ADVERTISEMENT

ബോളിവുഡിൽ ഏറ്റവും കൂടുതൽ താരമൂല്യമുള്ള നടി ആയിരിക്കുമ്പോഴാണ് കരീന കപൂർ വിവാഹിതയാകാൻ തീരുമാനിച്ചത്. 'വിവാഹത്തോടെ കരിയർ അവസാനിക്കുമെന്നു പലരും പറഞ്ഞു. എന്നാൽ സെയ്ഫ് അലി ഖാൻ എന്ന വ്യക്തിയോടുള്ള പ്രണയത്തിലായിരുന്നു ഞാൻ, വരുന്നിടത്ത് വച്ചു കാണാം എന്നായിരുന്നു എന്റെ മനസ്സിൽ', കരീന പറയുന്നു. കരീനയെക്കാൾ 10 വയസ്സ് കൂടുതലാണ് സെയ്ഫിന്. രണ്ടാം വിവാഹമാണെന്നും കുട്ടികളുണ്ട് എന്നതുമെല്ലാം വലിയ പ്രശ്നങ്ങളായാണ് പലരും കണ്ടത്. ഇരുവരും രണ്ട് മതവിഭാഗങ്ങളിൽ വിശ്വസിക്കുന്നവരായതുകൊണ്ട് ഭാവിയിൽ അത് വളരെ ദോഷം ചെയ്യുമെന്നും പലരും പറഞ്ഞിരുന്നു.

'ഞങ്ങൾക്കിടയിൽ പ്രായമോ മതവിശ്വാസമോ ഒരു വിഷയമേ ആയിരുന്നില്ല. അദ്ദേഹമിപ്പോൾ മുൻപത്തെക്കാളും ഹോട്ട് ആണ്. എനിക്ക് 10 വയസ്സ് കുറഞ്ഞിരിക്കുന്നത് നന്നായി. അദ്ദേഹത്തിന് 53 വയസ്സായെന്ന് കണ്ടാൽ പറയില്ല. അതുകൊണ്ട് പ്രായമല്ല വിഷയം. ദാമ്പത്യത്തിൽ സ്നേഹവും ബഹുമാനവുമാണ് വേണ്ടത്. അത് ഞങ്ങൾക്കുണ്ട്'. കരീന പറയുന്നു. ആദ്യ കാലത്ത് ചില കാര്യങ്ങളിൽ താൽപര്യങ്ങൾ പലതായിരുന്നുവെന്നും എന്നാല്‍ ഇപ്പോൾ വേവ്‌ലെങ്ത് ഒരുപോലെ ആയെന്നും, അതിലാണ് കാര്യമെന്നും കരീന പറഞ്ഞു.

Read also: ആഗ്രഹിച്ച ജോലി കിട്ടുന്നില്ലേ? നിങ്ങളുടെ പ്രൊഫൈല്‍ നിരന്തരം തള്ളപ്പെടുന്നതിന്റെ കാരണങ്ങൾ അറിയാം

'മറ്റുള്ളവർ പറഞ്ഞതു പോലെ കരിയർ അവസാനിക്കുമെന്നു കരുതി ഭയന്നിരുന്നാൽ ശരിയാവില്ലല്ലോ. കല്യാണത്തിനു ശേഷവും ഞാൻ പല നല്ല സിനിമകളിലും അഭിനയിച്ചു. രണ്ട് കുട്ടികളെ പ്രസവിച്ചതിനു ശേഷവും അഭിനയിക്കാൻ വരുന്നത് മറ്റു പല സ്ത്രീകൾക്കും ഒരു പ്രചോദനമാകുമെന്നു കരുതുന്നു'. ഇപ്പോൾ ഒരുപാട് സിനിമകൾ ചെയ്യാൻ പ്ലാൻ ഇല്ലെന്നും നല്ല സിനിമകളുടെ ഭാഗമാവാനാണ് താൽപര്യമെന്നും കരീന പറഞ്ഞു. 

kareena-kapoor-flaunts-in-sabyasachi-designer-saree
Image Credit: instagram/kareenakapoorkhan

ആദ്യ വിവാഹത്തിൽ രണ്ട് മക്കളാണ് സെയ്ഫ് അലി ഖാനുള്ളത്. കരീനയെ വിവാഹം കഴിച്ചശേഷം രണ്ട് കുഞ്ഞുങ്ങൾ പിറന്നു. മക്കൾക്ക് ഇപ്പോൾ തന്നെ ആവശ്യമാണെന്നും കുടുംബജീവിതത്തിനാണ് പ്രാധാന്യം നൽകുന്നതെന്നും കരീന ഇന്ത്യൻ എക്സ്പ്രസിനു നൽകിയ അഭിമുഖത്തിൽ വ്യക്തമാക്കി.

Read also: 53 കാരി ടീച്ചറുടെ കാവാലയ്യ ഡാൻസ്; ഇത് എന്തൊരു എനർജിയെന്നു കമന്റുകൾ, വിഡിയോ വൈറൽ

Content Summary: Kareena Kapoor talks about married life

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com