഷന്‍ നൽകുകയാണ് ചെയ്യുന്നത്. ചന്ദ്രയാൻ മൂന്ന് ദൗത്യത്തിന് മുമ്പ് തന്നെ ധാരാളം ഇന്ത്യക്കാർ ഇത്തരത്തിൽ സ്ഥലം സ്വന്തമാക്കുന്നതിനു താല്പര്യം പ്രകടിപ്പിച്ചിരുന്നു.

Read also: 'ഞാൻ ജഡ്ജിയുടെ മോളാ, നിന്നെ വിടില്ല'; ഭീഷണിയും ഉന്തുംതള്ളും, മെട്രോയിൽ സ്ത്രീകളുടെ കൂട്ടത്തല്ല്

2020ൽ വിവാഹ വാർഷിക ദിനത്തിൽ അജ്മീർ സ്വദേശിയായ മറ്റൊരു വ്യക്തി മൂന്നേക്കർ സ്ഥലമാണ് ഭാര്യക്കായി ചന്ദ്രനിൽ വാങ്ങിയത്. ഈ പട്ടികയിൽ പ്രശസ്തരും ഉൾപ്പെടുന്നുണ്ട്. മരിക്കുന്നതിനു മുൻപ് 2018 ൽ ബോളിവുഡ് താരം സുശാന്ത് സിംഗ് രാജ്പുത്തും ചന്ദ്രനിൽ സ്ഥലം സ്വന്തമാക്കിയിരുന്നു. സ്വന്തമാക്കിയ സ്ഥലം ഒരിക്കലും കാണാനാവില്ലെങ്കിലും രാത്രികാലങ്ങളിൽ താനും അനുമികയും ചന്ദ്രനിലേയ്ക്ക് നോക്കിയിരിക്കാറുണ്ടെന്നും അവിടെ തങ്ങൾക്കും ഒരു ഇടമുണ്ടെന്ന ചിന്ത പ്രത്യേക അനുഭൂതിയാണ് നൽകുന്നതെന്നും സഞ്ജയ് പറയുന്നു.

Read also: ക്യാമറയ്ക്കു മുന്നിൽ പറയാൻ പറ്റാത്ത തെറ്റുകൾവരെ ജോലിയ്ക്കിടെ സംഭവിച്ചിട്ടുണ്ട്, ആർജെ പണി എളുപ്പമല്ല; മീരാനന്ദൻ

Content Summary: Husband Bought 1 Acre Land in Moon as a Birthday gift for his Wife

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com